അവളാണെന്‍റെ ലോകം [Novel] 60

“ഇക്കാ “… വളരെ സ്നേഹത്തോടെയുള്ള ആ വിളിയിൽ ഞാനൊന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്തില്ല… മനസ്സിൽ കൊണ്ട മുറിവിന്റെ ആഴം കൂടിയത് കൊണ്ടാണോ,, എന്തോ മനസ്സനുവദിച്ചില്ല,, അവളെയൊന്നു പിന്തിരിഞ്ഞു നോക്കാൻ… എങ്കിലും അതിലും വലുതായിരുന്നു എനിക്കവളോടുള്ള സ്നേഹം എന്നുള്ളതും ഈ മനസ്സിന് മാത്രമേ അറിയൂ..

***********************************പള്ളിയിൽ നിന്ന് വന്നതും ഞാൻ ചായ കുടിക്കാൻ വേണ്ടി നേരിട്ട് കിച്ചണിലേക്ക് ആണ് പോയത്… സാധാരണ ഷാദിയെയും കൂട്ടിയാണ് ഞാൻ പോകാറുള്ളത്… പക്ഷെ ഇന്നാ പതിവ് തെറ്റിച്ചു… അവളെ കാണാഞ്ഞിട്ട് ഉപ്പ എന്നോട് ചോദിച്ചെങ്കിലും അവൾ ഉറങ്ങുകയാണെന്ന് ഞാൻ കള്ളം പറഞ്ഞു…

“നിസ്കരിക്കാതെ എന്റെ കുട്ടി കിടന്നുറങ്ങില്ലല്ലോ,, ” എന്നും പറഞ്ഞു ഉപ്പ തന്നെ അവളെ വിളിക്കാനൊരുങ്ങുമ്പോഴേക്കും അവൾ അവിടേക്ക് വന്നിരുന്നു…

“വാ മോളെ,,, ഇവിടെ വന്നിരിക്ക്,, “എന്നും പറഞ്ഞു ഉപ്പയവളെ അടുത്തിരുത്തി… എനിക്കഭിമുഖമായിട്ടാണ് അവൾ ഇരിക്കുന്നത്… എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു…

“ഉമ്മാ,, ഹംന ഇതെവിടെ പോയി ??അവളെ മാത്രം കാണുന്നില്ലല്ലോ ??”

“അവൾ അവിടെയിരുന്ന് പഠിക്കുന്നുണ്ടെടാ അക്കു ,,, പത്താം ക്ലാസ്സിലായതു കൊണ്ട് ഓൾക്കൊരുപാട് എഴുതാനുണ്ട് പോലും… പിന്നെ ചായ അവൾ പണ്ടേ കുടിക്കാറില്ലല്ലോ “അതും പറഞ്ഞു ഉമ്മ ചായ കുടിക്കാനിരുന്നു.

“ആഹ് മോനേ അക്കു,, ഇന്നലെ നാദി (എന്റെ ഇത്ത ) വിളിച്ചിരുന്നു… ഇന്നുച്ചയ്ക്ക് പുതിയാപ്പിള ഗൾഫിലേക്ക് പോകലായി,, അത് കൊണ്ട് നിങ്ങളോടൊക്കെ ഒന്നങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. “

അത് കേട്ടതും ഞാനൊന്നു ഞെട്ടി,, പടച്ചോനെ,, ഇനിയവിടെക്ക് പോയാൽ ഷാദിക്ക് അത് മതി,, മൂന്നാം ലോക മഹാ യുദ്ധം നടത്താൻ… അവിടെയാണല്ലോ അവളുടെ ആജന്മ ശത്രു ഷഫ്‌ന ഉള്ളത്..

“ഉമ്മാ,, ഞാൻ പോകുന്നില്ല,, എനിക്കിന്ന് തീരെ വയ്യ… അവരൊക്കെ പൊയ്ക്കോട്ടേ “ഞാൻ എന്റെ നയം വ്യക്തമാക്കി.. അപ്പോഴേക്കും ഉപ്പയുടെ ശബ്ദം ഉയർന്നു

“അല്ലേലും അവന് വീടിനു വെളിയിൽ ഇറങ്ങാൻ ഭയങ്കര മടിയല്ലേ,,, കഴിഞ്ഞ ദിവസം ഇവളെയും കൂട്ടി ഒന്ന് ബന്ധു വീട്ടിലേക്കൊക്കെ പോകാൻ പറഞ്ഞപ്പോഴും അവൻ ഇത് തന്നെയാ പറഞ്ഞത്… നീയൊക്കെ എനി എന്നാടാ നന്നാവുക ??”

“അല്ല ഉപ്പ,, അവൻ ഇന്നലെ എന്നോട് പറഞ്ഞതാ തീരെ സുഖമില്ലെന്ന്.,,, അത് കൊണ്ടാകും പോകാത്തത് “.. ഉപ്പയ്ക്കുള്ള മറുപടി കൊടുത്തത് നിച്ചൂക്കയായിരുന്നു..

“നീ ഒറ്റൊരുത്തനാ ഇവനെ ഇങ്ങനെ വഷളാക്കുന്നത്,,, എന്തിനും ഏതിനും നീ അവന് വാക്കാലത്തു നില്കുന്നത് കൊണ്ടാ അവനിങ്ങനെ അലസനായി മാറുന്നത് ”
ഉപ്പയുടെ ആ വാക്കുകൾ എനിക്കല്പം വേദന നൽകി.. പാവം നിച്ചൂക്ക,, ഞാൻ കാരണം ഉപ്പയുടെ വായിലുള്ളത് കൂടി കേൾക്കേണ്ടി വന്നു…

“അവൻ വഷളായതായിട്ട് എനിക്കിതുവരെ തോന്നിയിട്ടില്ല,, എന്തിനും ഏതിനും ഞാൻ വക്കാലത്തു നിന്നത് അവൻ ചെയ്യുന്നതൊക്കെ ശരിയാണ് എന്നുള്ളത് കൊണ്ട് മാത്രമാണ്.. “.. നിച്ചൂക ഉപ്പയ്ക് നൽകിയ മറുപടിയും എന്നെ വല്ലാതെ തളർത്തി… സംസാരിച്ചു സംസാരിച്ചു ഇവർ കാട് കയറുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു… റബ്ബേ,, ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഈ വീട്ടിൽ ഉണ്ടായിട്ടില്ല… എങ്ങനെയെങ്കിലും ഈ വാക്ക് പോരാട്ടം നിർത്തണമെന്നുദ്ദേശിച്ചു ഞാൻ എന്തോ പറയാനൊരുങ്ങുമ്പോഴേക്കും ഷാദി ഇടയിൽ കയറി ഉപ്പാനോട് എന്തോ പറഞ്ഞു

“ഉപ്പാ,,, അത് ഇക്കാ ഇന്നെന്നോട് ബീച്ച് വരെ പോകാന്ന് പറഞ്ഞിരുന്നു… അത് കൊണ്ടായിരിക്കും ഇക്ക ഇത്തയുടെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചത്… “

“ഓഹ്,, അങ്ങനെയാണെങ്കിൽ കുഴപ്പമില്ല… എന്നാ നിങ്ങൾ പൊയ്ക്കോ… അതിനാരും ഇവിടെ എതിര് നിൽക്കത്തില്ലല്ലോ,, ഞങ്ങൾക്കതിൽ സന്തോഷമേയുള്ളൂ “…

“വേണ്ട ഉപ്പാ,, ഞങ്ങൾ പിന്നെ ഒരു ദിവസം പൊയ്ക്കോളാം,, ഇക്ക ഇന്ന് നിങ്ങളോടൊപ്പം വന്നോട്ടെ “.. ഷാദി അതും പറഞ്ഞു എന്നെയൊന്നു നോക്കി… ഞാനാണെങ്കിൽ അവളുടെ കള്ളത്തരങ്ങൾ കേട്ട് അന്താളിചിരിപ്പാണ്,, ഈ പെണ്ണിനിതെന്തിന്റെ കേടാണ്… മനുഷ്യനെ മെനക്കെടുത്താനായിട്ട്..

“വേണ്ട മോളെ,, നിങ്ങൾ ഇന്നന്നെ പൊയ്ക്കോ,, ഇല്ലെങ്കിൽ അവന്റെ മനസ്സ് പിന്നെയും മാറും… അവൻ വന്നില്ലെങ്കിലും കുഴപ്പമില്ല… ഞങ്ങളൊക്കെ പോകുന്നുണ്ടല്ലോ അത് മതി.. “.. അതുവരെ ഗർജിച്ചിരുന്ന ഉപ്പ അവൾക്ക് മുന്നിൽ സൗമ്യതയോടെ സംസാരിക്കാൻ തുടങ്ങി… അത് കണ്ടപ്പോ എനിക്കും ആശ്വാസമായി… മെല്ലെ ഞാനവിടെന്ന് സ്കൂട്ടായി…

റൂമിലേക്ക് കയറി ഞാൻ തലയിണ എടുത്ത് കട്ടിലിനോട് ചാരെ വെച്ച് അതിൽ ചാരിയങ്ങനെ ഇരുന്നു… കണ്ണുകളടച്ചു ഓരോന്ന് ആലോചിക്കുമ്പോഴാണ് ഷാദി വന്ന് ഡോറടക്കുന്ന ശബ്ദം കേട്ടത്… അവളെ മൈൻഡ് ചെയ്യാതെ ഞാൻ എന്റെ ഇരിപ്പ് തുടർന്നു..

എനിക്കരികിലായി വന്നിരുന്നവൾ മെല്ലെയെന്റെ കൈകളിൽ തലോടി… ഞാൻ കണ്ണ് തുറക്കുമെന്നവൾ പ്രതീക്ഷിച്ചെങ്കിലും എന്നിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടായില്ല..

“ഇക്കാ “… സ്നേഹത്തോടെയുള്ള ആ വിളിയിൽ ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ തുറന്നിരുന്നു..

“എനിക്കറിയാം ഇക്കയ്ക്കെന്നോട് ദേഷ്യമാണെന്ന്,, ഇന്നലെ ഞാനെങ്ങനെയൊക്കെ പറഞ്ഞതിനല്ലേ ഇന്നെന്നോട് ഒന്നും മിണ്ടാതിരിക്കുന്നത് “… അതും പറഞ്ഞവൾ ഒന്ന് കൂടി എന്നിലേക്ക് ചേർന്നിരുന്നു…

മറുപടിയൊന്നും കൊടുക്കാൻ പോയില്ല ഞാൻ… വേറൊന്നും കൊണ്ടല്ല,, അവൾ ഒന്ന് പറഞ്ഞാൽ ഞാൻ രണ്ട് പറയും.. അപ്പോ പിന്നെ സീൻ വീണ്ടും കോൺട്രയാകും… അതൊഴിവാക്കാൻ വേണ്ടിയാണു എന്റെ ഈ മൗനം ഞാൻ തിരഞ്ഞെടുത്തത്..
“ഇക്കാ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത് എന്റെ സങ്കടം കൊണ്ടാ… ഇക്കയെ ഒറ്റയ്ക്ക് കണ്ടപ്പോ ഞാൻ എന്ത് മാത്രം സന്തോഷിച്ചെന്നറിയോ,,, അവളെയും ഇക്കയെയും ഒന്നിച്ചു കണ്ടപ്പോ എനിക്കെന്തോ ദേഷ്യം തോന്നി… വേറൊന്നും കൊണ്ടല്ല… എന്റെ ലോകം ഇപ്പൊ ഇക്ക മാത്രമാണ്,, എനിക്ക് ഇക്കയും ഇക്കയ്ക്ക് ഞാനും… അതിനിടയിലേക്ക് ആര് വന്നാലും എനിക്കതു ഉൾകൊള്ളാൻ പറ്റാത്ത കാര്യമാണ്… എന്റെ സ്വാർത്ഥതയായിട്ട് കണ്ടാ മതി… ഇക്കയോടുള്ള എന്റെ സ്നേഹത്തിനു ആത്മാർത്ഥത കൂടിയത് കൊണ്ടാകണം സ്വാർത്ഥതയും അതിനോടൊപ്പം തന്നെ കൂടി കൊണ്ടിരിക്കുന്നത്… “… അങ്ങനെയവൾ പലതും പറയുന്നുണ്ടായിരുന്നു… എനിക്കവളോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ ഇപ്പോ അവൾക്കെന്നോടുണ്ടെന്ന് തോന്നി,, ആ വാക്കുകളിൽ നിന്ന്…

എങ്കിലും ഞാൻ എന്റെ മൗനത്തെ ഉപേക്ഷിച്ചില്ല.. അവൾ ഇപ്പോഴും എന്റെ കയ്യിനെ ചേർത്ത് പിടിച്ചിരിക്കുകയാണ്.. ഞാൻ ഒന്നും പ്രതികരിക്കാത്തത് കൊണ്ടാകണം അവളുടെ മുഖം അല്പം വാടിയിട്ടുണ്ട്… എങ്കിലും അവളത് പുറത്തു കാണിച്ചില്ല… എന്റെ കവിളിലൊന്ന് നുള്ളി കൊണ്ട് അവൾ പറഞ്ഞു..

“ജാഡ കാണിക്കുമ്പോൾ എന്റെ ഇക്കൂസിനെ കാണാൻ നല്ല മൊഞ്ചുണ്ടല്ലോ “… അത് കേട്ടിട്ടും ഞാൻ ഒന്നും പറഞ്ഞില്ല…

“ഹൊ,, അല്ലെങ്കിലും നമ്മൾ മൊഞ്ചുണ്ട് എന്നൊക്കെ പറഞ്ഞാലും ഇവിടെയാർക്കും ഒരു കാര്യവുമില്ലല്ലോ,,, ഷഫ്‌നയാണ് “”…

അത് പറയുമ്പോഴേക്കും ഞാനവളുടെ വായ പൊത്തിയിരുന്നു…

“എന്റെ പൊന്നു ഷാദി,, നീ അവളുടെ പേര് മാത്രം ഇനിയെന്നോട് പറയരുത്… “..

അവളെന്റെ കൈ തട്ടി മാറ്റി കൊണ്ട് മുട്ട് മടക്കി എനിക്കഭിമുഖമായി ഇരുന്നു.. അവളുടെ രണ്ട് കൈകളും എന്റെ കഴുത്തിലൂടെ വലയം ചെയ്തു വെച്ചു..

“അപ്പൊ,, ഇക്കാന്റെ പ്രതികരണ ശേഷിയൊന്നും നഷ്ടപ്പെട്ടില്ല അല്ലേ,, “… എന്നും പറഞ്ഞവൾ തലയ്ക്കൊരു തട്ട് തന്നു,,, അതുമവളുടെ തല കൊണ്ട്… ഒരല്പം വേദനിച്ചെങ്കിലും ഞാൻ അതിലും ഒരാനന്ദം കണ്ടിരുന്നു…

“എനിക്കൊരു ശേഷിയും നഷ്ടപ്പെട്ടിട്ടില്ല മോളെ,, ഇനിയെല്ലാം മോള് കാണാനിരിക്കുന്നതേയുള്ളു “എന്നും പറഞ്ഞു ഞാനവളെ എന്നിലേക്കടുപ്പിച്ചു… എന്റെ നെഞ്ചിൽ തല ചായ്ച്ചങ്ങനെ കിടത്തി…

അതേയ്,,, എനി എനിക്ക് മുന്നിൽ ഞാനും അവളും മാത്രമായൊരു ലോകമാണുള്ളത്… കിനാവ് കണ്ടത് പോലുള്ള സ്വകാര്യ നിമിഷങ്ങൾക്ക് സാക്ഷിയാവാൻ ഞാനും തയ്യാറെടുത്തു കഴിഞ്ഞു… പിന്നേയ്,,, നിങ്ങളോടിങ്ങനെ കഥ പറഞ്ഞിരുന്നാൽ എന്റെ ഷാദി വീണ്ടും പിണങ്ങും.. എന്നാ പിന്നെ ഞാനങ്ങോട്ട്,,,,,,….
ഉപ്പയോട് പറഞ്ഞ വാക്ക് പാലിക്കാനെന്നോണം ഞാൻ അവളെയും കൂട്ടി ബീച്ചിലേക്ക് പോയി… കഴിഞ്ഞ ദിവസം അവളെയും കൂട്ടി ഇതേ സ്ഥലത്തേക്കാണ് വന്നത്… എന്നിട്ടും ഇന്നെന്തോ വല്ലാത്തൊരനുഭൂതി തോന്നി മനസ്സിൽ…. ആളൊഴിഞ്ഞൊരിടം നോക്കി ഞങ്ങൾ ആ മണൽ പരപ്പിലിരുന്നു… തിരകൾക്കൊന്നും ഇന്ന് രൗദ്ര ഭാവം കാണാനുമില്ല….

നിമിഷങ്ങൾ പിന്നിടുന്തോറും ഞാൻ അവളിലേക്കും അവൾ എന്നിലേക്കും വാക്കുകളിലൂടെ അടുത്ത് കൊണ്ടിരിക്കുകയായിരുന്നു…

“ഇക്ക,, ഇങ്ങക്കെപ്പോഴാ ഗൾഫിലേക്ക് തിരിച്ചു പോകേണ്ടത് ??” വളരെ വിഷമത്തോടെയാണ് അവൾ ആ ചോദ്യം എന്നോട് ചോദിച്ചത്…

“എനി ഒരു പത്തിരുപത് ദിവസമെങ്കിലും കാണും… ടിക്കറ്റ് എടുത്തിട്ടില്ല… സമയമാകുമ്പോ എടുക്കാം… അപ്പോ അറിഞ്ഞാൽ പോരെ,, എപ്പോഴാ പോകേണ്ടതെന്ന്… “…

“എപ്പോഴാ നാട്ടിലേക്ക് തിരിച്ചു വരുന്നത് “??

“ഇൻശാ അല്ലാഹ് രണ്ടു വർഷം കഴിയും എനി നാട്ടിലേക്ക് മടങ്ങാൻ “…

“രണ്ടു വർഷമോ ??”

Updated: March 12, 2018 — 2:03 am

16 Comments

Add a Comment
 1. story kadha super
  Real story aano.

 2. Who is Ramsi faiz????

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

   1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

 3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 4. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 5. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

 7. excellent work , good narration , keep going

 8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

 9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

 10. Nalla kadha real life feeling ee author vere stories undo?

 11. nalla avatharanam….good story

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: