അവളാണെന്‍റെ ലോകം [Novel] 147

Views : 113514

“ഇയവർ ഇൻക് ക്ലാസ്സില്ലെടി ??അതോ നീ ക്ലാസ് കട്ട് ആക്കിയതാണോ ??”

“ക്ലാസ് കട്ട് ആക്കിയതൊന്നുമല്ല ഇക്കാ,, ഇല്ലാഞ്ഞിട്ടാ,, അതുമല്ല ഞാൻ എനി ക്ലാസ് കട്ട് ആക്കിയാൽ തന്നെ എന്നെ സാർ ഒന്നും പറയത്തില്ല.. കാരണം ഞാൻ അവരുടെയൊക്കെ പെറ്റാ,, “

“ആഹാ,, ആരുടെ പെറ്റായാലും ശരി,, ഞമ്മളെ കുഞ്ഞിനെ മാത്രേ ഇയ്യ്‌ പെറ്റിടാൻ പാടുള്ളു ഷാദി “…

“ഹൊ സമാധാനായി,, കുറെയായി ഇത് പോലുള്ള ചളിയൊക്കെ കേട്ടിട്ട്,, ഇപ്പഴെങ്കിലും തോന്നിയല്ലോ അതൊക്കെ പുറത്തേക്ക് വിടാൻ “…

“നിന്നോടല്ലാതെ പിന്നെ ആരോടാടി ഞാൻ ഇതൊക്കെ പറയേണ്ടത്,, ഇനി ഇൻക് പറ്റില്ലെങ്കിൽ ഞമ്മള് വേറെ കെട്ടിക്കോളം,, അപ്പോ ഓൾ പെറ്റു കൂട്ടും ഞമ്മളെ മക്കൾസിനെ “

“ആഹാ,, ആ പൂതി അങ്ങ് മനസ്സിൽ വെച്ച മതി,, ഇങ്ങളെങ്ങാനും വേറെ കെട്ടിയാൽ,, പിന്നെ ഈ ഷാദി ആരാന്ന് ഇങ്ങൾ അറിയും.. പറഞ്ഞില്ലാന്ന് വേണ്ട “..

“ഞാൻ ചുമ്മാ പറഞ്ഞതാ മുത്തേ,, ഇന്നെ ചൂടാക്കാൻ വേണ്ടി,, ഈ അക്കൂന് ഷാദിയെ മാത്രം മതി,, എന്റെ ഷാദിയില്ലാത്ത ലോകത്ത്‌ പിന്നെ ഞാനുണ്ടാകില്ല,, “

“അള്ളോഹ്,, ചളി മാറ്റി ഇങ്ങൾ ഇപ്പോ സെന്റി അടിക്കലായല്ലോ,, ഒന്ന് നിർത്തിയെ ഇക്കാ,, വേറെന്തെലും പറ “

“ആഹ് ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാനാടാ,, എനി രണ്ട് മൂന്നു ദിവസത്തേക്ക് എനിക്ക് നിന്നെ വിളിക്കാൻ പറ്റില്ല,, കമ്പനി ഷിഫ്റ്റ് ചെയ്യലായി,, അപ്പോ അവിടെ പോയി ഒന്ന് സെറ്റ് ആയിട്ടേ വിളിക്കാൻ പറ്റുള്ളൂ.. അതുവരെ എന്റെ മോളൊന്ന് ക്ഷമിക്കണേ “

“ഇക്കാ,, ഇങ്ങൾ എന്താ പറയുന്നേ,, എനിക്ക് വയ്യ,, മൂന്നു ദിവസമൊന്നും ഇങ്ങളെ വിവരമില്ലാതെ കഴിഞ് കൂടാൻ,, വേറെന്തെലും വഴിയുണ്ടോന്ന് നോക്ക് ഞാനുമായി കോൺടാക്ട് ചെയ്യാൻ “

“എന്റെ ഷാദി,, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്,, വേറൊരു വഴിയും ഞാൻ കാണുന്നില്ല… മൂന്നു ദിവസം പെട്ടെന്നങ് കഴിയും.. അത് കൊണ്ട് നീ അതോർത്തു ടെന്ഷനടിക്കണ്ട,, “

“എന്നാലും ഇക്കാ,, ഞാനെങ്ങനെ ??”

“ഇങ്ങോട്ടൊന്നും പറയണ്ട,, പറഞ് പറഞ് എന്നെ കൂടി കരയിപ്പിക്കല്ലേ,, അപ്പോ ഞാൻ ഫോൺ വെക്കട്ടെ,, എനിക്കൊരുപാട് ജോലി ബാക്കിയുണ്ട്… ഇൻശാ അല്ലാഹ് ഞാൻ പിന്നെ വിളിക്ക ട്ടോ… “

“ഇക്കാ വെക്കല്ലേ,, എനിക്കൊരു “.. പറഞ്ഞു പൂർത്തിയാക്കും മുന്നെ ഇക്ക ഫോൺ കട്ട് ചെയ്തിരുന്നു.. നിരാശയോടെ ഞാൻ ഫോൺ ബാഗിലേക്ക് വെക്കാനൊരുങ്ങുമ്പോഴാണ് എനിക്ക് സ്ഥല കാല ബോധം വന്നത്..

നടന്നു നടന്നു ഞാൻ കോളേജും കഴിഞ്ഞൊരുപാട് ദൂരം പിന്നിട്ടിരിക്കുന്നു… ഞാനാണെങ്കിൽ ഏതോ ഒരു കുന്നിൻ ചെരുവിലാണുള്ളത്.. താഴേക്ക് നോക്കിയപ്പോ എനിക്കെന്തോ പേടി തോന്നി…

പെട്ടെന്നാണ് പിറകിൽ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടത്.. വളരെയധികം പ്രതീക്ഷയോടെ ഞാൻ തിരിഞ്ഞതും,, എന്റെ കാലൊന്നു തെന്നി വീഴാനൊരുങ്ങവേ എനിക്ക് മുന്നിലുള്ള ആളുടെ കരങ്ങൾ എന്നെ ചേർത്ത് പിടിച്ചൊരു രക്ഷാ കവചം തീർത്തത് എന്നിൽ വലിയൊരാശ്വാസം ഉളവാക്കി…
അവന്റെ കൈപ്പിടിയിൽ നിന്ന് ഞാൻ സ്വയം തന്നെ മോചിതയായി… ഒരകലം പാലിച്ചു നിന്നു കൊണ്ട് ആ മുഖത്തേക്കൊന്നു നോക്കിയ ഞാൻ ഞെട്ടി പോയി…

ആദിൽ….

ഞാനിന്ന് വരെ നേരിൽ കണ്ടിട്ടില്ല.. ഒരുപാട് കേട്ടിട്ടുണ്ട്.. ഒരുവട്ടം ഞാനാ കണ്ണിലേക്ക് നോക്കിയപ്പോൾ അതിശയിച്ചു പോയി… എന്റെ ഇക്കാന്റെ അതേ കണ്ണുകൾ… റബ്ബേ ഇതെങ്ങനെ,,, അന്ന് ഇക്ക പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിലുണ്ട്… ഹംന പറയാറുണ്ട് അക്കൂക്കാനേ പോലെയാണ് ആദിയെ കാണാൻ എന്ന്,,, അപ്പോ ഞാൻ ഇക്കയെ കളിയാക്കി വിട്ടതായിരുന്നു… എന്നാൽ ഇന്ന് നേരിൽ കണ്ടപ്പോ എന്തോ ഇക്കയുമായി സാമ്യം ഉള്ള പോലെ തോന്നി…

ഇനിയെത്ര സാമ്യത ഉണ്ടായാലും എനിക്കെന്റെ ഇക്കയോളം വരില്ല ഒരാളും… ഈ ജന്മം എനിക്ക് ഇക്കയെ മാത്രം മതി.. ഇക്കയ്ക്ക് ഞാനും…

“ഷാദി “,, അരികിലേക്ക് വന്ന് അവൻ എന്റെ പേര് വിളിക്കുന്നത് കേട്ടപ്പോ ഞാൻ വീണ്ടും ഞെട്ടി.. എന്നെ അടുത്തറിയുന്ന ആളെ പോലെ ആയിരുന്നു അവന്റെ വിളി..

മെല്ലെ തലയുയർത്തി നോക്കിയപ്പോൾ അവൻ എന്റെ മുഖത്തു നിന്ന് കണ്ണെടുക്കുന്നില്ല… ആ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തി..

“എന്നെയെങ്ങനെ അറിയാം ??”

“ആഹാ,, നല്ല ചോദ്യം,, നീയും ഞാനും കാണാൻ തുടങ്ങിയിട്ട് കുറേ കാലമായില്ലെടി പെണ്ണേ,, പക്ഷെ അതൊക്കെ കിനാവിലായിരുന്നൂന്ന് മാത്രം,, ഇന്നാണ് നിന്നെ ഒരു മിന്നായം പോലെ അഞ്ജുവിന്റെ കൂടെ കണ്ടത്.. അപ്പോ തന്നെ നിയിങ്ങോട്ട് നടക്കുന്നതും കണ്ടു… ഉടനെ ഞാനവളോട് നിന്റെ പേര് ചോദിച്ചു… അവളിൽ നിന്നാണ് പേരറിയാൻ കഴിഞ്ഞത്… പക്ഷെ ആളെ എനിക്ക് മുന്നെ അറിയാം,, “.. ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി…

ഇവനെന്തൊക്കെയാ ഈ പറയുന്നത്… ഞാനാദ്യായിട്ടാ ഇവനെ നേരിൽ കാണുന്നത് തന്നെ,, എനി ഇതിനു മെന്റൽ ആണോ ?? ഹേയ് അങ്ങനെയാണെങ്കിൽ ആരേലും പറയുന്നത് കേൾക്കുമല്ലോ…

“അതേയ്,, എനിക്ക് സത്യമായിട്ടും നിന്നെ അറിയില്ല,, ഞാൻ ആദ്യായിട്ടാ നേരിൽ കാണുന്നത് തന്നെ… നീ ഉദ്ദേശിച്ച ആൾ ചിലപ്പോ ഞാൻ അല്ലായിരിക്കും… “

“ഇനിയും എന്തിനാടാ കള്ളം പറഞ് എന്നിൽ നിന്ന് അകലാൻ ശ്രമിക്കുന്നത്,, എനിക്കറിയാം നീ എന്റെ പെണ്ണ് തന്നെയാ,, എന്റെ കണ്മുന്നിൽ എതാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ,, എന്നിട്ടിപ്പോ നീയിങ്ങനെ ഒഴിഞ്ഞു മാറിയാൽ എനിക്കത് സഹിക്കാൻ പറ്റില്ല ഷാദി “…

അതുവരെ സൗമ്യമായിരുന്ന എന്റെ മട്ടും ഭാവവും മാറി… വേറൊന്നും കൊണ്ടല്ല,, എന്റെ പെണ്ണാണെന്ന് പറഞ്ഞ അവന്റെ വാക്കുകളെ അംഗീകരിക്കാൻ എനിക്കീ ജന്മത്തിൽ കഴിയില്ല… അവന് പറ്റിയ തെറ്റ് തിരുത്തണം.. ഇല്ലെങ്കിൽ ഇനിയുമവൻ പലതും പറയും…

“ആദിൽ,, നീ ഈ പറഞ്ഞതൊക്കെയും,,,,, “..

പറഞ്ഞു മുഴുവനാക്കാൻ അവൻ വിട്ടില്ല..

“അപ്പോ ഇക്ക എന്ന് വിളിക്കില്ല എന്ന വാശിയിലാണ് അല്ലേ,, ആയിക്കോട്ടെ,, ഒരു മഹർ ആദിയുടെ കൈ കൊണ്ട് ആ കഴുത്തിൽ വീണാലെ വിളിക്കു എന്നുണ്ടെങ്കിൽ അതുവരെ ഞാൻ വൈറ്റ് ചെയ്യാം,, എങ്കിലും ഇപ്പോ ഒന്ന് വിളിക്കുമോടാ,, കേൾക്കാനുള്ള കൊതി കൊണ്ടാ,, “.. അതും പറഞ് അവൻ എനിക്കരികിലേക്ക് നടന്നടുക്കുന്തോറും ഞാൻ അവനിൽ നിന്നും അകന്ന് പോയി കൊണ്ടിരുന്നു…

ആ കുന്നിൻ ചെരുവിന്റെ താഴ്ചയാണ് ഇതിനേക്കാൾ ഭേദം എന്നെനിക്ക് തോന്നി പോയി… അവന്റെ വാക്കുകളെ എങ്ങനെ നേരിടുമെന്ന് എനിക്കറിയില്ല…

പെട്ടെന്ന് എവിടെന്നോ എനിക്കൊരു ധൈര്യം വന്ന പോലെ തോന്നി… ഇക്ക അന്ന് പറഞ്ഞ വാക്കുകൾ.. ” ഞാൻ തന്ന ഈ മഹർ,, നിന്റെ നെഞ്ചിലുള്ളടിത്തോളം കാലം,, നീ ഒറ്റക്കല്ലടി പെണ്ണേ,,, ഞാനുമുണ്ടാകും നിന്റെ കൂടെ,, “..

അവനരികിൽ എത്തിയപ്പോഴേക്കും ഞാൻ എന്റെ മഹർ മാല പുറത്തെടുത്തു,, അതിൽ പിടിച്ചു അവനോട് പറഞ്ഞ വാക്കുകൾ അവനെ തളർത്തുമെന്ന് തോന്നി..

“ഈ കഴുത്തിൽ ഒരു മഹർ,, അതെന്നോ വീണതാ,, എന്റെ അക്കൂന്റെ കൈ കൊണ്ട്… ഇനിയിവിടെ മറ്റൊരു മഹറിന്റെ ആവിശ്യമില്ല,, എന്റെ ലോകം എന്റെ ഇക്കയാണ്… ഇക്ക മാത്രമാണ്,, അവിടേക്ക് ഞാൻ ആരെയും വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല “..

ഒരല്പം ഞെട്ടലോടെയാണ് അവൻ കേട്ടത്.. പക്ഷെ അതൊന്നും അവന് ഒരു പ്രശ്നമായിട്ട് തോന്നിയില്ല,,

“എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ നീ മാത്രമാണ്,, അതിനൊരു മാറ്റവും വരാൻ പോകുന്നില്ല,, അതിനു തടസ്സമായി എന്തുണ്ടെങ്കിലും അത്‌ നീക്കാനും ഈ ആദിക്കറിയാം,, ” വളരെ നിശ്ചയദാർഢ്യത്തോടെ അവനതും പറഞ് എന്റെ കൈകളിൽ പിടിച്ചപ്പോൾ,,, എല്ലു നുറുങ്ങുന്ന വേദനയായിരുന്നു എനിക്കപ്പോൾ അനുഭവപ്പെട്ടത്..

മറ്റൊരുത്തന്റെ കര സ്പർശം,,, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി,, എന്റെ സർവ്വ ശക്തിയുമെടുത്തു ഞാനെന്റെ കൈകളെ അവനിൽ നിന്നടർത്തി മാറ്റി..

“തനിക്കെന്താടോ വട്ടുണ്ടോ ??മറ്റൊരുത്തന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും അവളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന്റെ അർത്ഥം നിനക്കു തലക്ക് സ്ഥിരതയില്ലന്നല്ലേ,, എനി അഥവാ അങ്ങനെയല്ലെങ്കിൽ നിനക്ക് ആള് മാറിയതാകും… ഞാനായിരിക്കില്ല താൻ ഉദ്ദേശിക്കുന്ന പെണ്ണ് “..

പറഞ്ഞു തീരും മുന്നെ അവനെനിക്ക് മുന്നിലേക്ക് രണ്ട് മൂന്നു ഫോട്ടോസ് നീട്ടി,, അതിലേക്ക് കണ്ണോടിച്ച ഞാൻ ഉരുകി ഇല്ലാതാകുമ്പോലെ തോന്നി… അവനോടൊപ്പം ചേർന്നിരിക്കുന്ന പെണ്ണിന് എന്റെ അതേ മുഖച്ഛായ,,,

പടച്ചോനേ,, എന്തൊരു പരീക്ഷണമാണിത്,,

“കണ്ടോ,, നീയും ഞാനും,, എനി പറയെടി,, അത് നീയല്ലാന്ന്,, പറ്റുമോ നിനക്കു അങ്ങനെ പറയാൻ… എനി പറ എനിക്ക് വട്ടുണ്ടോന്ന് ??ഞാൻ കിനാവ് കണ്ടതും,, ഇപ്പോ എന്റെ മുന്നിൽ നിൽക്കുന്നതും ഈ ഷാദി തന്നെയാ,, എനിക്ക് ആള് മാറിയിട്ടില്ല… എനി മാറാനും പോകുന്നില്ല.. “

“ഇതെങ്ങനെ കിട്ടി,,, ഞാൻ,,, എനിക്ക്,,, എനിക്കറിയില്ല,,, സത്യായിട്ടും എനിക്ക് നിന്നെ അറിയില്ല,, ഞാനല്ല അത്‌,, “

കരഞ്ഞു കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. പക്ഷെ അവനിൽ യാതൊരു മാറ്റവുമില്ല..

“അയ്യേ,, എന്റെ ഷാദി കരയുകയാണോ ?? ഈ ഫോട്ടോയൊക്കെ എന്റെ എഡിറ്റിങ് അല്ലേ മോളേ,, ഈ ഫോട്ടോസിലായിരുന്നു ഇത്രയും കാലം ആദിയുടെ ജീവൻ തന്നെ നില നിന്ന് പോന്നത്,, ആ എന്നെ നീ അറിയില്ലെന്ന് മാത്രം പറയരുത്,,, അതെനിക്ക് താങ്ങാൻ പറ്റില്ല ട്ടോ “.. അതും പറഞ്ഞവൻ അവനിലേക്ക് എന്നെ അടുപ്പിക്കാൻ ഒരു ശ്രമം നടത്തി..

ദേഷ്യം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല,, ഉള്ള ശക്തിയൊക്കെ എടുത്ത് അവനെ ഞാൻ തള്ളിയിട്ട് അവിടെ നിന്നും ഓടാൻ തുടങ്ങി… പിന്നിൽ നിന്നവന്റെ വിളി കേൾക്കുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാതെ ഞാൻ ഓടി… ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ആരെയും കാണാനില്ല…

ഫോൺ എടുത്ത് അഞ്ജുനെ വിളിച്ചപ്പോൾ ഓള് നേരത്തെ വീട്ടിലെത്തി എന്ന് പറഞ്ഞു.. സമയം ഒരുപാടായത് കൊണ്ടെനിക്കെന്തോ പേടി കൂടാൻ തുടങ്ങി… ഉടൻ തന്നെ ഞാൻ ഉപ്പയെ വിളിച്ചു..

“ഹാലോ,, ഉപ്പാ,, ഞാനിവിടെ കോളേജിലാ ഉള്ളത്,, എനിക്ക് ബസൊന്നും കിട്ടിയില്ല,, ഉപ്പയെന്നെയൊന്ന് കൂട്ടാൻ വരുമോ ??എനിക്കെന്തോ പേടിയാകുന്നു ഉപ്പാ “.. പറഞ്ഞു തീരുമ്പോഴേക്കും ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു..

“ആഹ്,,, മോള് പേടിക്കണ്ട,, ഞാനിപ്പോ തന്നെ അജൂനെ പറഞ്ഞു വിടാം,, അതുവരെ അവിടെ തന്നെ നിൽക്ക് ട്ടോ “..

അതും പറഞ് ഉപ്പ ഫോൺ കട്ട് ചെയ്തു..

അവനിനിയും എന്നരികിലേക്ക് വരുമോ എന്നോർത്തു ഞാനാകെ തളരാൻ തുടങ്ങി.. എന്നാലും അഞ്ജു എന്നെ ഒറ്റക്കാക്കി പോയല്ലോ എന്നോർത്തപ്പോ വീണ്ടും സങ്കടം കൂടി…

“ഒറ്റക്കാണെങ്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിടാം, “… ബൈക്ക് എനിക്ക് തൊട്ടരികിൽ നിർത്തി അവൻ എന്റെ സമ്മതം അറിയാനായി കാത്തു നിന്നു..

“വേണ്ട,,, താനൊന്ന് പോയാട്ടെ,, എന്നെ കൂട്ടാൻ അനിയൻ വരുന്നുണ്ട്,,, ദയവ് ചെയ്ത് എന്നെയിനി ശല്യപെടുത്തരുത്,, പ്ലീസ് “..

അപ്പോഴേക്കും അവൻ ബൈക്കിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു… എനിക്ക് എതിരായിട്ട് ആണ് അവന്റെ നില്പ്..

“ശല്യമാകാൻ വന്നതല്ലടാ,, എന്റെ പെണ്ണിനെ മറ്റാരെങ്കിലും ശല്യപെടുത്താതിരിക്കാൻ വേണ്ടിയുള്ള സംരക്ഷണം മാത്രമാണ് ഈ നില്പ് “.. അതും പറഞ് എന്നെ നോക്കി ഒന്ന് ചിരിച്ചു…

തിരിച്ചു ചിരിക്കാൻ എനിക്ക് തോന്നിയില്ല… അവന്റെ വാക്കുകളോരോന്നും എനിക്കവനോടുള്ള വെറുപ്പ് വർധിപ്പിച്ചിട്ടേയുള്ളു… മറുത്തൊരു മറുപടി കൊടുത്താൽ വീണ്ടും ഒലിപ്പീരുമായി വരും… തൽകാലം മൗനം പാലിക്കുന്നതാണ് നല്ലതെന്ന് തോന്നി… അവനിക്ക് മുഖം കൊടുക്കാതെ അജുവിനെയും കാത്തു നിന്നു..

“എന്താടോ ഷാദി,, ഇയ്യൊന്നും മിണ്ടാത്തെ ?? നിനക്ക് ബോറടിക്കുന്നൊന്നുല്ലേ ??കിനാവിലായിരുന്നപ്പോ എന്തൊക്കെ സംസാരിക്കുന്ന പെണ്ണാ ഇപ്പോ ഒന്നും മിണ്ടാതിരിക്കുന്നത്,, എന്തായാലും നീയെന്റെ മുന്നിലേക്ക് വന്നല്ലോ,, അത് തന്നെ ധാരാളം.. “

Recent Stories

The Author

kadhakal.com

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story😍😍😍😍😍😍😙😙😙😙😙😘😘😘😘😘

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com