ആണായി പിറന്നവൻ 58

Views : 47080

ഇങ്ങനെയൊരു കള്ളക്കഥ ചമച്ചത്. എന്നോട് പലതവണ ഒഴിഞ്ഞു പോ എന്നവൾ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ എങ്ങോട്ടുപോകും.
പോലീസ് സ്റ്റേഷൻ മുതൽ ഇതുവരെ താൻ അനുഭവിക്കുന്ന വേദന അവളെ അത്ര മാത്രം സ്നേഹിച്ചു പോയതിന് അവൾ തന്ന സമ്മാനം.
അന്നത്തെ ആ സംഭവത്തിന് ശേഷം അവൾ തന്നോട് മിണ്ടാതെയായി. എന്നോടവൾക്ക് പകയാണെന്ന് പിന്നേടാണ് എനിക്ക് മനസിലാകുന്നത്. അവളുടെ അമ്മയും അതിന് കൂട്ടുനിന്നു. സ്വന്തം മകൾക്ക് ഭർത്താവിനെ ഉപേക്ഷിക്കാൻ കൂട്ടുനിൽക്കുന്ന അമ്മ. മകളെ തിരുത്തുന്നതിന് പകരം അവളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കാനായിരുന്നു അവർക്ക് താൽപര്യം. അതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യമാർക്ക് അവരുടെ അമ്മമാരുടെ ഇടപെടൽ ജീവിതം തകർക്കുന്ന തലത്തിലേക്ക് എത്താറുണ്ട്. തന്റെയും ജീവിതത്തിൽ ഈ അമ്മ അതു തന്നെ ചെയ്യുകയാണോ. അവരുടെ ഉപദേശമാണോ . എനിക്ക് ഭക്ഷണം തരാതെ അവൾ പട്ടിണിക്കിടാൻ കാരണം. അവൾ ഉണ്ടാക്കി തരുന്നതല്ലാതെ പുറത്ത് നിന്ന് എന്ത് വാങ്ങി കഴിച്ചാലും എനിക്ക് ഇറങ്ങില്ലായിരുന്നു. ഓരോ രൂപയും ഞാൻ അവർക്ക് വേണ്ടി കരുതി. ആ അവൾ എനിക്ക് ഭക്ഷണം തരാതെ വീട്ടിൽ കഴിഞ്ഞു. “അച്ഛൻ കഴിക്കാത്തതെന്താന്ന് “മകൾ ചോദിക്കുമ്പോൾ വിശക്കുന്നില്ലെന്ന് കള്ളം പറഞ്ഞു. വിവാഹ മോചനം അതായിരുന്നു അവളുടെ ആവശ്യം
“അജയൻ ….. അജയൻ കേട്ടില്ലെ ” എതിർ ഭാഗം വക്കീലിന്റെ ചോദ്യം അജയനെ ചിന്തകളിൽ നിന്നുണർത്തി
“നിങ്ങൾ വിവാഹമോചനത്തിന് തയ്യാറാണോ?”
എതിർഭാഗം വക്കീലിന്റ ചോദ്യം അജയന്റ കണ്ണുകളെ ഈറനണിയിച്ചു.
“കേസ് തീർത്തു തരണം.”
അതു മാത്രമായിരുന്നു അയാളുടെ മറുപടി. അജയന്റെ മറുപടി കേട്ട അയാൾ ജഡ്ജിയോടായി പറഞ്ഞു “ദാറ്റ്സ് ഓൾ യുവറോണർ ”
“പ്രതിഭാഗം വക്കീലിന് എന്തെങ്കിലും ചോദിക്കാനുണ്ടോ “? ജഡ്ജിയുടെ ചോദ്യം
“യുവറോണർ വാദിഭാഗം സുനിതയെ ക്രോസ് വിസ്തരിക്കാൻ എന്നെ അനുവദിക്കണം.”
ബാബുരാജിന്റെ ആവശ്യം അംഗീകരിച്ച ജഡ്ജി പറഞ്ഞു “യെസ് യൂ പ്രൊസീഡ് ”
താങ്ക്യൂ യുവറോണർ. ജഡ്ജിയുടെ അനുവാദത്തോടെ അഡ്വക്കേറ്റ് ബാബുരാജ് സുനിതയുടെ അടുത്തേക്ക് വന്നു.
“ആ നിൽക്കുന്നത് നിങ്ങളുടെ ആരാണ്. ”

Recent Stories

The Author

kadhakal.com

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….😍😍😍😍😍 ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com