അവളാണെന്‍റെ ലോകം [Novel] 41

“നിനക്ക് കറക്ട് ടൈമിങ് ആണല്ലോടി പെങ്ങളെ,,, അതേയ് നീയിങ്ങനെ നിന്റെ പ്രായത്തെ കുറിച്ചോർമിപ്പിച്ചു ഞമ്മളെ ചങ്കിടിപ്പ് കൂട്ടല്ലടി,, പിന്നെ,,, നീ വഴി തെറ്റുന്നതിനു മുന്നെ ഞങ്ങള് മൂന്നങ്ങളാരും കൂടി നിന്നെയൊരു വഴിക്കാക്കും,, കേട്ടോടി,, “

അതും പറഞ് ഞാനവൾക്ക് അരികിലേക്ക് പോയി,,

“അക്കൂക്ക,, ഇങ്ങളെ അജൂക്ക വന്ന് വിളിക്കുന്നുണ്ട്,, അത് പറയാനാ ഞാനിങ്ങോട്ട് വന്നത്,,, “

പോകാനൊരുങ്ങിയ ഹംന ഷാദിക്ക് നേരെ നോക്കി ഒന്ന് ചിരിച്ചു…

“ഒക്കെ അഭിനയമായിരുന്നല്ലേ,, അക്കൂക്കയെ നാട്ടിലെത്തിക്കാനുള്ള അടവായിരുന്നല്ലേ ഇത്തയുടെ ഈ ഒളിച്ചു കളിയൊക്കെ,,, കൊച്ചു ഗള്ളി,, “..

ശാദി ഒന്നും പറയാതെ എന്നെയൊന്നു നോക്കി.. ഞാൻ തിരിച്ചൊന്നും ഹംനയോട് പറയാനും പോയില്ല… ഹംന റൂം വിട്ടിറങ്ങിയപ്പോ ഞാനും പോകാനൊരുങ്ങി, അജുവിനരികിലേക്ക്,,,

“ഇക്കാ,, പോകല്ലേ,, എനിക്കൊരു കാര്യം പറയാനുണ്ട്,, “..

“എന്റെ ശാദി,, ഞാനെവിടെയും പോണില്ല,, അജുവിനെ കണ്ട് എനിക്കൊരു അത്യാവിശ്യമുണ്ട്,, ഞാൻ താഴെയുണ്ടാകും,, പിന്നേയ് ശാദി,,, എനിക്ക് നിന്നോടൊരുപാട് കാര്യങ്ങൾ പറയാനുണ്ട് ട്ടോ,, “…

അവളെ നോക്കി കണ്ണിറുക്കി ഞാനവിടെന്ന് മെല്ലെ സ്കൂട്ടായി,,

***************************

അജു പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ എന്നെ ആകെ ഞെട്ടിച്ചു കളഞ്ഞു… ആദിൽ,, അവൻ കാരണമാണോ എന്റെ ശാദി ഇന്നിങ്ങനെ വേദനിക്കേണ്ടി വന്നത്,,,

എന്റെ പെണ്ണിനെ മാത്രേ കിട്ടിയുള്ളൂ അവന് കിന്നരിക്കാൻ,,, പടച്ചോനേ എന്തൊരു പരീക്ഷണമാണിത്…

“അക്കു,,, ആദിയിപ്പോ ഹോസ്പിറ്റലിലാണുള്ളത്,,, ഒരു ആക്‌സിഡന്റ് പറ്റി അവിടെ അഡ്മിറ്റാണെന്നാണ് കേട്ടത്,, പക്ഷെ സത്യമതല്ല,,, “

എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് അജു പറഞ്ഞു തുടങ്ങുകയായിരുന്നു…

“പിന്നെ,, അവനെന്താടാ പറ്റിയത് ?? എന്ത് പറ്റിയാലും എനിക്കൊന്ന് പോയി നേരിൽ കാണണം,,, “

“പറ്റിയത് എന്താന്ന് വെച്ചാൽ,,, ഷാദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അവൻ വീട്ടിലേക്ക് പോയതാ,, അവിടെന്ന് എന്തോ വിഷം കഴിച്ചാണെന്ന് തോന്നുന്നു സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയത് .. പക്ഷെ പുറത്താരും അറിഞ്ഞിട്ടില്ല… അവന്റെ ഉപ്പ വലിയ പിടിപാടുള്ള ആളല്ലേ,, അതുമല്ല അവരുടെ തന്നെ ഹോസ്പിറ്റലിലാണ് അവൻ ഇപ്പോ ഉള്ളത്,,, ബോധം വന്നില്ലെന്ന് പറയുന്നത് കേട്ടു “…

“അവന്റെ ബോധം വരുമ്പോഴേക്കും എനിക്കവിടെയെത്തണം,, എനിക്ക് ചിലതൊക്കെ പറയാനുണ്ട് അവനോട്,,, എന്നിട്ട് ആയിക്കോട്ടെ അവന്റെ പരലോകത്തേക്കുള്ള യാത്ര “…

“സൂക്ഷിക്കണം അക്കു,, അവരൊക്കെ വലിയ ആൾക്കാരാണ്,,, അവരോട് മുട്ടാൻ നമുക്കു പറ്റിയെന്ന് വരില്ല,, “

“ഉം,,, എനിക്കൊന്നും സംഭവിക്കില്ലടാ,,, അതോർത്തു നീ പേടിക്കണ്ട,,, തൽകാലം വീട്ടിലാരും ഇതറിയരുത്,,, നിച്ചൂക്ക വിളിച്ചാൽ ഞാൻ മറ്റെന്തെങ്കിലും പറഞ് ഒഴിഞ്ഞു മാറിക്കോളാം.. “

“എന്നാ ശരി അക്കു,, നമുക്ക് പിന്നെ കാണാം “.. അതും പറഞ് അജു പോയി

ഞാൻ നേരെ ഷാദിക്കരികിലേക്ക് ചെന്നു..
“ശാദി നീ പെട്ടെന്നൊന്നു റെഡിയാക്,, നമുക്കൊരിടം വരെ പോകാനുണ്ട്… “..

തിരിച്ചു അവൾ എന്തേലും പറയുന്നതിന് മുന്നെ ഞാൻ മുറി വിട്ടിറങ്ങിയിരുന്നു…

***********-******************

“ആയിശു,,, നീ സനയെയും കൂട്ടി ഇപ്പോ വീട്ടിൽ പൊയ്ക്കോ,, രണ്ടു ദിവസായില്ലേ ഉറക്കൊഴിയുന്നു,, രണ്ടാളും പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ,,, അതിനു മുന്നെ എന്തേലും വിവരമുണ്ടെങ്കിൽ ഞാൻ അറിയിച്ചോളാം.. “

സങ്കടം ഉള്ളിലൊതുക്കി അയാള് അത്രയും പറഞ്ഞൊപ്പിച്ചു…

“ഇല്ല ഇക്കാ,, എനിക്കെന്റെ മോൻ കണ്ണ് തുറക്കുന്നത് കാണണം,, എനിക്ക് വയ്യ അവനില്ലാത്ത വീട്ടിലേക്ക് പോകാൻ “

“എന്റെ ആയിശു,, നീ വാശി പിടിക്കല്ലേ,,, അവനൊന്നും സംഭവിച്ചിട്ടില്ല,,, ചെറിയൊരു മയക്കത്തിലാണെന്നേയുള്ളു,,, നീ പോയി ഫ്രഷ് ആയിട്ട് വരുമ്പോഴേക്കും അവൻ ഉണർന്നിട്ടുണ്ടാകും,,,, ഡ്രൈവറോട് ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്,, “

അയാളുടെ വാക്കിന് മുന്നിൽ അവർ തല കുനിച്ചു സമ്മതം നൽകി വീട്ടിലേക്ക് യാത്ര തിരിച്ചു..

***********************************

ഞാനൊട്ടും ആഗ്രഹിക്കത്തൊരു പുനർജ്ജന്മം എനിക്ക് മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുന്നു… വേണ്ട എനിക്കീ ജീവിതം,,, അവളില്ലാത്ത ലോകം,, അതെനിക്ക് അസഹനീയമാണ്… അടഞ്ഞിരുന്ന മിഴികൾ പതിയെ തുറന്നു വരുമ്പോൾ ആദ്യം കണ്ടത് ഞാനെന്റെ ഉപ്പയെ ആയിരുന്നു… പാവം ഒരുപാട് കരഞ്ഞു തളർന്നിട്ടുണ്ട്…

“ഉപ്പാ “.. ശബ്ദം പുറത്തേക്ക് വരാത്തത് പോലെ തോന്നിയെനിക്ക്…

വിളി കേട്ടതും ഉപ്പ എനിക്കരികിലേക്ക് ഓടി അടുത്തിരുന്നു…

“ഉമ്മ,, എന്റെ ഉമ്മയെവിടെ ??”

“ഉമ്മ മാത്രമല്ല,, സനയും ഉണ്ടായിരുന്നു,, ഇന്നീ നേരം വരെ അവര് രണ്ട് പേരും നിനക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു… എന്നാലും എങ്ങനെ തോന്നി ആദി നിനക്കു ?? ഞങ്ങളെയൊക്കെ വിട്ട് പോകാൻ,, “

“വയ്യ ഉപ്പ എനിക്ക്,, എന്റെ ഷാദിയില്ലാത്ത ലോകത്തോട് എനിക്ക് വെറുപ്പാ,, എനിക്ക് അവളില്ലാതെ ജീവിക്കാൻ വയ്യ “

“അറിയാം,, നിനക്കവളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഉപ്പയ്ക്കറിയാം,,, പക്ഷെ എന്റെ മോനറിയാത്ത മറ്റൊരു കാര്യമുണ്ട്,,, ഉപ്പ നിന്നോട് ഇത്രയും കാലം മറച്ചു വെച്ചൊരു രഹസ്യം,, അത് ഇനിയും പറയാതിരുന്നാൽ എനിക്ക് നഷ്ടമാകുന്നത് നിന്നെയായിരിക്കും,, അതെനിക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല “

“ഉപ്പ എന്തൊക്കെയാ ഈ പറയുന്നത് ??എനിക്കൊന്നും മനസ്സിലാകുന്നില്ല “

“പറയാം,,,, പക്ഷെ പറഞ്ഞു കഴിഞ്ഞാൽ മോനെന്നെ വെറുക്കരുത്,,, അന്ന് നീ വരച്ചെടുത്ത പെണ്ണിന്റെ ചിത്രം,,, അതാണ് എന്റെ ജീവിതത്തിൽ ഞാനൊളിപ്പിച്ചു വെച്ച രഹസ്യ താക്കോൽ,,, അത് നിന്നിലൂടെ പുറം ലോകമറിഞ്ഞാൽ ഞാനിത്രയും കാലം കഷ്ടപെട്ടത് വെറുതെയാകും എന്നോർത്തിട്ടാണ് അന്ന് നിന്നെ ഞാൻ ഭീഷണി പെടുത്തിയത്… ആ പെണ്ണുമായി നിനക്കൊരു ബന്ധം ഉണ്ടായാൽ,,, “..

ഉപ്പ അത്രയും പറഞ്ഞു നിർത്തുമ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു..

ഉപ്പ പോയി വാതിൽ തുറന്നതും,,, എനിക്ക് മുന്നിലേക്ക് നടന്നടുക്കുന്ന രണ്ട് ആൾരൂപങ്ങളെ ഞാൻ കണ്ടു…

ഒന്ന് എന്റെ ശാദി,,, മറ്റേത്,, അവളുടെ ഇക്കയാണോ ???
അവനോട് ചേർന്ന് വരുന്ന ഷാദിയെ കണ്ടപ്പോ,, എനിക്കവനോട് അസൂയ തോന്നി… അതേ,, അവൻ ഷാദിയുടെ ഇക്ക തന്നെ,,, എനിക്കരികിലേക്ക് വന്നടുത്ത അവനെ ഞാൻ കണ്ടപ്പോൾ എന്തോ ഞാനുമായി സാമ്യമുള്ളത് പോലെ തോന്നിയെനിക്ക്…

“എന്താ ആദി,,, പോകാനുദ്ദേശിച്ച യാത്ര പാതി വഴിയിൽ വെച്ചു മുടങ്ങിയല്ലേ,,, നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞിട്ട് പോരെ ഇനിയുള്ള യാത്ര ??”…

ആ ചോദ്യം എന്നെക്കാളേറെ ചങ്കിൽ തറച്ചത് ഉപ്പയ്ക്കായിരുന്നു.. എങ്കിലും ഉപ്പ അത്‌ പുറത്തു കാട്ടിയില്ല…

“ആഗ്രഹിച്ചിരുന്നില്ല ഞാൻ ഇയാളുമായി ഒരു കൂടിക്കാഴ്ച,,, നിങ്ങൾക്കിടയിൽ നിന്നൊഴിഞ്ഞു പോകാൻ തന്നെയാണ് ഞാനെന്റെ വഴി തിരഞ്ഞെടുത്തത്,, പക്ഷെ,, പരാജയം എന്നും എന്നോടൊപ്പമാണല്ലോ,,, ഇവിടെയും അത്‌ തന്നെ സംഭവിച്ചു,, “..

ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ഉപ്പ ഷാദിക്കരികിലേക്ക് നടന്നു നീങ്ങി…

“മോളേ,,, എനിക്ക് ഇപ്പോ അത്യാവശ്യമായി കാണേണ്ടത് നിന്റെ ഉമ്മയെയാണ്,,, അവരുമായിട്ടൊന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ,,, “…

പറഞ്ഞു തീരും മുന്നെ ഷാദിയുടെ ഇക്ക ഉപ്പയുടെ നേർക്ക് തിരിഞ്ഞു…

“ഓഹോ,,, അപ്പൊ മോനിക് മാത്രമല്ല ചുറ്റി കളി ഉള്ളത്,,, ഉപ്പയും അത് പോലൊക്കെ തന്നെയാണല്ലോ,,, ഇതിനു വേണ്ടിയായിരുന്നോ നിങ്ങളന്ന് ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തിയത് ??”

“ഹേയ്,, നിനക്കൽപ്പം മാന്യമായിട്ട് സംസാരിച്ചൂടെ,,, ഒന്നുമില്ലെങ്കിലും പ്രായത്തെ എങ്കിലും നിനക്കു ബഹുമാനിക്കാമായിരുന്നു “..

രോഷം കൊണ്ടുള്ള ഉപ്പയുടെ മറുപടിയൊന്നും അവനെ തളർത്തിയില്ല…

“ഹും,,, മാന്യത,,, അത്‌ നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ അന്നേ മകനെ പറഞ് മനസ്സിലാക്കുമായിരുന്നു,,, മറ്റൊരുത്തന്റെ ഭാര്യയാണെന്ന് അറിഞ്ഞിട്ടും കിന്നാരം പറയാൻ ചെന്ന മകനെ ആദ്യം പഠിപ്പിക്കണമായിരുന്നു ഈ മാന്യത… അക്കു ആരോടും മര്യാദക്കേട് കാണിച്ചില്ല,, പക്ഷെ ഇപ്പോ നിങ്ങളോട് കാണിച്ചത്,, നിങ്ങളതർഹിക്കുന്നത് കൊണ്ടാണ് “…

ഞാൻ ചെയ്ത് തെറ്റിന് ഉപ്പയെ ആണല്ലോ അവൻ കുറ്റപ്പെടുത്തുന്നത്…

“അവൾ നിന്റെ ഭാര്യയാണെന്ന് അറിഞ്ഞിട്ടല്ല എന്റെ കുട്ടി സ്നേഹിച്ചു തുടങ്ങിയത്,,, അതും കൂടി നീ ഓർക്കണം,,, പിന്നെ അന്ന് വഴിയിൽ വെച്ചു കണ്ടത് അവളോടൊന്നു സംസാരിക്കാനായിരുന്നു… അവൾക്കറിയാത്ത കാര്യങ്ങൾ അവളിലേക്ക് എത്തിക്കാനായിരുന്നു,,, പക്ഷെ അന്ന് നീ എനിക്ക് തടസ്സമായി നിന്നു… ഇന്ന്,, ഇന്നവളെയത് അറിയിക്കാതെ ഞാൻ വിടുന്ന പ്രശ്നമില്ല.. “…

“എന്താണാവോ അങ്ങുന്നയ്ക്ക് അവളോട് പറയാനുള്ളത്,,, നേരത്തെ ചോദിച്ചല്ലോ അവൾടെ ഉമ്മയെ കുറിച്ചു,, അതും എന്തിനാണാവോ ?? ഒന്ന് പറയാം,, ആ സ്ത്രീയെ ഇതിലേക്ക് വലിച്ചിഴക്കരുത്,,, അവരിന്ന് ജീവനോടെയില്ല,,, “…

അത് കേട്ടതും ഉപ്പ ഒന്ന് ഞെട്ടി… വീണ്ടും എന്റെ ഷാദിക്കരികിലേക്ക് ഉപ്പ നടന്നടുത്തു… മോൾക്കറിയാണോ എന്താ എനിക്ക് പറയാനുള്ളതെന്ന്,,,

എന്റെ ഉപ്പ പറഞ്ഞു തുടങ്ങുകയായിരുന്നു,, ഞാനറിയാത്ത എന്റെ ജീവിത കഥ,,, അതിൽ ഷാദിക്കുള്ള പങ്ക് എന്താണ് ???,,,,
*************************-**

അയാൾ പറഞ്ഞു തുടങ്ങുന്ന കാര്യങ്ങൾ,, അന്ന് ഷാദിയുടെ ഉപ്പ എന്നോട് പറഞ്ഞു നിർത്തിയ കാര്യങ്ങളിൽ നിന്നായിരുന്നു…

“ഏകദേശം പത്തിരുപത്തിരണ്ടു വർഷങ്ങൾക്ക് മുമ്പ്,,,

എന്റെയും ആയിഷുന്റെയും വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ടാണ് എനിക്കൊരു കുഞ് പിറക്കുന്നു എന്ന സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തിയത്,,, അത് തന്നെ ഒരുപാട് ചികിത്സയ്ക്ക് ശേഷമുള്ളതായിരുന്നു,,, ഇനിയൊരു ഗർഭധാരണം അവൾക്കസാധ്യമാണെന്ന് അന്ന് അവളെ പരിശോധിച്ച ഡോക്ടർ,, അഥവാ എന്റെ കൂട്ടുകാരൻ സലാം,,, അവന് പറഞ്ഞിരുന്നു… അത് കൊണ്ട് തന്നെ വളരെയധികം സൂക്ഷ്മതയോടെയായിരുന്നു ഞങ്ങള് ആ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങിയത്,,, പക്ഷെ വിധി എന്ന രണ്ടക്ഷരം എന്റെ കുഞ്ഞിന്റെ ജീവനെടുത്തു എന്നെ പരാജയപെടുത്തിയപ്പോൾ,, മറ്റൊരു ഭാഗത്തു കൂടി ഞാൻ വിജയിക്കുകയായിരുന്നു… എന്റെ കൂട്ടുകാരനിലൂടെ…

Updated: March 12, 2018 — 2:03 am

12 Comments

Add a Comment
  1. story kadha super
    Real story aano.

  2. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

  3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  4. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  5. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  7. excellent work , good narration , keep going

  8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: