അവളാണെന്‍റെ ലോകം [Novel] 49

“ആഹാ,,,, എന്നിട്ട് നീയെന്താടാ മറുപടി പറഞ്ഞത്… ??പറഞ്ഞു കൊടുക്കലല്ലേ അങ്ങനെയൊരു പെണ്ണുള്ളത് അവന് മാത്രേ അറിയുള്ളു എന്ന് “

“ആഹ്,, ഞാൻ അങ്ങനെ തന്നെയാ പറഞ്ഞത്… പക്ഷെ നിന്റെ ഉപ്പ പറഞ്ഞിട്ട് കേൾക്കണ്ടേ,,, വീണ്ടും വീണ്ടും അതെന്നെ ചോദിച്ചോണ്ടിരിക്കുന്നു,,, ഞാൻ പറഞ്ഞു,, അവനൊരു പെണ്ണുണ്ട് എന്നുള്ളത് ഞങ്ങൾക്കൊക്കെ അറിയാം.. പക്ഷെ ആരാ എന്താ ഏതാ എന്നൊന്നും ഞങ്ങൾക്കറിയില്ല.. പിന്നെ ഒരു കാര്യം കൂടി അറിയാം.. അവൾ ഏതായാലും ഞങ്ങടെ കോളേജിൽ അല്ല പഠിക്കുന്നത്… വേറെവിടെയോ ഉള്ള കുട്ടിയാണ്… എന്നൊക്കെ പറഞ്ഞു ഒരു വിധം ഒപ്പിച്ചുടാ.. “

“നീ പറയാലല്ലേടാ,, അത് വെറുമൊരു സങ്കല്പികമാണ് എന്ന്,, അപ്പോ എന്താ ഉപ്പ പറയുന്നതെന്ന് അറിയാമായിരുന്നു “..

“ഡാ കോപ്പേ,,, നിനക്ക് വട്ടുണ്ടെന്ന് കരുതി എനിക്കതില്ല,, നിന്റെ ഉപ്പാനോടെങ്ങാനും ഞാൻ അങ്ങനെയൊക്കെ പറഞ്ഞാൽ അയാൾ എന്നെ കൊന്നു കോല വിളിക്കും.. നിന്റെ ഉപ്പാനെ നിനക്കു അറിയില്ലെങ്കിലും എനിക്ക് നന്നായിട്ട് അറിയാം മോനേ,,, “

“ഹും,,, വേറെന്തെലും ഉപ്പ പറഞ്ഞിനോടാ ??”

“ആഹ് പറഞ്ഞിരുന്നു… നിന്റെ പെണ്ണിനെ കുറിച്ച് എന്തേലും വിവരം കിട്ടുകയാണെങ്കിൽ ഒന്നറിയിക്കാൻ പറഞ്ഞിരുന്നു.. അല്ലെങ്കിലും നിനക്കൊക്കെ ഇതെന്തിന്റെ കേടാ ?? പണത്തിനു പണം,,, പഠിപ്പിന് പഠിപ്പ്,,, പാട്ടിനു പാട്ട്,, സൗന്ദര്യത്തിനു സൗന്ദര്യം,,, ആഹ് സൗന്ദര്യമില്ല,, ഏതായാലും കെടക്കട്ടെ എന്റെ വകയൊരു തള്ള്… പോരാഞ്ഞിട്ട് പത്തഞ്ഞൂർ പെൺകുട്ടിയോൾ വന്ന് പ്രപ്പോസ് ചെയ്തിട്ട് അവന് ഒറ്റൊന്നിനെ പോലും വേണ്ട… ഏതോ പാഴ്കിനാവും കൂട്ടു പിടിച്ചു നീ നടക്ക്.. “

“അതിനു നീയെന്തിനാടാ ഇങ്ങനെ ചൂടാകുന്നത്… ഉപ്പ പറഞ്ഞത് പോലെ അവളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കിൽ നീ ആദ്യം എന്നെ അറിയിക്ക്… എന്നിട്ട് ഉപ്പാനെ അറിയിച്ചാൽ മതി ട്ടോ “

“അതിന് ഞാനെവിടെന്നാ നിന്റെ പെണ്ണിനെ കണ്ടു പിടിക്കുക,,, ജസ്റ്റ് ഒരു ഫോട്ടോ പോലും നീ കാണിച്ചു തന്നില്ലല്ലോ,, പിന്നെങ്ങനെയാടാ കണ്ടു പിടിക്കേണ്ടത്,,, ഓഹ് ഫോട്ടോ അല്ലല്ലോ… നീ വരച്ചെടുത്ത ചിത്രമല്ലേ… അതെങ്കിലും ഒന്ന് കാണിച്ചു താടാ… “

“അങ്ങനെ നീയിപ്പോ കാണണ്ട… ഞാൻ തന്നെ എന്റെ പെണ്ണിനെ കണ്ടു പിടിച്ചോളാം… “

“കാണിക്കുന്നില്ലേൽ വേണ്ട… അവസാനം സഹായം ചോദിച്ചു വരാൻ ഞങ്ങളെ ഉണ്ടാകൂ,, അത് മറക്കണ്ട.. ”
അതും പറഞ്ഞവൻ ഫോൺ വെച്ചു…

**********************************

“ഇക്കാ,,, ഞാൻ നേരത്തെ പറഞ്ഞ കാര്യത്തിന് ഇക്കായൊരു മറുപടി തന്നില്ല “… അവളെന്റെ തോളിൽ ചാഞ്ഞു കൊണ്ട് ചോദിച്ചു…

“ഞാനെന്ത് മറുപടി തരാൻ,,, നിനക്ക് പഠിക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനാണ് എനിക്കിഷ്ടം,,,എന്റെ മാത്രമല്ല എല്ലാവരുടെയും “…

“അതിനു എനിക്കിപ്പോ പഠിക്കാനുള്ള മൂടൊന്നുമില്ല ഇക്കാ,, ഇപ്പോ ഈ മനസ്സിൽ ഇക്ക മാത്രേയുള്ളൂ,, ഇക്കയോടുള്ള സ്നേഹം മാത്രം… അത് കൊണ്ട് തന്നെ എനിക്കിനി പഠിക്കാനൊന്നും പറ്റൂന്ന് തോന്നുന്നില്ല “… അതും പറഞ്ഞവൾ എന്നെയൊന്നു നോക്കി..

“അല്ല ഷാദി,,, എന്നോട് സ്നേഹമുണ്ടെന്ന് വാക്കുകളിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ,, പ്രവർത്തിയിൽ അത് പ്രകടമായിട്ടില്ല ട്ടോ,, “അതും പറഞ്ഞു ഞാൻ അവളെ നോക്കിയൊന്ന് കണ്ണിറുക്കി..

“പ്രവർത്തിയിൽ പ്രകടമാക്കാൻ ഇനിയും സമയമുണ്ടല്ലോ ഇക്കാ,, “…

“ഇനിയെന്തോന്ന് സമയം,, കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആകലായി,, എന്നിട്ടിതുവരെ പ്രകടമാക്കാൻ പറ്റിയില്ലെന്ന് ആരെങ്കിലും അറിഞ്ഞാലുണ്ടല്ലോ,,, “

“അതിനു നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ.. അത് കൊണ്ട് പേടിക്കണ്ട,,, ഇക്കായിപ്പോ വിഷയത്തിൽ നിന്ന് പിന്മാറാൻ നോക്കണ്ട… ആദ്യം ഇതിനൊരു തീരുമാനം പറ… എന്റെ ഒപ്പം നിൽക്കുമോ ഇല്ലയോ ??”

“ഇല്ല,,, നിൽക്കില്ല… ഞാൻ നിന്റെ ഉപ്പയ്ക്ക് വാക്ക് കൊടുത്തതാ,, അതുമല്ല നിന്നെ എനി പഠിപ്പിച്ചിട്ടേയുള്ളു ബാക്കി കാര്യം… എനിക്കിട്ട് പണിതതല്ലേ,, അപ്പൊ നിനക്കിട്ട് ഞാനും പണിയാം… നിന്നോടുള്ള എന്റെ മധുര പ്രതികരമായിട്ട് കണ്ടാ മതി ട്ടോ

“അയ്യോടാ,, മധുര പ്രതികാരമായിരുന്നോ,, ഞാനറിഞ്ഞില്ല ട്ടോ,,, മോനേ അക്കൂസേ,, ഞാൻ പഠിക്കാൻ പോകില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പോകില്ല,, അതിനുള്ള വഴിയും ഞാൻ കണ്ടിട്ടുണ്ട്.. ഒന്നും കാണാതെ ഷാദി ഒരു തീരുമാനമെടുക്കില്ല “…

“എന്റള്ളോഹ്,,, ഇവളിതെന്ത് ഡയലോഗാ വെച്ചു കാച്ചുന്നത്… നീയെന്തു വഴിയാടി കണ്ടു വെച്ചത്,,, അതും കൂടി പറയെടി “..

“അതേയ്,,, ഞാനൊരു ഗിഫ്റ്റിന്റെ കാര്യം പറഞ്ഞിരുന്നല്ലോ,, ആ ഗിഫ്റ്റ് ഇങ്ങു വന്നാൽ പിന്നെ എനിക്ക് ആ കാരണം പറഞ്ഞു പഠിക്കാൻ പോകണ്ടല്ലോ,, ” അതും പറഞ്ഞവൾ എന്നെ നോക്കിയൊന്ന് കൊഞ്ഞനം കുത്തി…

അത് കേട്ട പാടെ ഞാൻ കാറൊന്നു സൈഡ് ആക്കി നിർത്തി…. പിന്നെ ഒരൊന്നന്നര ചിരി അങ്ങ് ചിരിക്കാൻ തുടങ്ങി… പാവം അവൾ ഒന്നും മനസിലാകാതെ എന്നെ തോണ്ടി വിളിക്കുന്നുണ്ട്… എന്റെ ചിരി ഒന്നടങ്ങിയ ശേഷം ഞാനവളെ മെല്ലെയൊന്നു നോക്കി

“ഇങ്ങളെന്തിനാ ഇക്കാ ഇങ്ങനെ ചിരിക്കുന്നത് ??കാര്യം എന്താണ് വെച്ചാ എന്നോട് പറയ് “…

“ഒന്നുല്ലടി,, ഞാൻ നിന്റെ കാര്യമോർത്തിട്ട് ചിരിച്ചതാ,,, നിനക്കു എന്നെ പട്ടിണിക്കിടുകയും വേണം,,, എന്നാൽ ഗിഫ്റ്റും കിട്ടണം,,, രണ്ടു കാര്യങ്ങളും തമ്മിൽ ചേർച്ചയില്ലാത്തതോർത്തപ്പോ അറിയാതെ ചിരിച്ചതാ.. “

“ഓഹ്,, അതിനാണോ,,, പട്ടിണിക്കിടുന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഇക്കാ,, കൂടെ ഞാനും പട്ടിണിയാവൂലെ,, ” അതും പറഞ്ഞവൾ നാണത്തോടെ തല താഴ്ത്തി…

“എന്നാ പിന്നെ വണ്ടി എടുക്കട്ടേ,,, “.. അതും പറഞ്ഞു ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…

“ഇക്കാ,, എനിക്കതല്ല ടെൻഷൻ,, പഠിക്കാൻ പോകുന്നില്ലെന്ന് ഇക്കാന്റെ ഉപ്പയെങ്ങാനും അറിഞ്ഞാൽ എന്നെ വഴക്ക് പറയില്ലേ,, എന്നെ പറഞ്ഞാൽ ഞാൻ പറയും എല്ലാത്തിനും ഈ ഇക്കയാണ് കാരണമെന്ന് “

“ഹും,, പഠിക്കാൻ പോകുന്നില്ലെന്ന് നീ മാത്രമല്ലേ തീരുമാനിച്ചുള്ളു,,, ഞങ്ങളൊക്കെ ഒറ്റ കെട്ടാ മോളെ,, ഉപ്പ നിന്നെയാ വഴക്ക് പറയുക,,, പിന്നെ നിന്റെ ഉള്ളിൽ ജൂനിയർ അക്കൂസ് ഉണ്ടെന്നറിഞ്ഞാൽ എന്നെയും പറയും,, പക്ഷെ അപ്പോഴേക്കും ഞാൻ കടൽ കടന്നിട്ടുണ്ടാകും… അപ്പോ മോളൊറ്റയ്ക്ക് കേട്ടോളു,, ആ വഴക്കൊക്കെ “

“അതിനേക്കാൾ നല്ലതല്ലേ ആരോടും ഒന്നും പറയാതിരിക്കുന്നത്… സാഹചര്യം പ്രതികൂലമാകുന്നത് വരെ പഠിക്കാൻ പോകാം.. അതാകുമ്പോ ഉപ്പ തന്നെ ഇങ്ങോട്ട് പറയും മോൾ എനി പോകണ്ടാന്ന്,, പിന്നെ വഴക്ക് കിട്ടൽ നിങ്ങൾക്കായിരിക്കും… ഫോണിൽ കൂടിയായാലും നിങ്ങൾക്ക് നല്ലോണം കിട്ടും… അപ്പൊ മോനൊറ്റയ്ക്ക് കേട്ടോളു,, “…

എനിക്കുള്ള തിരിച്ചടിയും അവൾ അതേ സ്പോട്ടിൽ തന്നു കഴിഞ്ഞിരുന്നു…

“അതേയ് ഷാദി,,, നമുക്ക് ഈ ടോപ്പിക്ക് ഇവിടെ വെച്ച് നിർത്താം… ഇനിയിതിനെ കുറിച് രണ്ടാളും സംസാരിക്കേണ്ട.. എനി മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചു കൊണ്ട് നമുക്ക് സന്തോഷത്തോടെ പാറി പറക്കാം… “…അതും പറഞ്ഞു ഞാനവളെ വളരെ സ്നേഹത്തോടെയൊന്ന് നോക്കി… നിറഞ്ഞ പുഞ്ചിരിയോടെ സമ്മതമാണെന്നവൾ എന്നോട് മറുപടി നൽകി..

വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു… നിസ്കരിക്കാൻ പള്ളിയിലേക്ക് പോകണമെങ്കിൽ ഒന്ന് കുളിച്ചു ഫ്രഷ് ആകണം… അവളുടെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക് കയറി… ഇമ ചിമ്മാതെ അവളെ തന്നെ നോക്കി കോളിങ് ബെല്ലിൽ വിരലമർത്തി… എന്റെ കൈ വിടാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ വിട്ടില്ല..

“ഇക്കാ എന്റെ കൈ വിട്,,, വാതിൽ തുറക്കുമ്പോ ആരേലും കാണും” .അപ്പോഴാണ് എനിക്കും ആ കാര്യം ഓർമ്മ വന്നത്…

പെട്ടെന്ന് തന്നെ ഞാനവളുടെ കൈ വിട്ടു.. ഡോറിനു മുന്നിൽ നിന്ന് അവളെ എനിക്ക് പിറകിലായി നിർത്തി… ഡോർ തുറന്നത് ഇത്തയായിരുന്നു…

“കെട്ടിയോളെ കിട്ടുമ്പോഴേക്ക് ഞങ്ങളെയൊക്കെ വേണ്ടാതായി അല്ലേ ?” എന്ന പരാതിയോടെയായിരുന്നു ഇത്ത എന്നെ വരവേറ്റത്…

“ആഹാ,, എന്റെ ഇത്തൂസ് എപ്പോ വന്നു,,, കെട്ടിയോൻ നാട് വിട്ടപ്പോഴേക്കും ഇങ്ങള് ഇങ്ങോട്ട് ചാടി അല്ലേ,, ഇനിയേതായാലും കുറച്ചീസം കഴിഞ്ഞു പോയാ മതി… പിന്നേയ് കെട്ടിയോളെ കിട്ടിയതോണ്ടൊന്നും എനിക്കെന്റെ ഇത്തൂസിനെ വേണ്ടാതാകൂല ട്ടോ.. ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു പോകാനൊരുങ്ങിയ ഇത്തയെ പിറകിലൂടെ പോയി കെട്ടി പിടിച്ചു… അത് കണ്ട്‌ ഷാദിക്ക് ചിരി വരുന്നുണ്ടായിരുന്നു…

“മതി മോനേ അക്കു,, നിന്റെ സോപ്പിങ്ങൊക്കെ,, ഞാനും ഇതൊക്കെ കഴിഞ്ഞിട്ടാ വന്നത്,,, നിന്നെ മാത്രം കാണാത്തപ്പോ എനിക്കെന്തോ ഒരു ടെൻഷൻ.. അതാ ഞാൻ ഇക്കാന്റെ പെർമിഷൻ വാങ്ങി നിച്ചൂക്കാന്റെ ഒപ്പം തന്നെ ഇങ്ങോട്ട് പോന്നത്.. “

“ആഹാ അപ്പോ ഇത്തയ്ക്ക് എന്നോട് സ്നേഹമൊക്കെയുണ്ടല്ലേ,, ഞാൻ കരുതി മിന്നു മോളെ കിട്ടിയതിൽ പിന്നെ ഈ അക്കൂനോട് ഒട്ടും സ്നേഹമില്ലന്ന്.. ” അതും പറഞ്ഞു ഞാനിത്തയുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചു… കുട്ടിക്കാലത്തു ഒരായിരം ചുംബനങ്ങൾ കൊണ്ട് എന്നെ മൂടിയത് ഇത്ത ആയിരുന്നു.. ഇന്ന് വളർന്നു വലുതായപ്പോ അതൊക്കെ കൈ മാറാൻ എന്തോ മടിയായിരുന്നു രണ്ടു പേർക്കും… പക്ഷെ ഇന്നെന്തോ ഞാനിത്തയുടെ മാത്രം അക്കു ആയത് പോലൊരു ഫീൽ… അത് കൊണ്ടാണ് ഒട്ടും അമാന്തിക്കാതെ,, ഷാദി അരികിൽ ഉണ്ടെന്ന് പോലും ഓർക്കാതെ ഇങ്ങനെയൊക്കെ കാട്ടി കൂട്ടിയത്… സന്തോഷം കൊണ്ടാകണം ഇത്തയും എന്നെ ചേർത്ത് പിടിച്ചത്…

“നിങ്ങൾ പോയി നിസ്കരിച്ചിട്ട് വാ,, ഞാൻ രണ്ടാൾക്കും ചായ എടുത്തു വെക്കാം… “എന്നും പറഞ്ഞു ഇത്ത അടുക്കള ലക്ഷ്യമാക്കി പോകാനൊരുങ്ങുമ്പോഴാണ് ഞങ്ങൾക്ക് മുന്നിലുള്ള ആൾ രൂപത്തെ കണ്ടത്… ഒരു നിമിഷം ഞാനൊന്നു സ്തബ്ധനായി നിന്ന് പോയി… തൊട്ടരികിൽ ഷാദിയും…

Updated: March 12, 2018 — 2:03 am

15 Comments

Add a Comment
 1. story kadha super
  Real story aano.

 2. Who is Ramsi faiz????

  1. Please respond author
   We kadha real story aano Ramsi faiz aayi egane aan ee kadha bandham.
   Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
   Evideeya sthalam………….

   Author please give me a reply

   1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

 3. anikum ariyan ullath thanneya jimprootan choichath .plz answer ramzi

 4. Kadha aanekil orupadu eshtapett.
  eanikkum ariyenam ethu eadarthathil ulla aalukal aano eanuu

 5. റമ്സി ഒരുപാട് ഇഷ്ടമായി .
  ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

 6. ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻

 7. excellent work , good narration , keep going

 8. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

 9. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

 10. Nalla kadha real life feeling ee author vere stories undo?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: