അവളാണെന്‍റെ ലോകം [Novel] 60

“മോനെ,,, എന്ത് വന്നാലും നീ അവളെ പഠിപ്പിക്കണം,, എന്റെ കുട്ടിയുടെ ഏറ്റവും വലിയൊരു ആഗ്രഹമാ അത്… പിന്നെ എന്റെയും… ” വളരെ ആവേശത്തോടെ അവളുടെ ഉപ്പ എന്നോട് അത് പറയുമ്പോൾ എനിക്കൊരു തരം സഹതാപമായിരുന്നു,, എന്നോട് തന്നെ… വേറൊന്നും കൊണ്ടല്ല,, ഈ ഉപ്പയ്ക്കും മോൾക്കും പഠനത്തിന്റെ കാര്യം മാത്രമല്ലേ പറയാനുള്ളു,,, ഇവർക്കു വേറെന്തെങ്കിലുമൊക്കെ പറഞ്ഞൂടെ,,,

“എനിക്ക് വിരോധമൊന്നുമില്ല ഉപ്പാ,, അവളുടെ ആഗ്രഹം അതാണെങ്കിൽ അത് നടക്കട്ടെ “എന്നും പറഞ്ഞു ഞാനവളെ ഒന്ന് പാളി നോക്കി… ഇപ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു…

അതിലെനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി… അങ്ങനെ യാത്ര പറച്ചിലൊക്കെ കഴിഞ്ഞു അവർ മടങ്ങി… തിരികെ റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ഉപ്പയുടെ വിളി..

“മോനേ അക്കു,,, നീ ഇവളെയും കൂട്ടി നിന്റെ ഉമ്മാരെ വീട്ടിലൊക്കെ ഒന്ന് പോകെടാ,, എനിക്കോ ബന്ധുക്കളായി ആരുമില്ല.. അപ്പോ പിന്നെ അവരെയൊക്കെ ഒന്ന് പോയി പരിചയപ്പെടുത്തി കൊടുക്കെടാ.. ” അതും പറഞ്ഞു ഉപ്പാ അവളെ ചേർത്ത് പിടിച്ചു…

അവളുടെ റിസൾട്ടിന് മുന്നേ അവളെയും കൂട്ടി ഞാൻ എവിടെയും പോകില്ലെന്ന് ശപഥം ചെയ്തതാ,, വേറൊന്നും കൊണ്ടല്ല എന്നാലേ പെണ്ണൊന്നു എന്നോട് അടുത്തിടപഴകുകയുള്ളു,,, അല്ലെങ്കിൽ ഒരുമാതിരി അന്യ രാജ്യക്കാരെ പോലെ ഒന്നും മിണ്ടാതെയും പറയാതെയുമൊക്കെ പോകേണ്ടി വരും…

“ഉപ്പാ,, ഇന്നെനിക്കെനി വയ്യ… പിന്നീട് ഒരു ദിവസമാകാം “.. അതും പറഞ്ഞു ഞാൻ വീണ്ടും റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അജൂന്റെ കമന്റ് വന്നത്…

“അക്കൂന് വയ്യെങ്കിൽ ഞാൻ കൂട്ടിയിട്ട് പോകാം ഉപ്പാ,,, എല്ലാവരെയും പരിചയപ്പെടുത്തി കൊടുക്കേം ചെയ്യാം… “

“നീയാണോ ഷാദിയുടെ കെട്ടിയോൻ ???” ചോദിച്ചത് നിച്ചൂക്കയായിരുന്നു,,, ആഹാ കിട്ടണം അവന്… അല്ലെങ്കിലേ അവന് ഒരിളക്കം കൂടുതലാ…

“എന്റെ നിച്ചൂക്ക,, അങ്ങനെയൊരു പദവി ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ,,, ഷാദിക്കും… അക്കൂനോട് ആ പദവി ഒന്ന് ട്രാൻസ്ഫർ ചെയ്യാൻ പറ നിച്ചൂക്കാ… ” അതും പറഞ്ഞു ഗുണ്ടു മണി ഒരൊന്നന്നര ചിരി ചിരിക്കാൻ തുടങ്ങി….

മിക്കവാറും അജൂന്റെ ഘാതകൻ ഞാൻ തന്നെയായിരിക്കും… അവൻ തമാശക്ക് പറഞ്ഞതാണെങ്കിലും എനിക്കെവിടെയോ ഒരു പൊള്ളൽ,,, ഇല്ല,,, ഒരാൾക്കും വിട്ടു കൊടുക്കില്ല എന്റെ പെണ്ണെ,, അവൾ എന്റേത് മാത്രമാണ്,,, ഇനി മുതൽ അവളാണ് അക്കൂന്റെ ലോകം…

“മോനേ അക്കൂ,, ഉപ്പയുടെ വാക്കിനെ ധിക്കരിക്കല്ലേടാ,, പോയിട്ട് വേഗം വാ “… നിച്ചൂക്കയുടെ സ്നേഹത്തോടെയുള്ള ആ വാക്കിലും ഞാൻ എന്റെ തീരുമാനം മാറ്റാൻ തയ്യാറായില്ല…

“നിച്ചൂക്കാ എനിക്ക് തീരെ വയ്യാത്തോണ്ടാ,,, ഞാൻ നാളെ പോയ്കോളാം,,, “വളരെ ദയനീയതോടെ ഞാൻ അത് പറഞ്ഞപ്പോ എല്ലാവരും സമ്മതിച്ചു… അപ്പോഴാണ് ഇത്തയുടെ വരവ്…

“അക്കു,, നാളെ നീ വേറെ എവിടേക്കും പോകല്ലേ,, കാക്കൂന്റെ പൊരേൽക്ക് വരണം… ഞാനും കാക്കൂം ഇപ്പോ തന്നെ പോകലായി,, കാക്കു ഒരാഴ്ചത്തെ ലീവിനാ നാട്ടിലേക്ക് വന്നത് തന്നെ,,, നിന്റെ കല്യാണം കൂടാൻ വേണ്ടി,, അത് കൊണ്ട് പെട്ടെന്ന് തിരിച്ചു പോകേണ്ടതിനാൽ നീ എന്തായാലും ഷാദിയെയും കൂട്ടി നാളെ തന്നെ അങ്ങോട്ട് വരണം നിങ്ങൾക്ക് എന്റെ വക ചെറിയൊരു വിരുന്നുണ്ട് “…
എന്റെ ഇത്തയുടെ വാക്കുകൾക്ക് ഞാൻ സമ്മതം മൂളി….
*********************************
രാത്രി ഒരുപാട് വൈകിയിട്ടും അവളെ റൂമിലേക്ക് കണ്ടില്ലല്ലോ,,, ഇവൾ ഇതെവിടെ പോയി,, ഹാ അജൂനോടോ ഹംനയോടോ കത്തിയടിക്കുന്നുണ്ടാകും,, അല്ലേലും അവൾക്കു എന്നോട് മിണ്ടാനേ താല്പര്യ കുറവുള്ളൂ… ഇന്നത്തോടെ നിന്നെ ഞാൻ ശരിയാക്കി താരാടി….

“ഇക്കാ,, ഉറങ്ങിയോ ??”.. ചോദ്യം കേട്ടാൽ തോന്നും ഉറങ്ങിയില്ലെങ്കിൽ ഇവിടെ ഇപ്പോ പെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്താനാണെന്ന്…

“ഇല്ല,, അങ്ങനെയങ്ങു ഉറങ്ങാൻ പറ്റുമോ ഷാദി,, നീയില്ലാതെ “…അതും പറഞ്ഞു ഞാനവളെ നോക്കി ഒന്ന് കണ്ണിറുക്കി..
എന്നിൽ നിന്നും ഏഴ് മൈൽ അകലെയാണ് പെണ്ണിപ്പൊ നിൽക്കുന്നത്… എന്റെ പടച്ചോനെ എന്തായിത്… ഇവളൊരിക്കലും എന്നോടടുക്കൊന്നു തോന്നുന്നില്ല…

“അതേയ് ഇക്കാ,,, മറ്റന്നാൾ ആണ് ട്ടോ എന്റെ റിസൾട്ട് “…

“എന്റെ പൊന്നു ഷാദി,, നിനക്കിതു മാത്രമേ പറയാൻ അറിയൂ ???പഠിപ്പ്,, റിസൾട്ട്,,… എനിക്കാണെങ്കിൽ ഇത് കേൾക്കുമ്പോഴേ കലി ഇളകും… “

“പഠിക്കത്തോർക്ക് ഇതൊക്കെ കേൾക്കുമ്പോ അങ്ങനെയൊക്കെ തോന്നും… “

“ആഹാ അപ്പോ സംസാരിക്കാനൊക്കെ അറിയാല്ലേ,,, നീ ഇങ്ങടുത്തു വന്നിരിക്ക് ഷാദി,,, എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് ” പറഞ്ഞു തീർന്നപ്പോഴേക്കും അവളരികിൽ വന്നിരുന്നു… അവൾക്കഭിമുഖമായി ഞാനും ഇരുന്നു..

“അതേയ്,, ഷാദിക്ക് എന്നോടെന്തേലും വെറുപ്പുണ്ടോ ??ഇവിടെ നീ എന്നോട് മാത്രമാണ് ഒന്നും മിണ്ടാതെ ഒരു അകലം പാലിച്ചു നടക്കുന്നത്,,, അത് കൊണ്ട് ചോദിച്ചതാ “

“അത് ഇക്കാ,, എനിക്കെന്തോ ഒരു ചമ്മൽ,,, ഇക്കയെ കാണുമ്പോ തന്നെ എന്തോ ഒരു നാണം “

“അയ്യോടാ,, ഒരു നാണക്കാരി വന്നേക്കുന്നു,, നിനക്കു അജൂനോട് മിണ്ടുമ്പോൾ ഇമ്മാതിരി നാണമൊന്നും കണ്ടില്ലല്ലോ,, “

“അത് പിന്നെ അജു എന്റെ അനിയനല്ലേ,,, അനിയനോട് സംസാരിക്കുമ്പോ എന്തിനാ നാണിക്കുന്നത് ??”

“അത് പോലൊരു ആൾ നിനക്കുമുണ്ടല്ലോ,, നിന്റെ ഇക്കാക്ക,, എന്നിട്ടെന്തേ അവനോട് നീ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറിയത് “… എന്റെ ആ ചോദ്യം കേട്ടതും അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു എന്റെ അരികിൽ തന്നെ ഇരുത്തി..
അവൾക്കരികിലേക്ക് ഒന്ന് കൂടി ചേർന്നിരുന്നിട്ട് ഞാൻ ചോദിച്ചു
“എന്തേയ് മോൾക്ക് ഇതിനുത്തരമില്ലേ ??”

“ഉം…. അത് അജൂനെ പോലെയല്ല എനിക്കവൻ,,, അത് എന്റെ ഇക്കാക്കയല്ല,, ഉമ്മയുടെ മകനാ,, ” അതും പറഞ്ഞു അവൾ എന്നെയൊന്നു നോക്കി

“ഉമ്മയുടെ മകനെന്ന് പറയുമ്പോൾ നിന്റെ ആങ്ങള തന്നെയല്ലേ,, പിന്നെന്തേ ???”

“അതിനു അവർ എന്റെ ഉമ്മയല്ലല്ലോ,,, പിന്നെങ്ങനെ ഇക്കാക്ക എന്റെ ആങ്ങളയാകും ??.. എന്റെ ഉമ്മ ചെറുപ്പത്തിലേ മരിച്ചതാ,,, ഉപ്പയുടെ രണ്ടാം ഭാര്യയാണവർ… പക്ഷെ ഇന്നേ വരെ ഞാൻ ഉമ്മാ എന്നേ വിളിച്ചുള്ളൂ,, ഇക്കാക്കയെയും ഞാൻ എന്റേതായിട്ടേ കണ്ടുള്ളു,,, എന്നിട്ടും ഇക്കാക്കയ്ക്ക് എപ്പോഴോ എന്നോട് തോന്നിയ അനുരാഗം,, അതൊന്നു കൊണ്ട് മാത്രമേ എന്റെ ഉപ്പാ ഈ വിവാഹം പെട്ടെന്ന് നടത്തിയത് “.. അത്രയൊക്കെ പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്… എന്നാലും ഒരു കാര്യം കൂടി അറിയാനുണ്ട്…

“അതേയ് ഷാദി,,, എന്റെ ഉപ്പയ്ക്കെന്താ നിന്നോട് മാത്രം ഇത്ര സ്നേഹം ??എന്റെ നിച്ചൂക്കാനോട് പോലും ഉപ്പയ്ക്കില്ലല്ലോ ഇത്ര സ്നേഹം “

ആ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി…

ഇല്ല ഇക്കാ,, അത് മാത്രം ഈ ഷാദി പറഞ്ഞു തരൂല,, അത് ഞാൻ ഇക്കാന്റെ ഉപ്പയ്ക്ക് കൊടുത്ത വാക്കാണ്….

“അത് എനിക്ക് ഉമ്മയില്ലാത്ത കാര്യം ഇവിടെ ഉപ്പയ്ക്ക് മാത്രേ അറിയൂ,, ചിലപ്പോ അതിന്റെ സഹതാപം കൊണ്ടുള്ള സ്നേഹമായിരിക്കും… പിന്നെ ഇക്കാ,, ഇങ്ങള് ഞാൻ പറഞ്ഞ കാര്യം ആരോടും പറയല്ലേ… പ്ലീസ്… “

“എന്നാലും അതൊന്നുമല്ല കാരണം,, വേറെന്തോ ഉണ്ട്,, ഉപ്പ അത്രയ്ക്കു നിന്നെ ഇഷ്ടപെടണമെങ്കിൽ !!!”

“ഇക്കയെന്താ സിബിഐ ആണോ,, ഓരോ കുരുട്ട് ചോദ്യവും കൊണ്ട് വന്നേക്കുന്നു… അതേയ് ചോദ്യം കഴിഞ്ഞെങ്കിൽ എനിക്കൊന്നു ഉറങ്ങണമായിരുന്നു “… അവൾ പെട്ടെന്ന് തന്നെ ആ വിഷയത്തിൽ നിന്നു പിന്മാറി…

“ഇക്കാ,, എന്റെ റിസൾട്ട് വന്നാ “… അത്രയും പറഞ്ഞപ്പോഴേക്കും തന്നെ ഞാനവളുടെ വായ പൊത്തി പിടിച്ചു… അതിനേക്കാൾ വേഗത്തിൽ അവളെന്റെ കൈ തട്ടി മാറ്റി…

“എന്റെ ഇക്കാ,, നേരത്തെ എന്റെ കൈ ബലത്തിൽ പിടിച്ചതിന്റെ വേദന തന്നെ മാറിയിട്ടില്ല,, ഇപ്പോ വായയും അത് പോലെ പിടിച്ചിരുന്നെങ്കിൽ ശ്വാസം മുട്ടി ഞാൻ മരിച്ചേനേ “

“പിന്നെ ഞാൻ എന്താടി ചെയ്യേണ്ടേ,, എപ്പോ നോക്കിയാലും റിസൾട്ട്,, റിസൾട്ട്,, എന്ന് പറയാനേ നിനക്കറിയൂ,,, കേട്ട് കേട്ട് എനിക്ക് മടുത്തു,, എന്റെ ആദ്യ രാത്രി കുളം തോണ്ടിയത് തന്നെ ഈ പണ്ടാരം റിസൾട്ടിന്റെ കാര്യം പറഞ്ഞിട്ടാ.. “..ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിക്കാൻ തുടങ്ങി… ആ ചിരിയിലും പെണ്ണിന്റെ മൊഞ്ചു ഒന്ന് കാണേണ്ടത് തന്നെ…

“അതേയ് ഇക്കാ ഞാൻ പറഞ്ഞു വന്നത് മുഴുവൻ കേൾക്ക്,, പ്ലീസ് “…

“എന്റെ പൊന്നു മോളെ,, റിസൾട്ട് എന്ന് തുടങ്ങുന്ന ഒരു വാക്കും എനിക്ക് കേൾക്കണ്ട,,, വേറെന്തെലും ഉണ്ടേൽ പറ “..എന്നും പറഞ്ഞു ഞാൻ അവളെയൊന്നു നോക്കി…

ഒന്നും പറയാനില്ലാത്ത ഭാവത്തിൽ അവൾ അവിടെന്നും എഴുന്നേറ്റു…

“ഷാദി,,, നീ നന്നായിട്ടൊറങ്ങിക്കോ,, ഇനി ചിലപ്പോ ഞാൻ ഉറങ്ങാൻ വിട്ടെന്ന് വരില്ല “അതും പറഞ്ഞു ഞാൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു….

കണ്ണുകളിലേക്ക് ഉറക്കം വാരത്തോണ്ട്‌ ,, മെല്ലെ പുതപ്പിനുള്ളിലെ കൂടി അവളെയൊന്നു ഒളിഞ്ഞു നോക്കി,,, പെണ്ണ് മുടി കൊണ്ടെന്തോ ഡിസ്കോ കളിക്കയാണ്… ഞാൻ നോക്കുന്നത് അവൾ കണ്ടു..

“എന്തേയ് ഇക്കാ,, ഉറങ്ങുന്നില്ലേ ??”

Updated: March 12, 2018 — 2:03 am

16 Comments

Add a Comment
 1. story kadha super
  Real story aano.

 2. Who is Ramsi faiz????

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

   1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

 3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 4. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 5. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

 7. excellent work , good narration , keep going

 8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

 9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

 10. Nalla kadha real life feeling ee author vere stories undo?

 11. nalla avatharanam….good story

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: