അവളാണെന്‍റെ ലോകം [Novel] 49

അതും പറഞ്ഞു ഞാനവളുടെ കയ്യിലേക്ക് വില കൂടിയൊരു ഐ ഫോൺ വെച്ച് കൊടുത്തു.. പെട്ടെന്നെന്തോ അവളുടെ മുഖ ഭാവം ആകെ മാറി മറിഞ്ഞു… അവൾ ആ ഫോൺ ബെഡിലേക്ക് എറിഞ്ഞു… പക്ഷെ കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു… എനിക്കത് വല്ലാതെ ഫീൽ ചെയ്തു…

“എനിക്ക് ഫോൺ വേണമെന്നുണ്ടെങ്കിൽ എന്റെ ഉപ്പാനോട് ഒരു വാക്ക് പറഞ്ഞാ മതി… ഇപ്പോ എനിക്ക് അതിന്റെ ആവിശ്യമില്ല “…അതും പറഞ്ഞു അവൾ എന്റെ മുന്നിൽ വന്നു നിന്നു…

മറുപടിയൊന്നും പറയാൻ എന്റെ നാവു പൊന്തിയില്ല… കണ്ണുകൾ പറഞ്ഞു കൊണ്ടിരുന്നു പല മറുപടിയും അവളോട്… അത് മനസ്സിലായിട്ടെന്നോണം അവൾ എന്റെ നെഞ്ചിലേക്ക് വീണു എന്നെ വാരി പുണർന്നു….
ഒഴുകി ഒലിക്കുന്ന കണ്ണുനീർ തുള്ളികൾ അവളുടെ പിടിത്തത്തിനു ശക്തി കൂട്ടി… പതിയെ ഞാനെന്റെ ഇരു കരങ്ങൾ കൊണ്ട് അവളെ വലയം ചെയ്തു വെച്ച്…

“എന്താ ഷാദി ഇത്,,, ഞാനാദ്യായിട്ട് നിനക്കൊരു സമ്മാനം തന്നിട്ട് നീ അത് വേണ്ടാന്ന് വെക്കുകയോ ??”..

“ഞാൻ ഇക്കയോട് പറഞ്ഞതല്ലേ,, ഞാൻ ജയിച്ചാൽ എനിക്ക് ഞാൻ ചോദിക്കുന്ന ഗിഫ്റ്റ് തരണമെന്ന്,,, ഇപ്പോ എനിക്ക് വേണ്ടത് ഈ ഫോണല്ല “….

“പിന്നെ ???”

എന്റെ ചോദ്യത്തിനുള്ള അവളുടെ ഉത്തരം എന്താണെന്നറിയാൻ കാത്തിരിക്കാം…
“പിന്നെ ??”
വളരെ ആകാംക്ഷയോടെ ഞാനവളോട് ചോദിച്ചു… എന്റെ കര വലയത്തിനുള്ളിൽ നിന്നും അവളൊന്ന് അകന്നു നിന്നു…

“ആദ്യം ഇക്ക എനിക്ക് പ്രോമിസ് ചെയ്യണം,, ഞാൻ പറയാൻ പോകുന്ന കാര്യം നടത്തി തരുമെന്ന്,, എന്നാലേ ഞാൻ പറയൂ “…

“ഷാദി,,,, എന്റെ ചങ്കിൽ കൊള്ളണ കാര്യമൊന്നും പറയല്ലടാ,,, എനിക്ക് പറ്റുന്നതാണെങ്കിൽ ഞാൻ എന്തായാലും ചെയ്തു തരും… “

“ആരെതിർത്താലും ഇക്ക ഞാൻ ചോദിച്ച സമ്മാനം തരുമെന്നുറപ്പാണല്ലോ “എന്നും ചോദിച്ചു കൊണ്ടവൾ,,,, അവളുടെ കൈ മലർത്തി പിടിച്ചു എന്റെ കയ്യിനെ അതിലേക്ക് ചേർത്ത് പിടിച്ചു…
“പ്രോമിസ് “….ഞാനതു പറഞ്ഞു തീർന്നതും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു…

“മോനേ,, അക്കു,,, “….അപ്പോഴാണ് റൂമിന്റെ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്… കൂടെ ഉപ്പയുടെ വിളിയും…

അവളിൽ നിന്ന് എന്റെ കൈ മോചിപ്പിച്ചു ഞാൻ ഡോറിനരികിലേക്ക് നീങ്ങിയെങ്കിലും അവൾ വന്നെന്നെ തടഞ്ഞു നിർത്തി…

“ഇക്കാ ഞാൻ പറയുന്നത് കേട്ടിട്ട് പൊയ്ക്കോ,,, പ്ലീസ് “…
അവളുടെ ആ വാക്കുകൾക്കു മുന്നിൽ ഞാൻ നിന്നു കൊടുത്തു..

മെല്ലെ എന്റരികിലേക്ക് വന്നവൾ,, എന്റെ നെഞ്ചിൽ അവളുടെ വിരല് കൊണ്ട് ചിത്രപ്പണി നടത്താൻ തുടങ്ങി… നാണത്തെ കൂട്ടുപിടിച്ചു അവൾ പറഞ്ഞു തുടങ്ങിയ വാക്കുകൾ,,, എന്നെ തെല്ലൊന്നുമല്ല ആഹ്ലാദവാനാക്കിയത്…

“അതേയ് ഇക്കാ,, ഇങ്ങള് ഇപ്പോ കുറച്ചീസം കഴിഞ്ഞാൽ എന്നെ വിട്ടു പോകും,,, അപ്പൊ ഞാനിവിടെ ഒറ്റക്കല്ലേ,,, എനിക്ക് കൂട്ടിനു ഒരു ജൂനിയർ അക്കൂസിനെ കിട്ടിയാൽ,, ഞാനിവിടെ ഒറ്റക്കാവില്ലല്ലോ…… “…അതും പറഞ്ഞു മെല്ലെയവൾ തല ഉയർത്തി എന്നെ ഒന്ന് നോക്കി…

ആ വാക്കുകൾ കേട്ട ഞാൻ വല്ലാത്തൊരവസ്ഥയിലായിരുന്നു അപ്പോൾ,,, സന്തോഷം കൊണ്ട് എനിക്കൊന്നും അവളോട് തിരിച്ചു പറയാൻ കഴിയാതെ അവളെ നോക്കി നിൽക്കുമ്പോഴാണ് ഉപ്പയുടെ വിളി വീണ്ടും കേട്ടത്…

ഉടൻ തന്നെ ഡോർ തുറക്കാൻ ചെന്നപ്പോഴാണ് അവൾ വന്നു കയ്യിൽ പിടിച്ചു വലിച്ചത്…

“ഇക്കാ,,, ഇങ്ങള് ഇതിനൊരു മറുപടി തന്നിട്ട് പൊയ്ക്കോ “…

“ഇതിനെന്തിനാടി ഒരു മറുപടി… അക്കൂന് സമ്മതമാണ്,,, നിനക്കൊരു ട്രോഫി നൽകാൻ…. “….അതും പറഞ്ഞു അവളെയൊന്നു തിരിഞ്ഞു പോലും നോക്കാതെ ഞാൻ ഡോർ തുറന്നു…

“എന്താ ഉപ്പാ ??”…

“നീ എന്റെ കൂടെ ടൗൺ വരെ ഒന്ന് വരണം,, കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്… ഷാദി പാസ്സായതോണ്ട് എന്റെ വക എല്ലാവർക്കും ചെറിയൊരു പാർട്ടി കൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടുണ്ട്… എല്ലാരേയും വിളിച്ചിട്ടുണ്ട്,, നിന്റെ ഉമ്മാരെ വീട്ടുകാരെയും അവളുടെ ഉപ്പാനെയും ഉമ്മനെയുമൊക്കെ “….അത് കേട്ടതും എനിക്ക് എന്തോ കലി ഇളകി…

“പടച്ചോനെ,, ഇന്നെനി ഷാദിനെ കിട്ടാൻ വഴിയില്ല “…പറഞ്ഞത് അല്പം ഉച്ചത്തിൽ ആയി പോയി…

“എന്താടാ നീ പറഞ്ഞത്…. ഞാൻ കേട്ടില്ല “…

ഹോ ഭാഗ്യം,,,കേട്ടിട്ടില്ല… ഉപ്പയ്ക്കറിയില്ലല്ലോ എന്റെയും ഷാദിയുടെയും മനസ്സിലിരിപ്പ്..

“ഹേയ് ഒന്നൂല്ല ഉപ്പാ,,, ഈ പാർട്ടിയുടെയൊന്നും ആവശ്യമില്ലായിരുന്നു എന്ന് പറഞ്ഞതാ “…

“സ്വന്തം കെട്ടിയോൾ നല്ല മാർക്കോടെ പാസ്സായിട്ട് അവൾക്കൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ വരെ നിനക്ക് പറ്റിയില്ല,, എന്നാലോ മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുമ്പോ അവനതിനും താല്പര്യമില്ല,,, നീയൊക്കെ എന്താടാ ഇങ്ങനെ ??”…വളരെ പുച്ഛത്തോടെ ഉപ്പ എന്നെ നോക്കി പറഞ്ഞപ്പോ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്…

അവൾക്കൊരു ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി നിങ്ങളൊക്കെ എന്നെ സമ്മതിക്കണ്ടേ എന്ന് ചോദിക്കാനും പറ്റില്ലല്ലോ,,, അതും അവളായിട്ട് ആവശ്യപ്പെട്ട ഗിഫ്റ്റ്….

“ആഹ് പിന്നെ അക്കു,,, നീ അവളെ തുടർന്നു പഠിക്കാൻ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും സാരമില്ല,,, നീയായിട്ട് അവളുടെ പഠനത്തിന് ഒരു തടസ്സമാകരുത് “…ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിന്നീടാണ് മനസ്സിലായത്… അപ്പോഴാണ് നിച്ചൂക്ക അങ്ങോട്ട് വന്നത്…

എന്നോട് താഴേക്കിറങ്ങാൻ പറഞ്ഞിട്ട് ഉപ്പ പോയി… ഞാനെപ്പോഴും ഉപ്പ പറഞ്ഞ വാക്കുകളെ കുറിച്ചാലോചിക്കുകയായിരുന്നു… എന്റെ ഷാദിക്ക് ഞാൻ കൊടുത്ത വാക്ക്,,, ഉപ്പ പറഞ്ഞ ഈ വാക്കും… ഇതിൽ ഏതാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്… എതിർ ദിശയിലേക്ക് തുഴഞ്ഞു കൊണ്ടിരിക്കുന്ന വഞ്ചികളാണ് ഇപ്പോ എനിക്കവർ രണ്ടു പേരും….

ഷാദിക്ക് കൂട്ടായി ഒരാൾ വേണമെന്നവൾ പറയുന്നു,,, ഞാൻ കാരണം അവൾക്കൊരാളെ നൽകല്ലേ എന്ന് ഉപ്പ പറയാതെ പറയുന്നു….

“മോനേ അക്കു,,, ഉപ്പ പറയുന്നത് ഞാൻ കേട്ടായിരുന്നു…. ആ പറഞ്ഞതിന്റെ അർത്ഥം നിനക്കു മനസ്സിലായിനോ ??”

“ഉം “…ഒരു തരം നിസ്സഹായതയോടെ ഞാൻ നിച്ചൂകയോട് മറുപടി പറഞ്ഞു… എന്നെ ചേർത്ത് പിടിച്ചു നിച്ചൂക്ക പറയാൻ തുടങ്ങി..

“എന്റെ അക്കു,, നീയെന്തിനാ അതിനു ടെൻഷൻ ആകുന്നെ ?? പെൺകുട്ടികൾ എത്ര പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല… പിന്നെ,, വിദ്യാഭ്യാസം നേടുന്നത് നല്ലത് തന്നെയാണ്… പക്ഷെ അത് മറ്റൊന്ന് നഷ്ടപെടുത്തിയിട്ട് നേടുന്നതിനോട് എനിക്ക് താല്പര്യമില്ല…’മക്കൾ’ എന്ന സമ്പാദ്യത്തോളം വരില്ലടാ ഈ ദുനിയാവിൽ മറ്റൊന്നും,,, നിനക്ക് ശരി ഏതാണെന്നു തോന്നുന്നുവോ,, അത് നീ
തിരഞ്ഞെടുത്തോളു,,, പക്ഷെ പിന്നീട് നിന്റെ തീരുമാനം നിനക്കൊരു വേദനയാകാതിരുന്നാൽ മതി.. “

“ഇക്കാ,, എനിക്കറിയില്ല എന്താ വേണ്ടതെന്ന്… ”
“എന്നാ എന്റെ അക്കു പോളിക്കെടാ മുത്തേ,,, ഈ നിച്ചൂക്കയല്ലേ പറയുന്നത് “… ഒരു കൂട്ടുകാരനോടെന്ന പോലെ നിച്ചൂക്ക എന്നോട് പറഞ്ഞ വാക്കുകൾ എന്നിൽ ഒരല്പം ആശ്വാസം പകർന്നു…

“അതേയ് അക്കു,,, ഉപ്പയ്ക്കെന്താണ് എന്നറീല്ല,, ഷാദിയോട് ഭയങ്കര സ്നേഹമാണ്,,, പിന്നെ പഠിക്കാനുള്ള അവളുടെ മിടുക്കും കൊണ്ടാകണം ഉപ്പ അവളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്… “

“അതെനിക്കും തോന്നിയിട്ടുണ്ട് നിച്ചൂക്ക,,, അവളോട് മാത്രമെന്താ ഉപ്പയ്ക്ക് ഇത്ര സ്നേഹ കൂടുതൽ എന്ന് “??

“അപ്പൊ പിന്നെ നമ്മുടെ കുഞ്ഞു ഷാദിനെയും ഉപ്പയ്ക്ക് ഇഷ്‌ടാവാതിരിക്കില്ലല്ലോ അക്കൂ,, “…

അതേയെന്ന മറുപടിയിൽ ഞാൻ എന്റെ ഉത്തരത്തെ ഒതുക്കി….

“മോനേ അക്കൂ,,, കുഞ്ഞിന്റെ പേരിലുള്ള ഉടമസ്ഥാവകാശം നിനക്കാണെങ്കിലും നടത്തിപ്പവകാശമെങ്കിലും ഈ നിച്ചൂക്കയ്ക്ക് താരാണെടാ.. “അതും പറഞ്ഞു നിച്ചൂക്ക ചിരിച്ചു…

“അതേയ് നിച്ചൂക്ക,,, ഞമ്മളെ വാവന്റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾ ഏറ്റെടുത്തോ,,, അപ്പോ നമുക്ക് ധൈര്യത്തിൽ അടുത്തതിനുള്ള തയ്യാറെടുപ്പ് നടത്താല്ലോ… “”

“മോനേ അക്കൂ,,, നീ ആള് കൊള്ളാല്ലോ “…

അക്കു,,, എന്നുള്ള ഉപ്പയുടെ വിളിയിൽ ഞങ്ങളുടെ സ്നേഹ സംഭാഷണം അവസാനിപ്പിച്ച് ഞങ്ങൾ താഴേക്കിറങ്ങി…..

ഉപ്പയോടൊപ്പം പോകുമ്പോൾ,,, പലതും ഉപ്പ പറയുന്നുണ്ടായിരുന്നു… അവളുടെ പഠനത്തെ കുറിച്ചും അവളെ കുറിച്ചുമെല്ലാം… എല്ലാത്തിനും ഒരു മൂളലിൽ ഞാൻ ഉത്തരമൊതുക്കി കൊണ്ടിരുന്നു…

**********************

നിസ്കാരമൊക്കെ കഴിഞ്ഞു രാത്രി വീട്ടിലെത്തുമ്പോഴേക്കും 9 മണി കഴിഞ്ഞിരുന്നു… വീട് നിറയെ ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു… അല്ലെങ്കിലും ഉപ്പയ്ക്കിതു വേണ്ടാത്ത പണിയല്ലേ… ലോകത്തു ആദ്യായിട്ടൊന്നുമല്ലല്ലോ ഒരാൾക്കു ഫുൾ മാർക്ക് കിട്ടി പ്ലസ് ടു പാസ്സാകുന്നത്….

ഷാദിയെ കാണാത്ത സങ്കടം കൊണ്ട് ഞാൻ ആരെയും മൈന്ഡാക്കാതെ മുകളിലേക്ക് സ്റ്റെയർകേസ് കയറുമ്പോഴാണ് ഷാദി താഴേക്കിറങ്ങുന്നത് കണ്ടത്… എന്നെ കണ്ടതും അവൾ ഒന്ന് നിന്നു..

Updated: March 12, 2018 — 2:03 am

15 Comments

Add a Comment
  1. story kadha super
    Real story aano.

  2. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

  3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  4. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  5. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  7. excellent work , good narration , keep going

  8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  10. Nalla kadha real life feeling ee author vere stories undo?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: