ആണായി പിറന്നവൻ 58

Views : 47080

“കേസ് ഫയൽ ന്റെ കോപ്പി കൊടുക്കണം ” ബഞ്ച് ക്ലർക്കിനോടായി ജഡ്ജിപറഞ്ഞു. എന്നിട്ട് അജയനെ നോക്കി. “വക്കീലിനെ വച്ചിട്ടുണ്ട് കേട്ടോ …..”
അജയൻ കൈകൂപ്പി തന്നെ നിന്നു. ജഡ്ജിയുടെ കയ്യിൽ നിന്നും കേസ് ഫയൽ വാങ്ങിയ ക്ലർക്ക് പറഞ്ഞു. “കേസ് നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നു.” പോലീസുകാരും, അജയനും പുറത്തേക്കിറങ്ങി . പിറകേ ജഡ്ജിനെ വണങ്ങി അഡ്വക്കേറ്റ് ബാബുരാജും
“അജയൻ നിങ്ങൾക്ക് ജാമ്യം കിട്ടുന്ന കേസാണല്ലോ. രണ്ട് ജാമ്യക്കാരെ കൊണ്ട് വന്നിരുന്നെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നല്ലോ.” വക്കീലിന്റെ ചോദ്യം.
“ആരുമില്ല ജാമ്യത്തിന് ” അജയന്റെ മറുപടി “എന്തായാലും നാളെ കേസിന് തീർപ്പാക്കാം ഞാൻ പഠിക്കട്ടെ ഇപ്പോൾ പൊയ്ക്കോളൂ.” അതും പറഞ്ഞ് അയാൾ കോടതിക്കുള്ളിലേക്ക് പോയി.
അകത്ത് അജയൻമാർ വീണ്ടും പ്രതിക്കൂട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
“പോകാം ” തിരികെ അയാളെ ജയിലിലെത്തിക്കാൻ പോലീസുകാർ തിടുക്കം കാട്ടി. “നാളെ ഇങ്ങോട്ട് തന്നെ വരണമല്ലോ. അല്ലേ. ചിലപ്പോൾ ഞങ്ങൾ ആയിരിക്കില്ല കൊണ്ട് വരുന്നത്. നിന്റെ കഥ മുഴുവൻ കേൾക്കാതെ മനസിനൊരു സമാധാനവും ഇല്ല. ”
പോലീസുകാരൻ അവനോടായി പറഞ്ഞു. വാറണ്ടും വാങ്ങി അവർ പുറത്തേക്ക് നടന്നു. ബസ്സ്റ്റോപ്പിൽ കാത്തുനിക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവർക്ക് പോകാനുള്ള ബസ് വന്നിരുന്നു. അവർ അതിൽ കയറി. വലതുവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ അവർ ഇരുന്നു. അജയൻ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കി.
ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് താൻ ഇപ്പോഴാണ് അറിയുന്നത്. സമയത്ത് ആഹാരവും, അടുക്കും ചിട്ടയും ഉള്ള ജീവിതവും, കൂട്ടുകാരും, എല്ലാം അവിടെ ഉണ്ട്. സ്നേഹിക്കാൻ അറിയാവുന്നവരും, നോവിക്കാൻ അറിയാവുന്നവരും , അറിഞ്ഞും ,അറിയാതെയും തെറ്റ് ചെയ്തവർ . അങ്ങനെ എല്ലാത്തരം ആൾക്കാരും.
ചിലർക്ക് ഗൾഫ് പോലാണ് ജയിൽ ദിവസവും ജോലി ചെയ്താൽ 120 മുതൽ 200 രൂപ വരെ കിട്ടും. ഒരു വർഷം ജോലി ചെയ്യുന്നവന് ശരാശരി നാൽപ്പതിനായിരം രൂപയോളം വരും . വർഷത്തിൽ 45 ദിവസം പരോൾ ആ കാശും വാങ്ങി 45 ദിവസം വീട്ടിൽ പോയി സുഖമായി നിൽക്കാം.
“ഡാ അജയാ …. .സത്യത്തിൽ നീ ആ മാല മോഷ്ടിച്ചോ . ” പോലീസുകാരൻ അവനോടായുള്ള ചോദ്യം ചിന്തകളിൽ നിന്നും അവൻ തിരികെ വന്നു.

Recent Stories

The Author

kadhakal.com

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….😍😍😍😍😍 ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com