അവളാണെന്‍റെ ലോകം [Novel] 15

അവളാണെന്‍റെ ലോകം [Novel]

“നിന്നിൽ നിന്നും ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു,,,എന്നിട്ട് ആ പെണ്ണിനെ കുറിച്ചു പറഞ്ഞു കഴിഞ്ഞാൽ ആ പേരും പറഞ് നിനക്കിന്ന് രാത്രി എന്നെ പട്ടിണിക്കിടാനല്ലേ,,, ആ പൂതി അങ്ങ് മനസ്സിൽ വെച്ചാ മതി മോളേ,,, “.. അതും പറഞ് ഞാനവളെ നോക്കി കളിയാക്കി..
“ഇല്ല ഇക്ക,, ഇങ്ങൾ പറയ്,,, മുമ്പുണ്ടായ പ്രണയത്തെ കുറിച്ചു പറഞ്ഞാൽ ഞാൻ പിണങ്ങത്തൊന്നുമില്ല,,, വെറുതെ പറയ്,, അവിടെയെത്തുന്നത് വരെ കേട്ടോണ്ടിരിക്കാല്ലോ,,, ” അതും പറഞ്ഞവൾ എന്നെ പ്രോകോപിപ്പിക്കാൻ ശ്രമിച്ചു…
“ഇല്ലടി ഷാദി,,,, എനിക്കങ്ങനെയൊരു പ്രണയം,,, പ്രണയിക്കാനുള്ള മൂടൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല…..
.. അന്ന് പഠിക്കുന്ന സമയത്തു,, വീട്ടിലൊരുപാട് പ്രാരാബ്ധങ്ങൾ ആയിരുന്നു,, വീട് പുതുക്കി പണിയാൻ തുടങ്ങിയതും ഇത്തയുടെ കല്യാണവും ഒക്കെ ആയി നിച്ചൂക മാത്രം കഷ്ടപ്പെടുന്നത് കണ്ടപ്പോൾ മനസ്സിലെപ്പോഴും നോവ് മാത്രമായിരുന്നു… അതിനിടയിൽ പ്രണയവും സൗഹൃദവും ഒന്നും ഞാൻ കാര്യമായിട്ട് എടുത്തില്ല “… ഞാനത്രയും പറഞ്ഞു അവളിലേക്ക് നോക്കി… നല്ല തെളിച്ചം കാണുന്നുണ്ട്..
“അയ്യേ,, ഇപ്പോ ഉണ്ടോ ഇങ്ങനത്തെ ആൺകുട്ടിയോൾ,,, ഒരു പ്രണയം പോലും ഇല്ലാന്ന് പറയുമ്പോ ഇക്കയ്ക്ക് നാണമാവുന്നില്ലേ ??”..
“നീയെത്ര കുത്തി ചോദിച്ചാലും എന്റെ കയ്യിൽ ഈ ഒരു മറുപടി മാത്രമേയുള്ളു ഷാദി,,, ”
“എന്നാ എനിക്കുണ്ടായിരുന്നു ഒരു പ്രണയം,, വൺവെ ആയിരുന്നൂന്ന് മാത്രം… ”
“ആഹാ,,, എന്നാ കേൾക്കട്ടെ എന്റെ മൊഞ്ചത്തിയുടെ പ്രണയ കഥ,,, അതേയ് എന്തേലും വെറൈറ്റി വേണം ട്ടോ കഥയിൽ,, വെറും പൈങ്കിളി ആയാൽ കേൾക്കാനൊരു രസമുണ്ടാവൂല,, “…
“അയ്യടാ,,, ഇങ്ങക്ക് പൈങ്കിളി ആകുമ്പോ കുഴപ്പമില്ല,, ഞമ്മള കഥ പൈങ്കിളി ആകാൻ പാടില്ലെന്നോ,,, ”
“ഹൊ,, എന്റെ ഷാദി,,, നിന്നോട് തർക്കിക്കാൻ ഞാനില്ല,,, എന്തായാലും നീ പറ ”
“ഉം,,, അങ്ങനെ വഴിക്ക് വാ,,, അവനെ ഞാൻ ആദ്യായിട്ട് കാണുന്നത് ഹോസ്പിറ്റലിൽ വെച്ചായിരുന്നു… ”
“അപ്പോ ഡോക്ടർ ആയിരിക്കുമല്ലേ ചെക്കൻ ”
“എന്റിക്ക,,, ഞാനൊന്നു പറഞ്ഞോട്ടെ,,, ഇങ്ങൾ ഇങ്ങനെ ഇടയ്ക്ക് കയറി മണ്ടൻ ചോദ്യമൊന്നും ചോദിക്കരുത് ട്ടോ ”
“ശരി മാഡം ”
അതും പറഞ്ഞവൾ കഥ പറയാൻ തുടങ്ങി
“രണ്ടു വർഷങ്ങൾക്ക് മുമ്പാണ്,, അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു എനിക്കൊരു പനി വന്നു… പലയിടത്തും കാണിച്ചിട്ടും സുഖമാകാത്തതു കൊണ്ട് ഉപ്പ എന്നെയും കൂട്ടി ഞങ്ങളുടെ നാട്ടിൽ നിന്നും ദൂരെയുള്ള k M മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു… ന്യൂമോണിയ ആണെന്ന് പറഞ് അവിടെ അഡ്മിറ്റാക്കി… നേഴ്സ് വന്ന് ഇൻജെക്ഷൻ വെക്കുന്ന സമയത്താണ് അവൻ ഞങ്ങൾടെ റൂമിന്റെ ഡോർ പാതി തുറന്ന് നഴ്സിനോട് അവന്റെ റൂം വരെ ഒന്ന് ചെല്ലാൻ പറഞ്ഞത്… അപ്പോഴാണ് ഞാനവനെ ആദ്യമായി കാണുന്നത്,, എന്തോ അവനെ കണ്ടപ്പോ മനസ്സിലൊരു ആകർഷണം തോന്നി… നല്ല മൊഞ്ചുള്ള മുഖം.. അവനൊന്നു കണ്ണ് തെറ്റിച്ചിരുന്നെങ്കിൽ എന്നെ കാണുമായിരുന്നു.. പക്ഷെ എന്റെ പ്രതീക്ഷ അസ്ഥാനത്തായി… അവനെന്നെ നോക്കാൻ നിൽക്കാതെ തിരിച്ചു പോയി ”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ മുഖത്തു വിഷാദ ഭാവം കൊണ്ട് വന്നിരുന്നു… അത് കണ്ട്‌ എനിക്ക് ചിരിയാണ് വന്നത്..
“എന്നിട്ട് ”
“പിന്നെയെങ്ങനെയെങ്കിലും അവനെയൊന്നു കാണണം എന്നായി എന്റെ ചിന്ത… ഉപ്പ മാത്രമേ എന്റെ കൂടെയുണ്ടായിരുന്നുള്ളു.. ഉപ്പ ഉറങ്ങുന്ന സമയത്തു ഞാൻ മെല്ലെ റൂമിൽ നിന്ന് പുറത്തിറങ്ങി… ഭാഗ്യത്തിന് എന്റെ റൂമിന്റെ നേരെയാണ് അവന്റെ റൂം… വെളിയിൽ നിന്ന് അവനാരോടോ സംസാരിക്കുന്നത് കണ്ടു ഞാനൊന്നു നോക്കി.. പക്ഷെ അവനിപ്പോഴും എന്നെ നോക്കിയിട്ടില്ല… തലയിലിട്ടിരിക്കുന്ന ഷാൾ കൊണ്ട് ഞാൻ എന്റെ മുഖം പകുതിയും മറിച്ചിട്ട് അവന്റെ മുന്നിലൂടെ നടന്നു പോയി.. ഇപ്പോഴും അവൻ കണ്ടില്ല… തിരിച്ചു ഞാൻ നടക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരാൾ എന്റെ മുന്നിലേക്ക് വന്നത്… മോളേ എന്നൊരു വിളിയുമായി… തികച്ചും അപരിചിതനായ ഒരാൾ… ഞാനാദ്യം ഭയന്നു പോയി… ആരാപ്പാ അത് ??… അതിനുള്ള ചോദ്യവും ഉത്തരവും അയാൾ എനിക്ക് തന്നു… എന്റെ ജീവിതത്തിൽ ഞാനറിയാത്തൊരു രഹസ്യത്തിന്റെ കലവറയിലേക്ക് അയാൾ പറഞ്ഞ വാക്കുകൾ എന്നെ കൊണ്ടെത്തിച്ചു.. ഒരു പക്ഷെ അവനിൽ എനിക്ക് ആകർഷണം തോന്നിയത് ഒരു നിമിത്തമായേക്കാം,,, ”
അത്രയും പറഞ്ഞവൾ ദീർഘ നിശ്വാസം വിട്ടു “..
“ആരാടി അയാൾ ??എന്താ എന്നിട്ട് അയാൾ നിന്നോട് പറഞ്ഞത്, ??പിന്നെയവനെ നീ കണ്ടിട്ടില്ലേ ”
“ബാക്കി കഥ ഞാൻ രാത്രി പറഞ്ഞു തരാ ട്ടോ “.. അതും പറഞ്ഞവൾ വീണ്ടും എന്റെ കവിളിൽ നുള്ളി… ദേ വീണ്ടും നുള്ള്…
“എന്റെ ഷാദി,, ഈ ഇടയ്ക്കിടെയുള്ള നുള്ള് ഞമ്മക്ക് താങ്ങാൻ പറ്റുന്നില്ല ട്ടോ,,, പിന്നെ നീയെന്തിനാടി എല്ലാ കാര്യവും രാത്രിയിലേക്ക് നീട്ടി വെക്കുന്നത്,, രാത്രി ഞമ്മക്ക് ഒരുപാട് ഡ്യൂട്ടി ഉള്ളതാ “…
“അയ്യോ ഇക്കാ,, എനിക്കാ നുള്ള് ഒരു ശീലമായി പോയി “…
“ഇത് ശീലമല്ലടി,, ദുഃശീലമാ,,, ഇതൊക്കെ ഇൻക് മാറ്റിക്കൂടെ ”
“പിന്നെ എന്താണാവോ നല്ല ശീലം ??”
“നീയിങ്ങോട്ട് അടുത്തു വാ,, ഞാൻ കാണിച്ചു തരാം,, ഏതാ നല്ല ശീലമെന്ന്,, എനിക്കങ്ങോട്ട് വന്ന് കാണിച്ചു തരാൻ പറ്റില്ലടി,, ഡ്രൈവിങ്ങിന്റെ ബാലൻസ് പോകും ”
“അയ്യടാ,, ആ പൂതി ഇങ്ങൾ അങ്ങ് മനസ്സിൽ വെച്ചാ മതി… ഇപ്പോ ഞാൻ ആ ശീലം പഠിക്കാൻ നിന്നാല് രണ്ടാളും നേരിട്ട് പരലോകത്തു എത്തും… ”
“ആഹ് എന്നാ വേണ്ട,,, നിന്റെ പൊരയിലെത്തിയപാടെ ഞാൻ പഠിപ്പിച്ചു തന്നോളം… നീയിപ്പോ ബാക്കി കഥ പറയെടി… ഈ കഥ എന്തായാലും വെറൈറ്റി ആയിനി ട്ടോ.. ”
“ഇപ്പോ വീടെത്താനായി,, ബാക്കി ഞാൻ എന്റെ ഇക്കൂസിനെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു തരാം… ” അതും പറഞ്ഞു വീണ്ടും കിട്ടി ഒരു നുള്ള്…
“എന്തൊരു കഷ്ടമാണ് ഷാദി ഇത്,,, എനി നീ നുള്ളിയാൽ,, തിരിച്ചു ഞാനും…….,,,,,,,, ”
രസകരമായ ഒരു യാത്ര അവിടെ അവസാനിച്ചു… പക്ഷെ മറ്റൊരു യാത്രയുടെ തുടക്കം ആരംഭിക്കുന്നത് ഇനി അവിടെ നിന്നാണ്..
ഷാദിയുടെ വീട്ടിലേക്കുള്ള ഗേറ്റും കടന്ന് എന്റെ കാർ മുന്നോട്ട് നീങ്ങി…

“ഇതെന്താ ഷാദി കൊട്ടാരമോ ??,, ഇയ്യൊക്കെ എങ്ങനെ ഈ വീട്ടിൽ കിടന്നുറങ്ങിയത്,,, എന്റള്ളോഹ് കാണുമ്പോ തന്നെ ഞമ്മക്ക് ബേജാറാകുന്നല്ലോ,, ”
“ഇങ്ങളെന്താ ഇക്കാ ഇതാദ്യായിട്ട് കാണുന്നതാണോ,, അല്ലല്ലോ,,
കൊട്ടാരമൊന്നുമല്ല,, പുറത്തു നിന്ന് കാണുമ്പോ മാത്രേയുള്ളൂ ഈ വലിപ്പം.. അകമൊക്കെ സാധാരണയാ,, “…

പിന്നെ ഞമ്മള് ഒന്നും ചോയിക്കാൻ പോയില്ല
വീടിന്റെ മുൻ വശത്തു തന്നെ ഉപ്പയുണ്ടായിരുന്നു… ഉപ്പയെ കണ്ടതും ഷാദി എന്നെ കൂട്ടാതെ ഒറ്റൊരു പോക്കായിരുന്നു.. ഉപ്പാന്റെ നെഞ്ചിലേക്ക് വീണ് അവൾ എന്തൊക്കെയോ പറയുന്നുണ്ട്… പടച്ചോനേ ഞമ്മളെ ആർക്കും മൈൻഡ് ഇല്ലല്ലോ… പെട്ടെന്നാണ് ഷാദിക്ക് ഞമ്മളെ ഓർമ്മ വന്നതെന്ന് തോന്നുന്നു..

“വാ ഇക്കാ,, ഞാൻ പെട്ടെന്ന് ഉപ്പയെ കണ്ടപ്പോ,, ” എന്നൊക്കെ പറഞ്ഞൊപ്പിച്ചു അവൾ എന്നെയും കൂട്ടി അകത്തേക്ക് കയറി…

ഹാളിലിട്ടിരിക്കുന്ന സോഫയിൽ എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ കിച്ചണിലേക്ക് പോയി.. എണ്ണിയാൽ തീരാത്ത അത്രയും സോഫകൾ ഉണ്ട്… ഇതെന്താ പടച്ചോനേ ഫുട്ബോൾ ഗ്യാലറി ആണോ,,, വലിയ ഹാളും,,, അതിനു ചുറ്റും കുറേ സോഫയും… ഹാ എന്തേലും ആവട്ടെ,,, ഉപ്പയെനിക്കഭിമുഖമായി ഇരുന്നു… ഒരു പുഞ്ചിരിയോടെ എന്നെ വരവേറ്റു..

“എന്തൊക്കെയുണ്ട് മോനേ വിശേഷങ്ങൾ ?”

സ്നേഹ സംഭാഷണത്തിന്റെ പതിവ് രീതിയിൽ തന്നെ ഉപ്പ തുടങ്ങി… നല്ല വിശേഷം എന്ന മറുപടിയിൽ ഞാനും പതിവ് തെറ്റിച്ചില്ല..

“ഉപ്പയ്ക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ എനിക്ക് ഉപ്പയിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടായിരുന്നു.. “

വളരെ വിനയത്തോടെ ഞാനും പറഞ്ഞു നിർത്തി…

“അറിയാം,,, നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച ഒരുപക്ഷെ നിന്നെക്കാൾ കൂടുതൽ ഞാനും ആഗ്രഹിക്കുന്നുണ്ട് അക്കു,,, പക്ഷെ ഇപ്പോ അതിനു പറ്റിയ സമയമല്ല,,, നിങ്ങളുടെ യാത്ര ക്ഷീണം മാറട്ടെ,,, അത് കഴിഞ്ഞു രാത്രി നമുക്ക് കാണാം… ഷാദിയുടെ അഭാവത്തിൽ മാത്രമേ എനിക്ക് നിന്നോട് സംസാരിക്കാൻ പറ്റുകയുള്ളു,, അത് കൂടി ഓർമ്മ വേണം “..

ഈ ഉപ്പയും മോളും എന്താ എല്ലാ കാര്യവും രാത്രിയിലേക്ക് മാറ്റി വെക്കുന്നത്… ആകെ ഷാദിയെ ഒറ്റക്ക് കിട്ടുന്നത് അപ്പോഴാണ്,, അപ്പോഴാ അങ്ങേരുടെ രാത്രി പരിപാടി… ഹാ കുഴപ്പമില്ല… ഇന്ന് എനിക്ക് അതിനേക്കാൾ വലുതാണ് എന്റെ ലക്ഷ്യം…

“ഓഹ് ആയിക്കോട്ടെ… “

അപ്പോഴാണ് ഷാദി ഞങ്ങൾക്കുള്ള കൂൾ ഡ്രിങ്ക്‌സുമായി വന്നത്… തൊട്ടു പിറകിൽ ഉമ്മയുമുണ്ടായിരുന്നു… രണ്ടു പേരും നല്ല സന്തോഷത്തിലാണ്…

ജ്യൂസ് കുടിക്കുന്നതിനിടയിൽ ഉമ്മ പല വിശേഷങ്ങളും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു… ഉപ്പ എവിടേക്കോ പോകാനുണ്ടെന്ന് പറഞ് പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി…

“ഉമ്മാ,, ഞാനും ഇക്കയ്ക്ക് റൂം കാണിച്ചു കൊടുത്തിട്ട് വരാം “(ഉമ്മാ എന്നാണ് അവൾ വിളിക്കുന്നത്,,, സ്വന്തം ഉമ്മയല്ലെങ്കിൽ കൂടി ) എന്നും പറഞ്ഞു അവൾ എന്നെയും കൂട്ടി മുകളിലേക്ക് കയറാൻ ഒരുങ്ങി… അപ്പോഴാണ് ഞാനും ഷോക്കേസിൽ വച്ചിട്ടുള്ള ഫ്രെയിം ചെയ്ത ഫോട്ടോ കണ്ടത്… കുഞ്ഞു ഷാദിയും അവളുടെ ഉമ്മയും ഉപ്പയും…. ഉമ്മയുടെ ഫോട്ടോസ്റ്റാറ്റ്,, അത് തന്നെയാണ് ഇപ്പോഴത്തെ ഷാദി… എനിക്കത്ഭുതം തോന്നി പോയി… ഇത്രയും സാമ്യത കണ്ടിട്ട്..

“നീ ഉമ്മാനെ പോലെ തന്നെയുണ്ടല്ലോ ??”

“ഹാ,, എല്ലാരും പറയാറുണ്ട്,,, “

“അപ്പൊ നമ്മുടെ മോളും നിന്നെ പോലെയായിരിക്കും “

“അയ്യോ വേണ്ട,, നമ്മുടെ മോൾ ഇക്കയെ പോലെ ആയ മതി… ഇക്കയുടെ മൊഞ്ചുള്ള ഒരു കുഞ്ഞു മൊഞ്ചത്തി,, അതാ എനിക്കിഷ്ടം “… അതും പറഞ് അവൾ എന്നെ നുള്ളാൻ ഒരുങ്ങിയതാ… ഞമ്മൾ വിടുമോ,,, ആ കൈ പിടിച്ചു വലിച്ചു ഞാൻ ഒന്ന് തിരിച്ചു…

“ആഹ്,,, ഇക്കാ,, കൈ വിട്,,, എനി നുള്ളില്ല,, സത്യം,,, “…

“ഹാ,, എനി നുള്ളിയാൽ നീ വിവരമറിയും,,, “

പെണ്ണ് മുഖം വീർപ്പിച്ചു സ്റ്റെയർ കേസ് കയറി തുടങ്ങി… പിന്നാലെ ഞാനും… അവൾക്കൊപ്പമെത്താൻ നോക്കിയെങ്കിലും അവൾ എന്നോട് പരിഭവം നടിച്ചു പെട്ടെന്ന് കയറി കഴിഞ്ഞിരുന്നു..

“ഇതാ നമ്മുടെ റൂം… എനി കുറച്ചു ദിവസം നമ്മൾ ഇവിടെയാ,, “

“ഈ ആഡംബരമൊന്നും എനിക്ക് ദഹിക്കില്ല മോളേ,, ഇന്ന് തന്നെ പോയാലോ എന്നാലോചിക്കുകയാ ഞാൻ… എനിക്ക് വയ്യ ഷാദി,,, ഇവിടെയുള്ള ഈ പൊറുതി.. “

“ആഹാ,, രണ്ടു ദിവസം കഴിയാതെ ഉപ്പ ഇങ്ങളെ വിടൂല,, അതൊക്കെ ശരിയാകും ഇക്കാ,, ഞാനില്ലേ കൂടെ “.. അതും പറഞ് അവൾ എന്നെ പിടിച്ചു വലിച്ചു ബെഡിൽ കൊണ്ട് പോയി ഇരുത്തി

“ഇതെന്താടി ഇതിനടിയിൽ സ്പ്രിങ് ഫിറ്റ് ചെയ്തിനോ ??ഇരുന്നപ്പോ തൊട്ടുണ്ടല്ലോ ഈ ബെഡ് ഇങ്ങനെ കുലുങ്ങുന്നു,, “

“ഇങ്ങൾ വന്നപ്പോ തൊട്ട് ഞമ്മളെ പൊരനെ കളിയാക്കുന്നുണ്ടല്ലോ,, എനി തൽകാലം ഒന്നും പറയണ്ട… “അതും പറഞ് അവൾ എന്റെ ചാരത്തു വന്നിരുന്നു…

9 Comments

 1. story kadha super
  Real story aano.

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

 2. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 3. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 4. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 5. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

Leave a Reply

Your email address will not be published. Required fields are marked *