അവളാണെന്‍റെ ലോകം [Novel] 49

“ഡി,, എനിക്കൊന്ന് കുളിക്കണമായിരുന്നു,, എന്തോ വല്ലാത്ത ക്ഷീണം,, “

“കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്,, എനി അത് പോലെ ഇങ്ങൾ കുളിച്ചു കുളിച്ചു ആ മൊഞ്ചില്ലാണ്ടാക്കുമോ ??”

“നീ കുറേ നേരമായല്ലോ എന്റെ മൊഞ്ചിനെ പറ്റി പറയാൻ തുടങ്ങീട്ട്,, എനി നീ അതിനെ കുറിച്ചു മിണ്ടായാൽ “.. അതും പറഞ് കയ്യിൽ കിട്ടിയ തലയിണ എടുത്ത് അവൾക്കിട്ട് ഒരേർ കൊടുത്തു…

“ഇങ്ങൾ ഇവിടെ വന്നപ്പോ തൊട്ട് എന്നെ വേദനിപ്പിക്കുന്നുണ്ടല്ലോ,, ഇങ്ങൾക് ഇതെന്തിന്റെ കേടാ “…

“അച്ചോടാ,,, എന്റെ മോളുനു വേദനിച്ചോ,, എന്നാ വാടാ,, കുറച്ചു നേരം നമുക് സ്നേഹിക്കാം,,, ” അതും പറഞ് ഞാനവളെ എന്നിലേക്കടുപ്പിച്ചു… പെണ്ണ് കുതറി മാറി..

“അയ്യേ,, ഇക്കാ ഡോറടച്ചിട്ടില്ല,, അതുമല്ല ഉച്ചക്കുള്ള ഫുഡിന് വേണ്ടി ഉമ്മയെ പോയി കുറച്ചു സഹായിക്കണം,, സ്നേഹമൊക്കെ നമുക്ക് രാത്രിയിലേക്ക് മാറ്റം ട്ടോ “… അതും പറഞ്ഞു അവൾ നുള്ളാൻ വന്നില്ല.. കവിളിൽ ഒന്ന് ചുംബിച്ചിട്ട് പോകാനൊരുങ്ങി…

“ഇനിയെപ്പോഴും ഈ ശീലം മതി ട്ടോ ” മെല്ലെ അവളെയൊന്നു നോക്കി ഞാൻ പറഞ്ഞു..

“ഈ ശീലം എല്ലാരുടെയും മുന്നിൽ വെച്ചു തരാൻ പറ്റില്ലല്ലോ,, നുള്ള് ആകുമ്പോ നമുക് എവിടെ വെച്ചു വേണേലും തരാം… ” അതും പറഞ് പെണ്ണ് ആ മുത്തം തന്ന കവിളിൽ തന്നെ ഒന്ന് നുള്ളി… ഇത്തവണ അവളെ ഞാൻ വെറുതെ വിട്ടു… എന്നാലും പോകാനൊരുങ്ങിയപ്പോ പിന്നിലൂടെ പോയി വാരി പുണർന്നു…

“ഷാദി,,, എവിടെയാ മോളു ബാത്റൂം,, “

“അയ്യോ,, അത് കാണിച്ചു തന്നില്ല അല്ലേ,, അത് ഈ മുറിക്കുള്ളിൽ തന്നെയുണ്ട്.. “..

“അതേയ്,, എനിക്ക് ഒറ്റയ്ക്ക് കുളിക്കാൻ മടിയാണ് ട്ടോ,, ഇവിടെയൊക്കെ ഒന്ന് പരിജയമാകുന്നത് വരെ കുളിക്കാൻ ഒന്ന് ഹെല്പ് ചെയ്യടി.. “

അത് കേട്ടതോടെ പെണ്ണ് എന്നിൽ നിന്നും പിടിവിട്ട് മാറി നിന്നു…

“ഈ പരിചയം വെച്ചിട്ട് മോന് കുളിക്കാൻ പറ്റുമെങ്കിൽ കുളിച്ചാ മതി,,, അല്ലേൽ കുളിക്കണ്ട “.. അതും പറഞ് അവൾ പോകാനൊരുങ്ങി..

“പോടീ,, എന്നോട് മിണ്ടണ്ട,, എന്നോട് സ്നേഹമുണ്ടെന്നൊക്കെ വെറുതെ പറയുന്നതാ,, ” അവൾക്കു മുഖം കൊടുക്കാതെ ഞാൻ ബാത്റൂമിലേക്ക് നടന്നു.. പെട്ടെന്ന് അവളെന്റെ മുന്നിൽ വന്നു നിന്നു

“പ്ലീസ് ഇക്കുസേ,, എനിക്ക് ഇപ്പോ കുറച്ചു പണിയുണ്ട്,,, പിണങ്ങല്ലേ,,, “.. പറഞ്ഞു തീരുമ്പോഴേക്കും അവൾ എന്റെ ബട്ടൻസൊക്കെ അഴിച്ചു തന്നിരുന്നു… ഏന്തി വലിഞ്ഞു ഒരു മുത്തവും കൂടി തന്നിട്ട് എന്നെയൊന്നു നോക്കി..

“അതേയ്,, അങ്ങോട്ട് വാങ്ങി വെച്ചാ മാത്രം മതി,, ഇങ്ങോട്ടൊന്നും തരണ്ട.., ” ഇത്തവണ അവളായി പിണക്കത്തിന്റെ പടി വാതിലിൽ ചെന്നെത്തിയത്… പിന്നെ ഞാനൊന്നും നോക്കിയില്ല,,, പ്രണയാ ർദ്രമായ നിമിഷത്തെ കൂട്ടു പിടിച്ചു ഞാനെന്റെ പെണ്ണിനെ ഒരായിരം സ്നേഹ ചുംബനങ്ങളാൽ മൂടി..

****************************************-**

നിമിഷങ്ങൾ കഴിയുന്തോറും അവളുടെ കുസൃതി കൂടി കൊണ്ടിരുന്നു… അതിനേക്കാളുപരി എന്റെ ആധിയും വർധിച്ചു വരികയായിരുന്നു… എന്തായിരിക്കും ഷാദിക്ക് എന്നോട് പറയാനുണ്ടാവുക,, അവളുടെ ജീവിതത്തിലെ രഹസ്യം,,, അവളുടെ ഉപ്പയിൽ നിന്നും അറിയാനുണ്ട്,, ഞാൻ അറിയാത്ത പല കാര്യങ്ങളും… എല്ലാം ഇന്ന് രാവോട് കൂടി എനിക്ക് മുന്നിൽ തെളിഞ്ഞ ചിത്രമായി മാറും…

രാത്രി ഭക്ഷണം പെട്ടെന്ന് തന്നെ കഴിച്ചു ഞാൻ റൂമിലേക്ക് ചെന്നു… ഷാദിയെ കാത്തിരിക്കുന്നതിനിടയിലാണ് ഉപ്പ റൂമിലേക്ക് വന്നത്…

“മോനേ നമുക്ക് ബാൽകെണിയിലിരുന്ന് സംസാരിക്കാം… നീ ഒന്നങ്ങോട്ട് വാ “.. അതും പറഞ് ഉപ്പ റൂം വിട്ടിറങ്ങി…

ഷാദി വന്നയുടൻ അവളോട് ഞാൻ ഉമ്മയോടൊപ്പം പോയിരിക്കാൻ പറഞ്ഞു… ഞാൻ വന്ന് വിളിക്കുമ്പോ നീ മുകളിലേക്കു വന്നാൽ മതിയെന്നും പറഞ്ഞു അവളെ ഞാൻ താഴേക്ക് വിട്ടു…

ബാൽകെണിയിലിട്ടിരിക്കുന്ന നീളമുള്ള ഊഞ്ഞാലിൽ ഉപ്പ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.. ഉപ്പയ്ക്ക് തൊട്ടിപ്പുറത്തു ഞാനും…..

“എവിടെ ഷാദിയുടെ ഇക്കാക്ക ??അവനെ പിന്നെ കണ്ടില്ലല്ലോ ??” ഞാനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്…

“അവൻ ഇപ്പോ ബാംഗ്ലൂരിലാണ്,, അവിടെ ഒരു ഷോപ്പ് എടുത്തിട്ടുണ്ട് സ്വന്തമായിട്ട്… “

“ഉം ” ഒരു മൂളലിൽ ഞാൻ നിർത്തി,, ഉപ്പ പറയാൻ പോകുന്ന വാക്കുകളിലേക്ക് ആകാംക്ഷയോടെ നോക്കി…

“ഞാനിപ്പോ പറയാൻ പോകുന്ന കാര്യം ഇന്നീ മണ്ണിൽ എനിക്ക് മാത്രമേ അറിയൂ,, അതിപ്പോ മോനോട് കൂടി പറയുമ്പോ എന്റെ നെഞ്ചിലെ ഭാരം ഒന്ന് കുറഞ്ഞു കിട്ടും… പക്ഷെ,, ഞാനിത് പറഞ് കഴിഞ്ഞാൽ നീയല്ലാതെ മറ്റൊരാളും ഇതറിയാൻ പാടില്ല എന്നെനിക്ക് വാക്ക് തരണം… ഷാദി പോലും… “

“ഉപ്പയ്ക്ക് എന്നെ വിശ്വസിക്കാം… “

“ഏകദേശം ഒരു ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്….
അബ്ദുഎന്ന് വിളിക്കുന്ന അബ്ദുല്ല ,,, അവൻ,, വീട്ടിലെ പ്രാരാബ്ദം താങ്ങാൻ കഴിയാതെ പ്രവാസം തേടി പോയി.. അവിടെ മൂന്നു വർഷത്തോളം ചോര നീരാക്കിയവൻ നല്ലൊരു സമ്പാദ്യം നേടിയെടുത്തു… വീട്ടിൽ വിവാഹ പ്രായമെത്തിയ പെങ്ങളും പ്രായാധിക്യം കാരണം അവശതയിലെത്തിയ ഉമ്മയും മാത്രമാണ് അവനുണ്ടായിരുന്നത്… തനിക്ക് വിവാഹ പ്രായം കഴിഞ്ഞിട്ടും,, പെങ്ങളൂട്ടിയുടെ വിവാഹം കഴിയാതെ തനിക്കൊരു ജീവിതമില്ലെന്ന് മണലാരണ്യത്തിൽ വെച്ചു കിട്ടിയ ഉറ്റ സുഹൃത്തിനോട് അവൻ എപ്പോഴും പറയുമായിരുന്നു….

ഒടുവിൽ,, നല്ലൊരു തുക സ്ത്രീധനമായി കൊടുക്കാം എന്ന വാക്കുറപ്പിന്മേൽ പെങ്ങൾക്കൊരു വിവാഹം ശരിയായി… പക്ഷെ പടച്ചോൻ അബ്ദുവിന്റെ ജീവിതത്തിൽ ഒരു കുസൃതി ഒപ്പിച്ചു… വിവാഹത്തിന്റെ മൂന്നാലു ദിവസങ്ങൾക്ക് മുന്നെ മരണത്തിന്റെ മാലാഖ വന്ന് അവനെ കൂട്ടി കൊണ്ട് പോയി… അതും ആ മണലാരണ്യത്തിൽ വെച്ചു… മരണ വിവരം അറിയാതെ നാട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ കെങ്കേമമായി നടക്കുകയാണ്… അല്ലെങ്കിലും അന്ന് ഇന്നത്തെ പോലെയുള്ള ഫോൺ വിളികളൊക്കെ വിരളമായിരുന്നല്ലോ.. മരണം വീട്ടുകാരറിയാതെ ആ വിവാഹം ഭംഗിയായി നടത്താൻ മറ്റുള്ള കൂട്ടുകാരൊക്കെ ചേർന്ന് അബ്ദുവിന്റെ ഉറ്റ ചങ്ങാതിയായ നാസറിനെ ഏൽപിക്കുകയായിരുന്നു… അബ്ദുവിന്റെ സമ്പാദ്യവും കയ്യിൽ പിടിച്ചു പെങ്ങളുടെ വിവാഹ സ്വപ്നം യാഥാർഥ്യമാക്കാൻ കൂട്ടുകാരൻ നാട്ടിലേക്ക് പുറപ്പെട്ടു..

വിചാരിച്ചതിനേക്കാൾ ദയനീയമരുന്നു വീട്ടിലെ അവസ്ഥ… കെട്ടാമെന്നുറപ്പ് നൽകിയ ചെക്കന്റെ വീട്ടുകാർ മരണ വർത്തയറിഞ്ഞു ആ വിവാഹത്തിൽ നിന്നും പിന്മാറി… പറഞ്ഞ തുക സ്ത്രീധനമായി തരാമെന്ന് പറഞ്ഞിട്ടും അവർ വിവാഹത്തിന് തയ്യാറായില്ല…

വിവാഹം മുടങ്ങിയതും,, പൊന്നാങ്ങളയുടെ മരണവും കേട്ടറിഞ്ഞ പുതുപ്പെണ്ണ്,, മരണമാണ് നല്ലതെന്ന് കരുതി അതിനെ പുൽകാൻ ഒരുങ്ങവേയാണ് ദൈവ ദൂതനെ പോലെ അബ്ദുവിന്റെ കൂട്ടുകാരൻ നാസർ മുന്നിട്ടിറങ്ങുന്നത്… തനിക്ക് മറ്റൊരു ഭാര്യയും അതിൽ മൂന്ന് കുട്ടികളുമുണ്ട്,, എന്ന സത്യത്തെ മറച്ചു വെക്കാതെ അബ്ദുവിന്റെ പെങ്ങൾ സൈനബാക്ക് മഹർ ചാർത്താൻ അവൻ സന്നദ്ധനായി… ഒരുപക്ഷെ തന്റെ കൂട്ടുകാരനോടുള്ള സഹതാപം കൊണ്ടോ,, അവന്റെ പെങ്ങളുടെ ജീവന് വേണ്ടിയോ ആകണം നാസർ ഇങ്ങനെയൊരു തീരുമാനം തിരഞ്ഞെടുത്തത്… അതേ അവന്റെ രണ്ടാം ഭാര്യയായി അവളെ പടച്ചോന്റെ കിതാബിൽ കുറിക്കപ്പെട്ടു കഴിഞ്ഞു… “

ഉപ്പ അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും ഞാനാകെ തകർന്നു…

“നാസർ,,, അയാൾ എനിക്കാരാണ്,,, പറ ഉപ്പ,, അതെന്റെ ഉപ്പയല്ലേ “… ആടി കൊണ്ടിരുന്ന ഊഞ്ഞാലിൽ നിന്ന് ഞാൻ എഴുന്നേറ്റ് നിന്ന് ഷാദിയുടെ ഉപ്പയോട് ചോദിച്ചു…

“അതേ,, അത് നിന്റെ ഉപ്പയായിരുന്നു,, അവൾ എന്റെ ആദ്യ ഭാര്യയും ഷാദിയുടെ ഉമ്മയും “

“അപ്പൊ എന്റെ ഷാദി എനിക്കാരാ ഉപ്പ ??”

“അവൾ നിനക്ക് ആരുമല്ല,,, അവൾ എന്റെയും സൈനബയുടെയും മകളാണ്… “

ആ നിമിഷം ഭൂമി പിളർന്ന് അതിലേക്ക് താഴ്ന്നു പോയാലോ എന്ന് ഒരു നിമിഷം ഞാൻ ആശിച്ചു പോയി … ഞങ്ങളുടെ ഉപ്പ,,, എന്റെ ഉമ്മയെ,, എന്റെ നിച്ചൂക്കയെ പോലും ഓർക്കാതെ മറ്റൊരു പെണ്ണിന് മഹർ കൊടുക്കാൻ ഉപ്പയ്ക്കെങ്ങനെ തോന്നി.

“കുറ്റപ്പെടുത്തരുത് നീ ഒരിക്കലും നിന്റെ ഉപ്പയെ,,വെറുക്കരുത്, അങ്ങനെയൊരു സാഹചര്യത്തിൽ ഉപ്പയ്ക്ക് അതേ മാർഗമുണ്ടായിരുന്നുള്ളൂ”

മറ്റുള്ളവർക്ക് അതിനെ ന്യായീകരിക്കാൻ പറ്റും… പക്ഷെ,, എനിക്കതിനു പറ്റുമോ,,, എനിക്കാണ് അങ്ങനെയൊരു സാഹചര്യം വന്നാൽ ഞാൻ തയ്യാറാകുമോ ?? ഇല്ല,, ഒരിക്കലുമില്ല,, എന്റെ ജീവിതത്തിൽ ശാദിയല്ലാതെ മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല… എന്നാലും എന്റെ ഉപ്പയ്ക്കെങ്ങനെ,,, ഒരുപക്ഷെ ആത്മാർത്ഥ സുഹൃത്തിനെ കുറിച്ചോർത്തപ്പോൾ ഉപ്പ എല്ലാം മറന്ന് കാണും…

“മോനേ,, ഇതുവരെയുള്ള കാര്യങ്ങൾ നിന്റെ ഉപ്പക്കും ഷാദിക്കും അറിയാം… പക്ഷെ ഇനിയുള്ള കാര്യങ്ങൾ എനിക്കും എന്റെ സൈനൂനും മാത്രേ അറിയുള്ളു… അത് കൂടി നീ കേട്ട് കഴിഞ്ഞാൽ,, ഒരിക്കലും നീ ഉപ്പാനെ കുറ്റപ്പെടുത്തുകയില്ല.. “

“അല്ല ഉപ്പയും മരുമോനും കൂടി ഇവിടെയെന്താ പരിപാടി,,, രണ്ടാൾക്കും ഉറങ്ങുകയൊന്നും വേണ്ടേ ??”…

ഷാദിയുടെ ആ ചോദ്യം ഞങ്ങളുടെ സംഭാഷണത്തെ കീറി മുറിച്ചു…

“ആഹ്,, ഞാൻ വരാം ഷാദി,,, നീ പൊയ്ക്കോളൂ,, “

“വേണ്ട മോനേ,, മോനിപ്പോ പോയി കിടന്നോ.. ബാക്കി നമുക് നാളെ സംസാരിക്കാം “..

“അതെന്താ നിങ്ങൾക്ക് ഇത്രക്കൊക്കെ സംസാരിക്കാനുള്ളത്,,, “?

“ഹേയ്,, ഒന്നുല്ലടാ,, നീ വാ,,, നമുക് കിടക്കാം,, ” അതും പറഞ് ഞാനവളെയും ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു…

കണ്ണാടിക്ക് മുന്നിൽ പോയി ഇരുന്ന് അവളെന്നെ നോക്കി… എന്റെ മനസ്സ് മുഴുവൻ ഉപ്പ പറഞ്ഞ കാര്യങ്ങളിലായിരുന്നു… പക്ഷെ ഇവിടെ ഇപ്പോ അതൊക്കെ മറന്നേ പറ്റൂ… ഇവിടെ ഞാൻ ഷാദിയുടെ മാത്രമാണ്,, അവൾ എന്റെയും,,, അതിനിടയിലേക്ക് യാതൊരു വിധ ചിന്തയും കടന്നു വരാൻ പാടില്ല… ചിന്തകൾക്ക് വിരാമമിട്ട് ഞാനെന്റെ പെണ്ണിനരികിലേക്ക് നടന്നടുത്തു… കണ്ണാടിയിൽ നോക്കി അവൾ മുടി മൊടയാനുള്ള ശ്രമത്തിലാണ്…

“ഇക്കാ,, എനിക്കീ മുടിയൊന്ന് പിന്നി തരുമോ,, “

“ഓഹ്,, അതിനെന്താ മോളു,, ” പതിയെ അവളുടെ മുടിയിഴകളെ ചേർത്ത് ഞാൻ മൊടഞ്ഞിടാൻ തുടങ്ങി… കണ്ണാടിയിൽ നോക്കി അവൾ ചിരിക്കുന്നുണ്ട്..

“ഇക്കാ,, എന്റെ ബാക്കി കഥ കേൾക്കണ്ടേ ഇങ്ങക്ക് “..

“ആഹ് പിന്നല്ലാതെ,, ഇയ്യ്‌ പറ മുത്തേ ഞാൻ കേൾക്കാം.. “

“ഇക്കാ,, അന്നെന്റെ മുന്നിൽ വന്നു നിന്നത് വേറാരുമല്ല ഇക്കയുടെ ഉപ്പയാ,,, ഉപ്പ എന്നെ കണ്ടതും സൈനാന്റെ മോളാണോ നീയെന്ന് ചോദിച്ചു,, അതേ എന്ന് ഞാൻ പറഞ്ഞു തീരുമ്പോഴേക്കും ഉപ്പ എന്നെ ചേർത്ത് പിടിച്ചിരുന്നു… “.. അങ്ങനെ പലതും അവൾ പറഞ്ഞു കൊണ്ടിരുന്നു.. അവളുടെ ഉപ്പ പറഞ്ഞതൊക്കെ തന്നെയാണ് അവളും പറഞ്ഞത്… ഒടുവിൽ അവളാ കാര്യവും എന്നോട് പറഞ്ഞു..

Updated: March 12, 2018 — 2:03 am

15 Comments

Add a Comment
 1. story kadha super
  Real story aano.

 2. Who is Ramsi faiz????

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

   1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

 3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 4. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 5. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

 7. excellent work , good narration , keep going

 8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

 9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

 10. Nalla kadha real life feeling ee author vere stories undo?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: