അവളാണെന്‍റെ ലോകം [Novel] 49

പ്രണയാനുഭൂതിയുടെ മാധുര്യം ആവോളം നുകർന്ന് ഒരു രാവ് എന്നിലൂടെ കടന്നു പോയി.. ഞാനിത് വരെ കണ്ട സ്വപ്ന സാക്ഷാത്കാരത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടൊരു പുതു പുലരി എന്നെ വിളിച്ചുണർത്തിയപ്പോൾ ഒരു മാത്ര ഞാൻ ചിന്തിച്ചു പോയിരുന്നു ഈ രാവൊന്നു പുലരാതിരുന്നെങ്കിൽ എന്ന്….. എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഷാദിയെ ഞാൻ തട്ടി വിളിച്ചു .. പതിയെ അവൾ എഴുന്നേറ്റിരിക്കുന്നത് നോക്കി ഞാൻ ഒരു ചിരി പാസ്സാക്കി.. എന്തോ ഇന്നവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല… എന്റെ നോട്ടം കണ്ടിട്ടാകണം അവൾ എന്നോടത് ചോദിച്ചത്..

“ഇക്കയെന്താ കുളിക്കാൻ പോകുന്നില്ലേ ??വെറുതെ സമയം കളയല്ലേ,,,, പെട്ടെന്ന് പോയി കുളിച്ചിട്ട് വാ,,, പള്ളിയിൽ പോകേണ്ടതല്ലേ ഇങ്ങക്ക് ?”..

“അതേയ് ഷാദി,, സമയം പാഴാകാതിരിക്കാൻ നമുക്ക് ഒരുമിച്ച് കുളിക്കാൻ പോയാലോ ?” അതും പറഞ്ഞു ഞാനവളെ നോക്കി ഒന്ന് കണ്ണിറുക്കി… ഹും,,, പെണ്ണ് കേട്ട ഭാവം നടിച്ചില്ല… അല്ലേലും നമ്മൾ കാര്യായിട്ട് എന്ത് പറഞ്ഞാലും ഇവറ്റകൾ കേൾക്കൂല… ഒരു ദിവസം നീ ഈ കാര്യം പറഞ്ഞോണ്ട് എന്റടുത്തേക്ക് വരുമെടി,, അപ്പോ ഞാൻ കാണിച്ചേരാ,,, നീ വിളിക്കുമ്പോഴേക്കും ഞാൻ വരുമെടി പെണ്ണെ,,, അല്ല പിന്നെ,,, വെറുതെ മൊഞ്ചു കാട്ടി അങ്ങനെയൊരു ചാൻസ് മിസ്സാക്കാൻ ഞാനെന്താ പൊട്ടനാ…

ഓരോന്ന് ആലോചിച്ചു ബാത്‌റൂമിൽ കയറിയതും കുളി കഴിഞ്ഞതും ഒന്നും ഞമ്മളറിഞ്ഞീലാ… റൂമിലെത്തിയപ്പോ ഞമ്മളെ ബീവി കുളിക്കാൻ പോകാനൊരുങ്ങുമ്പോഴാ വീണ്ടും സ്ഥല കാല ബോധം വന്നത്…

“ഷാദി,, നീ പെട്ടെന്ന് ഒന്ന് കുളിച്ചിട്ട് വാടി,, കുളി കഴിഞ്ഞു ഈറൻ തോരാത്ത മുടിയുമായി വരുന്ന പെണ്ണിനെ കാണാൻ നല്ല ചേലാ,, എനിക്ക് ഇന്നെ ഇപ്പോ അങ്ങനെയൊന്നു കാണാൻ നല്ല പൂതിയുണ്ട് ട്ടാ,, “അതും പറഞ്ഞു ഞാനവളിലേക്ക് നടന്നടുത്തു..

“അയ്യടാ,, ഇങ്ങള് ആള് കൊള്ളാല്ലോ,,, അതേയ് പള്ളിയിൽ പോകാൻ അവിടെ ഉപ്പയും നിച്ചൂക്കയും കാത്തു നിൽക്കുന്നുണ്ടാകും,, എന്റെ കുളി കഴിയാൻ കുറേ നേരമെടുക്കും,, ഇക്ക ഇപ്പോ പോയിട്ട് വാ,, ഇങ്ങളെ ആ പൂതി ഞാൻ പിന്നൊരിക്കൽ മാറ്റി തരാം “അതും പറഞ്ഞവൾ എന്നെ ഉന്തി തള്ളി റൂമിനു വെളിയിലാക്കി… പാവം ഞാൻ,,, പരിഭവങ്ങളൊക്കെ ഉള്ളിലൊതുക്കി ഓൾക്കൊരു ഫ്ലയിങ് കിസ്സും കൊടുത്തു പള്ളിയിലേക്ക് പോയി….
************************************

പള്ളിയിൽ നിന്ന് വന്നയുടൻ ഷാദിയെ വിളിക്കാൻ റൂമിലേക്കു ചെല്ലുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കണ്ടത്.. നോക്കുമ്പോൾ ഷാദിയുടെ ഉപ്പയാണ്.. പടച്ചോനേ ഇങ്ങേര് ഇതെന്ത് പറയാനാണാവോ രാവിലെ തന്നെ വിളിക്കുന്നത്… അവളുടെ പഠിപ്പിന്റെ കാര്യോ മറ്റോ ആണെങ്കിൽ വെറും വയറ്റിൽ ഞമ്മക്കത് ദഹിക്കൂല,,, അത് കൊണ്ട് ഫോൺ ഓൾക്ക് തന്നെ കൊടുക്കാന്ന് വിചാരിച്ചു ഞാൻ പെട്ടെന്ന് റൂം തുറന്നു… പാവം ഷാദി ഒന്ന് പേടിച്ചു പോയി…

“എന്താ ഇക്കാ ഇത്,, ഒന്ന് വിളിച്ചിട്ട് കയറിക്കൂടെ,, ഞാനാകെ പേടിച്ചു പോയല്ലോ “.. അതും പറഞ്ഞവൾ മുഖം തിരിച്ചു..

“അങ്ങനെ പേടിക്കയാണേൽ നീ ഇന്നലെ രാത്രിയല്ലെടി പേടിക്കേണ്ടത് ” എന്നൊരു തമാശയും പറഞ്ഞു ഞാനവളുടെ കയ്യിലൊരു നുള്ളും കൊടുത്തു വിട്ടു..

“ഡി,, നിന്റെ ഉപ്പയിതാ വിളിക്കുന്നു,, നിങ്ങൾ സംസാരിക്ക്,, ഞാൻ താഴെയുണ്ട് ” എന്നും പറഞ് ഞാൻ ഫോൺ അവൾക്ക് കൊടുത്തു.. താഴേക്കിറങ്ങാൻ നേരം അവൾ വിട്ടില്ല.. എന്നെ പിടിച്ചു ബെഡിലിരുത്തി അവളും വന്നരികിൽ ഇരുന്നു…

“എന്റെ ഉപ്പ എന്ന് പറഞ്ഞാൽ ഇക്കാരെയും കൂടിയാ,, അപ്പോ നമുക്ക് രണ്ട് പേർക്കും ഒരുമിച്ച് കേൾക്കാം,, ഉപ്പയെന്താ പറയുന്നതെന്ന് ” … അവൾ ഫോൺ എടുത്തു സംസാരം തുടങ്ങി… ഞാൻ മെല്ലെ അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നു… അവൾ ഉപ്പയോടെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാൻ ഒന്നും ചെവി കൊണ്ടില്ല… അവളുടെ ഒരു കൈ കൊണ്ട് എന്റെ തല മുടിയിങ്ങനെ തഴുകി വിടുന്നുണ്ട് പെണ്ണ്… അതിലൊരാനന്ദം കണ്ട്‌ ഞാൻ കണ്ണുമടച്ചു കിടന്നു…

അവസാനം ഫോൺ വിളിയൊക്കെ കഴിഞ്ഞു അവൾ ചായ കുടിക്കാൻ പോകേണ്ടെന്നൊരു ചോദ്യം,, ഞമ്മളോട്…

“എന്തിനാടി ചായ,, ഇവിടെ നല്ല ബിരിയാണി ഉണ്ടാകുമ്പോ,, ” അതും പറഞ് ഞാൻ എഴുന്നേറ്റു…

“ആഹാ,, ഇന്നലെ പറഞ്ഞു കഞ്ഞി ആണെന്ന്,, ഇന്നിപ്പോ ബിരിയാണിയായോ,, ഇങ്ങള് ആള് കൊള്ളാല്ലോ ഇക്കാ,, “

“അത് പിന്നെ അടുത്തറിഞ്ഞപ്പോഴല്ലേ ബിരിയാണിയാണെന്ന് മനസിലായത് മോളെ,, ചിലപ്പോ നാളെ ഞാൻ ഫ്രൈഡ് റൈസ് എന്നും പറയും… മറ്റന്നാൾ…. ” അത് പറയുമ്പോഴേക്കും പെണ്ണ് ഞമ്മളെ വായ പൊത്തിയിരുന്നു…

“തൽകാലം ഇങ്ങൾ ഒന്നും പറയണ്ട… ഇപ്പോ വന്നു ചായ കുടിക്കാൻ നോക്ക്,, “.. അതും പറഞ് അവൾ എന്നെയും കൂട്ടി താഴേക്കിറങ്ങി…

അടുക്കളയിൽ ഇന്ന് നല്ല പലഹാരത്തിന്റെ മണമുണ്ട്.. അല്ലേലും ഇത്ത അടുക്കളയിൽ കയറിയാൽ ചായക്ക് വല്ലതും കിട്ടും.. ഷഫ്‌ന അവിടെ ഉണ്ടാകരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചാണ് ഞാൻ രംഗ പ്രവേശം നടത്തിയത്… ഭാഗ്യത്തിന് ഓളവിടെ ഉണ്ടായില്ല.. ഹൊ രക്ഷപ്പെട്ട്…

അജു,, അവന്റെ പണി ഭംഗിയായി നിർവഹിക്കുന്നുണ്ട്… തീറ്റ തുടങ്ങിയാൽ പിന്നെ പഹയൻ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കൂല,,,

നിച്ചൂക്കയും ഓളും കൂടി ടേബിളിനരികിൽ ഇരുന്ന് മിന്നു മോളെ കളിപ്പിക്കുന്ന തിരക്കിലാണ്… മിന്നു മോൾക്ക് ഞമ്മളെ കണ്ടിട്ട് യാതൊരു കുലുക്കവുമില്ല… ഷാദി ആണെങ്കിൽ എനിക്കരികിൽ വന്നിരിക്കാതെ ഇത്തയോടൊപ്പം കൂടി എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്… ഉപ്പ ഇന്ന് ചായ കുടിക്കാൻ വന്നിട്ട് കാണുന്നുമില്ല,, അപ്പോഴാണ് ഉമ്മ ഉപ്പയ്ക്കുള്ള ചായയുമായി കോലായിലേക്ക് പോകാനൊരുങ്ങുന്നത് കണ്ടത്.. ആ ടൈമിലാണ് ഞമ്മളെ അജൂന്റെ കമ്മന്റ് വന്നത്

“ഉമ്മ ഇങ്ങക്കുള്ള ചായയും കൂടി അങ്ങോട്ടെടുത്തോളി,, എന്നിട്ട് രണ്ടാളും കൂടി റൊമാൻസൊക്കെ കളിച്ചു പതിയെ കുടിച്ചിട്ട് ഇങ്ങോട്ട് പോന്ന മതി.. ” അതും പറഞ്ഞു ഗുണ്ടു ഉമ്മാനെ നോക്കി ചിരിച്ചു… ഉമ്മ നല്ല ഒന്നാന്തരം നോട്ടമെറിഞ്ഞു അവിടെന്ന് പോയി…

“അല്ല മിന്നു മോളെ,, ഇൻക് ഇപ്പോ ഈ അക്കൂക്കാനേ വേണ്ടാതായോ,, വാടി ഇവിടെ,, കുറച്ചു നേരം ഞാൻ കൊഞ്ചിപ്പിക്കെട്ടെടി.. “അതും പറഞ് ഞാൻ അവളെ വാരിയെടുക്കാൻ പോയപ്പോൾ അവൾ നിച്ചൂക്കാനേ മുറുക്കെ പിടിച്ചു ഇരുന്നു.. ഞമ്മളെ വേണ്ടാത്ത പോലെ…

“എന്നെ വേണേൽ വേഗം വന്നോ മോളു,, ഇല്ലേൽ എനി ഞമ്മളെ ഇൻക് ഇങ്ങനെ ഫ്രീ ആയിട്ട് കിട്ടൂല,, കുറച്ചു നാൾ കഴിഞ്ഞാൽ ഞമ്മക്കും കിട്ടും ഒരു മിന്നു മോളെ “.. അറിയാതെ വായിൽ നിന്നു വീണു പോയതായിരുന്നു അവസാനത്തെ വാക്ക്.. കേട്ടപാടെ അജു ഞമ്മക്കിട്ട് ഒന്ന് താങ്ങി..

“അപ്പൊ ഇയ്യ്‌ ഷാദിക്കിട്ട് പണി തുടങ്ങിയല്ലേ,, കൊച്ചു കള്ളാ “.. അതും പറഞ്ഞു ഗുണ്ടു ഞമ്മളെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി.. നിച്ചൂക അവന്റെ തല മണ്ടക്കിട്ട് ഒരു കൊട്ട് കൊടുത്തപ്പോ അവൻ നന്നായി..

മെല്ലെ ഞാൻ തലയുയർത്തി ഷാദിയെ നോക്കിയപ്പോൾ അവൾ പലഹാരമുണ്ടാക്കുന്ന തിരക്കിലായതു കൊണ്ട് ഒന്നും കേട്ടില്ലെന്ന് തോന്നുന്നു.. ഭാഗ്യം ഇല്ലെങ്കിൽ റൂമിലെത്തിയാ ഞമ്മക്കിട്ട് തന്നേനെ…

വിഷയം മാറ്റാനായി ഞാൻ വേഗം ഇത്തയോട് സംസാരിക്കാന്ന് വെച്ച്…..

“ഇത്താ,, ഇങ്ങക്കൊരു കാര്യം കേക്കണോ,, നമ്മുടെ ഹംന കുട്ടിയില്ലേ,, ഓൾ ഇന്നലെ എന്റടുത്തു വന്നു പറയാ,,,,, ” ഞാനത്രയും പറയുമ്പോഴേക്കും ഹംന ഷഫ്‌നയെയും കൂട്ടി അവിടേക്ക് വന്നു… ഈ ഹംനക്കിതെന്തിന്റെ കേടാ,, ഓക്കൊറ്റക്ക് വന്നാ പോരായ്‌നോ,, ഈ പണ്ടാരത്തിനെയും കൂടെ കൂട്ടിയതെന്തിനിപ്പാ,,,

“എന്താ അക്കൂക്ക,, ഇങ്ങൾ രാവിലെ തന്നെ എന്നെ പറ്റി പരദൂഷണം പറയാൻ പോവുകയാണോ ??” അതും പറഞ്ഞു അവൾ എന്റെ പിറകിൽ വന്നു നിന്നു..

“ഹേയ്,, ഞാനൊന്നും പറഞ്ഞില്ല മോളെ ,, ഇന്നെ കാണാൻ ഇപ്പോ നല്ല മൊഞ്ചുണ്ടെന്ന് പറയായിരുന്നു “…

“ദേ,, അക്കു വെറും വയറ്റിൽ ഇജ്ജിങ്ങനെ ബഡായി പറയല്ലേ,, ഈ ഗ്ലാസ്സെടുത്തു ഞമ്മള് ഇന്റെ തലമണ്ടക്കിട്ട് ഒരേർ തരും… ” അജു അതും പറഞ്ഞു ഹംനയെ നോക്കി ഒന്ന് കണ്ണുരുട്ടി…

“നീ പോടാ ഗുണ്ടു മണി,, “.. അവൾ തിരിച്ചു അവനിക്കിട്ടും വിളിച്ചു..

“അക്കു,, നീയെന്താടാ പറയാൻ വന്നത്,, അത് പൂർത്തിയാക്കിയിട്ടില്ലല്ലോ,, “.. ഇത്തയുടെ വകയായിരുന്നു ആ ചോദ്യം… ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ചായ കുടിക്കാനൊരുങ്ങി..

അപ്പോഴാണ് ഹംന വന്ന് എന്റെ കഴുത്തിലൂടെ കയ്യിട്ട് എന്റെ കവിളിലൊരു മുത്തം തന്നത്.. ഇതെന്തെപ്പാ,, പെണ്ണിനിന്ന് ഒരു സ്നേഹ പ്രകടനം… അത് കണ്ടപ്പോ നിച്ചൂക്ക ഓളോട് ചോദിക്കുന്നത് കേട്ടു

“എന്താടി ഹംന,, അക്കൂന് മാത്രം ഒരു സ്പെഷ്യൽ കിസ്സ്,,, എനിക്കും അജൂനൊന്നും ഇല്ലേ ??”…

“ഓൾടെ ആ അളിഞ്ഞ കിസ്സൊന്നും ഞമ്മക്ക് മാണ്ട,,, ഇയ്യ്‌ ചായ കുടിക്കുന്നില്ലെങ്കിൽ അതിന്റെ കൂടെ കിട്ടണ അപ്പങ്ങൾ ദേ ഇങ്ങട് തന്നൊളി,, ഇന്റെ ഓഹരിയും കൂടി ഞാൻ തിന്നോളാടി “.. അജു അതിനുള്ള മറുപടി കൊടുത്തത് അങ്ങനെയായിരുന്നു…
ഹംന അതൊന്നും കാര്യമാക്കാതെ നിച്ചൂക്കാനോട് പറഞ്ഞു

“അതേയ് നിച്ചൂക്ക ഞങ്ങൾ തമ്മിൽ ഒരു കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്… അതിനുള്ള ചെറിയൊരു സമ്മാനമാണ് ഈ സ്നേഹ ചുംബനം എന്നും പറഞ്ഞു ഹംനയെന്റെ കവിളിൽ ഒരു നുള്ളും കൂടി തന്നു “…

” എന്ത് കരാറിലാണെപ്പ ഞമ്മള് ഒപ്പ് വെച്ചത് “

“അക്കൂക്ക ഇന്നലെ പറഞ്ഞില്ലേ ഇന്ന് ഞങ്ങളെയൊക്കെ കൂട്ടി ഒന്ന് കറങ്ങാൻ പോകുമെന്ന്,, പാർക്കും ബീച്ചും ഒക്കെ കാട്ടി തരുമെന്ന് പറഞ്ഞത് ഇത്ര പെട്ടെന്ന് മറന്നോ “.

Updated: March 12, 2018 — 2:03 am

15 Comments

Add a Comment
  1. story kadha super
    Real story aano.

  2. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

  3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  4. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  5. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

  7. excellent work , good narration , keep going

  8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  10. Nalla kadha real life feeling ee author vere stories undo?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: