അവളാണെന്‍റെ ലോകം [Novel] 147

Views : 113512

“അതേയ് ഷാദി എനിക്ക് ഒരു കാര്യം പറയനുണ്ടായിരുന്നു,,, എന്താണ് വെച്ചാൽ,, നിന്നെ ഉപ്പയ്ക്ക് പെരുത്തിഷ്ടമായ സ്ഥിതിക്ക് നിന്റെ കുഞ്ഞിനേയും ഉപ്പാക്ക് ഇഷ്ടാവും,,, അപ്പോ നമുക്ക് രണ്ടാൾക്കും കൂടി ഇന്നന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്തിയാലോടാ,, “…

“ആഹാ ഇക്കാന്റെ ഐഡിയ കൊള്ളാല്ലോ,,, മോനേ അക്കൂസേ,,, ഇജ്ജിപ്പോ ഉറങ്ങാൻ നോക്ക്,,, എന്റെ റിസൾട്ട് വരാതെ ഞാൻ ഒന്നിനും തയ്യാറെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നില്ല ട്ടോ “…. അതും പറഞ്ഞവൾ ലൈറ്റ് ഓഫ് ചെയ്തു…

ഇനിയവളുടെ റിസൾട്ട് അറിയാനായി ഒരു നാൾ കൂടി ബാക്കി…. അതോടെ അവൾ എന്റേത് മാത്രമാകും….. ഓരോന്നോർത്തു ഞാനും ഉറക്കിലേക്ക് വഴുതി വീണു…
വീട്ടിലിരുന്നിട്ട് മനസ്സിനൊരു സമാധാനം കിട്ടാത്തൊണ്ടാണ് കോളേജിലേക്ക് പോകാനിറങ്ങിയത്…

“ആദിൽ,,, ഒന്നവിടെ നിന്നേ”,,,,

പിന്നിൽ നിന്നുള്ള ഉപ്പയുടെ വിളിയാണ് …. എന്തിനാണാവോ,,, ശബ്ദത്തിനു അല്പം ഗാംഭീര്യം ഉള്ളതായി തോന്നി..

“നീ എവിടെക്കാ ??”

“അത്,, ഉപ്പാ,,,, ഞാൻ,,, കോളേജ് വരെ ഒന്ന് പോകാന്ന് വിചാരിച്ചു,,, കൂട്ടുകാരൊക്കെ വരാൻ പറഞ്ഞതോണ്ട് പോകുന്നതാ,,, പെട്ടെന്ന് വരാം.. “

“നിന്റെ എക്സാം കഴിഞ്ഞുന്നല്ലേ നീ പറഞ്ഞത്,, ഇനി അടുത്ത മാസമല്ലേ ക്ലാസ്സുള്ളൂ,, ഇനി നീ കോളേജിലേക്ക് അപ്പൊ പോയാ മതി “…
” ഉം “… ഒരു മൂളലിൽ ഉത്തരമൊതുക്കി റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വീണ്ടും ഉപ്പ വിളിച്ചത്… കയ്യിലെന്തോ കടലാസ് കഷണവുമുണ്ട്… എന്റെ മുഖത്തേക്ക് നോക്കാതെയുള്ള ആ വിളിയിൽ എനിക്കെന്തോ പന്തികേട് തോന്നി.. ഡൈനിങ് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന സോഫയിലാണ് ഉപ്പ ഇരിന്നിട്ടുള്ളത്… അതിന് അഭിമുഖമായി ഞാനും ഇരുന്നു…

“ഞാൻ നാളെ സിങ്കപ്പൂർ വരെ പോവുകയാണ്,, എന്റെ ബിസ്സിനെസ്സ് ആവിശ്യത്തിന്… ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരുകയുള്ളു,,, അതുവരെ നീ വീടിനു വെളിയിൽ ഇറങ്ങാൻ പാടില്ല… ഞാൻ വന്നാലുടൻ വാക്കാലുറപ്പിച്ച നിന്റെ വിവാഹ നിശ്ചയം എല്ലാ വിധ ആചാരങ്ങളോടെയും വളരെ ആർഭാടമായി തന്നെ ഞാൻ നടത്തും ”
അതും പറഞ്ഞു ഉപ്പയെന്നെ ഒന്ന് നോക്കി

ഇതുവരെ ഉപ്പയെ ഞാൻ ധിക്കരിച്ചിട്ട് സംസാരിച്ചിട്ടില്ല,, പക്ഷെ,, ഇപ്പോ എനിക്കതിനു കഴിയില്ല… ഞാനെന്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു ഉപ്പയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

“എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല ഉപ്പാ ,,, ഞാൻ ഇപ്പോ പഠിച്ചു കൊണ്ടിരിക്കുന്നതല്ലേ,, അത് പൂർത്തിയാക്കിയിട്ട് മതി നിശ്ചയവും കല്യാണവുമൊക്കെ “…

“വിവാഹം നിന്റെ പഠനം കഴിഞ്ഞാലേ നടത്തുന്നുള്ളു,, പക്ഷെ നിശ്ചയം ഞാൻ പറഞ്ഞ തീയതിക്ക് തന്നെ നടത്തും… എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും വരാൻ പോകുന്നില്ല ആദി,, “

“എങ്കിൽ ഉപ്പ മറ്റൊരു മകനെ ദത്തെടുത്തിട്ട് നിശ്ചയം നടത്തിക്കോളൂ,, ഈ ആദിൽ അതിനു സമ്മതിച്ചു തരുമെന്ന് ഇവിടെ ആരും കരുതണ്ട “

“പ് ഫാ,,,, ശബ്ദിച്ചു പോകരുത് നീ,,, ഒന്നല്ലേയുള്ളു എന്ന് കരുതി തലയിൽ വെച്ചതിന്റെ ഗുണമാണോ നീ ഇപ്പോ കാണിച്ചത്… പറഞ്ഞത് അനുസരിച്ചു ജീവിച്ചാൽ നിനക്കു കൊള്ളാം… ഇല്ലെങ്കിൽ !!”

“ഇല്ലെങ്കിൽ,, എന്താ ചെയ്യുക… അതും കൂടി പറയ് ഉപ്പ.. “… ഞങ്ങളുടെ അതിരു കടന്നുള്ള സംഭാഷണം കേട്ടു കൊണ്ടാണ് ഉമ്മ അങ്ങോട്ടേക്ക് വന്നത്…

“എന്താ ആദി ഇത്,,, ഉപ്പയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് ??”… ഉമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും ഞാൻ കൊടുത്തില്ല…

“ഇതാണോ നീ സനയോടു പറഞ്ഞ നിന്റെ പെണ്ണ് ??,, ” ഉപ്പയുടെ കയ്യിലുള്ള കടലാസ്സ് എനിക്ക് നേരെ നീട്ടി അത് ചോദിച്ചപ്പോൾ ഞാനൊന്നു പകച്ചു പോയി… ഒരുപാട് നാള് കൊണ്ട് ഞാൻ വരച്ചെടുത്ത എന്റെ പെണ്ണിന്റെ ചിത്രം… ഇതെങ്ങനെ ഉപ്പയ്ക്ക് കിട്ടി,, എല്ലാം ആ സനയുടെ പണിയായിരിക്കും…

“അതെ,,, അത് തന്നെയാണ് എന്റെ പെണ്ണ്… ഈ ആദിലിനൊരു പെണ്ണുണ്ടെങ്കിൽ അതവൾ മാത്രമായിരിക്കും “..

“എന്നാ മോനൊരു കാര്യം കൂടി അറിഞ്ഞോളൂ,, എന്റെ ആൾബലം ഒന്ന് കൊണ്ട് മാത്രം ഞാൻ ഇല്ലാതാക്കും അവളെ,,, ഈ ലോകത്തു നിന്നു തന്നെ… “അതും പറഞ്ഞു കൊണ്ട് ഉപ്പയുടെ കയ്യിലുണ്ടായിരുന്ന കടലാസ്സു ചുരുട്ടി ഒരു മൂലയിലേക്കെറിഞ്ഞു…

“അവളെ ഇല്ലാതാക്കാൻ പറ്റുമെങ്കിൽ എന്റെ ഉപ്പ ആദ്യം അത് ചെയ്യ്… അത് കഴിഞ്ഞു ഈ മകനെയും അങ്ങ് ഇല്ലാതാക്കിയേക്ക്… അവളില്ലാത്ത ലോകം ഈ ആദിക്ക് വേണ്ട ഉപ്പാ.. “.. അതും പറഞ്ഞു ഞാൻ എന്റെ റൂം ലക്ഷ്യമാക്കി നടന്നു..
*******************************

“എന്റെ കാറിന്റെ കീ എവ്ടെയാടി ഷാദി,, ഞാൻ ഇവിടെ വെച്ചത് കാണുന്നില്ലല്ലോ ?”
അളിയന്റെ വീട്ടിലേക്ക് വിരുന്ന് പോകാനുള്ള ഒരുക്കത്തിനിടയിൽ ഞാൻ ഷാദിയോട് വിളിച്ചു ചോദിച്ചു… അവളവിടെ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒന്നര മണിക്കൂറായി…

“കാർ അജു കൊണ്ട് പോയല്ലോ,, അവന്റെ ബൈക്കിന്റെ ചാവി ഇവിടെ തന്നിട്ട് പറഞ്ഞു അതെടുത്തു പൊയ്ക്കൊള്ളാൻ… “

എന്റെ റബ്ബേ,, ഈ പൊരി വെയിലത്ത് ബൈക്കും കൊണ്ട് പോകാനോ,,, ഈ അജൂനെ ഞാനിന്ന് ശരിയാക്കും…

ഉമ്മയോട് സലാം പറഞ്ഞു ഞാനും അവളും യാത്ര പുറപ്പെട്ടു… ബൈക്കിൽ തൊട്ടു പിറകിലായിരിക്കുന്ന അവൾ ഞാൻ സ്പീഡ് ഒന്ന് കൂട്ടിയപ്പോ അവളുടെ ഒരു കൈ എന്റെ ഷോൾഡറിൽ വെച്ചു… ഹൈവ,,, ഇപ്പോ ബൈക്ക് ഓടിക്കാൻ നല്ല സുഖമുണ്ട്… കാർ ആയിരുന്നേൽ ഈ ചാൻസ് മിസ്സായേനെ… ഇടയ്ക്കിടെ അവൾ സൈഡ് മിററിലേക് എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്… ഉള്ളിലിഷ്ടമുണ്ടെന്ന് ആ നോട്ടത്തിൽ തന്നെ എനിക്ക് പിടി കിട്ടി… അവളെ കുറിച്ചോർത്തു ബൈക്ക് ഓടിച്ചത് കൊണ്ടാണോന്ന് അറീല്ല,, പെട്ടെന്ന് തന്നെ അളിയന്റെ വീടെത്തിയ പോലെ തോന്നി…
കോളിങ് ബെല്ലടിച്ചപ്പോഴേക്കും അളിയന്റെ പെങ്ങൾ (ഷഫ്‌ന ) വന്ന് വാതിൽ തുറന്നു..

“ഇത്താ,, ദേ അവരെത്തി “.. ഉള്ളിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞതും എന്റെ നേർക്ക് തിരിഞ്ഞു…

“ഡാ അക്കു,, ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ നിനക്ക് ഒടുക്കത്തെ ഗ്ലാമർ ആണല്ലോടാ “….
ഞാൻ ഇട്ടിരിക്കുന്ന ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും കണ്ടിട്ടാണ് ഷഫ്‌നയുടെ ഈ ഡയലോഗ്…

“സത്യാണോടി,,, ഷഫ്‌ന,,, ഇജ്ജ് ഞമ്മളെ മുത്താണ് ട്ടോ “… അത് പറഞ്ഞു തീരുമ്പോഴേക്കും നല്ല അസ്സൽ നുള്ളു കിട്ടി എന്റെ കയ്ക്കെന്നെ… അതും ഞമ്മളെ കെട്ടിയോളുടെ വക..
“എന്തോന്നാടി ഇത്,,, വെറുതെ നുള്ളാൻ നിനക്കെന്താ വട്ടുണ്ടോ ??” മെല്ലെ അവളുടെ കാതിൽ ചോദിച്ചു…

“വട്ടൊന്നുമുണ്ടായിട്ടല്ല,, സ്വന്തം കെട്ടിയോളുടെ മുന്നിൽ വെച്ച് വേറൊരു പെണ്ണിനെ പറ്റി പറഞ്ഞാൽ ഏതൊരു പെണ്ണും പ്രതികരിക്കും “… തിരിച്ചു അവളും എന്റെ കാതിൽ പറഞ്ഞു…

“ആഹ്,, മുത്താണ് ഖൽബാണ് എന്നൊക്കെ ഇപ്പോ പറഞ്ഞാ മതി,, എന്നെയൊന്നു കെട്ടിക്കോടാ എന്ന് പറഞ്ഞപ്പോ നിനക്കെന്തായിരുന്നു ജാഡ “.. അതും പറഞ്ഞു ഷഫ്‌ന എന്നെയൊന്നു നോക്കി…

“അയ്യോടി ഞാൻ കരുതി നീ അന്ന് തമാശക്ക് പറഞ്ഞതാണെന്ന്,,, “

ഇത്തവണ ഷാദി എന്നെയൊന്നു നോക്കി പേടിപ്പിച്ചതേയുള്ളു… ഞങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി…

ഹാളിലിട്ടിരിക്കുന്ന സോഫയിൽ ഞാൻ പോയിരുന്നു… തൊട്ടടുത്ത് തന്നെ ഷാദിയും വന്നിരുന്നു…

“നീയെന്തിനാടി എന്റടുത്തു തന്നെ വന്നിരിക്കുന്നത്,, കുറച്ചു മാറിയിരിക്കെടി “..

“എന്നിട്ടു വേണം അവൾക്ക് നിങ്ങൾടെ അടുത്ത് വന്നിരിക്കാൻ,,, അതിനു ഞാൻ വിടൂല ഇക്കാ “… അതും പറഞ്ഞവൾ ഒന്നൂടെ എന്നോട് ചേർന്നിരുന്നു…
ശോ,, ഈ ഷഫ്‌നയെ നേരത്തെ കാണിച്ചു കൊടുത്തിരുന്നെങ്കിൽ എന്റെ ആദ്യ രാത്രി മിസ്സാകില്ലായിരുന്നു…

അപ്പോഴേക്കും ഷഫ്‌ന കൂൾ ഡ്രിങ്ക്‌സുമായി വന്നിരുന്നു…

“ഹയ്‌വാ,,, ചിക്കു ഷെയ്ക്ക്,, എന്റെ ഫേവറൈറ്റ് ആണ് ട്ടോ “..

“എനിക്കറിയാം അക്കു,, ഇത് നിനക്ക് വേണ്ടി തന്നെയാ ഞാൻ ഉണ്ടാക്കിയത്,,, നിന്റെ ഇഷ്ടങ്ങളൊക്കെ എനിക്കറിയാല്ലോ… “

“ഇജ്ജ് വീണ്ടും ഞമ്മളെ മുത്താണ് ഷഫ്‌ന “… പറഞ്ഞു തീരലും ജ്യൂസ് വായിലേക്കൊഴിച്ചതും ഷാദി എന്റെ കാലിൽ ചവിട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു…
വേദന കൊണ്ട് ഞാൻ എന്തോ അപശബ്ദം പുറപ്പെടുവിച്ചു….
“എന്ത് പറ്റി അക്കു “എന്ന ഷഫ്‌നയുടെ ചോദ്യത്തിന് പെട്ടെന്നെന്തോ ഞാൻ പറഞ്ഞു..

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com