ആണായി പിറന്നവൻ 58

Views : 47078

ഞാനില്ലെങ്കിലും ജീവിക്കാം എന്നവർ കരുതി തുടങ്ങിയിരുന്നു. എന്തിനും അവളെ സപ്പോർട്ട് ചെയ്യാൻ അവൾക്കമ്മയും ഞാൻ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടിരുന്നു. പക്ഷേ എനിക്കവരല്ലാതെ മറ്റാരുമില്ല’ അവരാണ് എന്റെ ലോകം.
“എന്റെ എതിർപ്പ് അവർക്ക് ഞാൻ ശത്രുവായി മകൾക്ക് നല്ല ഉപദേശം കൊടുക്കണ്ട അമ്മ അവൾക്ക് നല്ലൊരു ബന്ധം വേറെ കിട്ടും എന്ന് പറഞ്ഞ് കൊടുക്കുന്നു.”
ഇപ്പോൾ ഞാൻ ഒഴിഞ്ഞ് കൊടുക്കണം അവരുടെ ജീവിതത്തിൽ നിന്നും. എന്നാൽ അവൾക്ക് ജോലിക്ക് പോകാം.
പക്ഷേ ഞാൻ അതിന് ഒരുക്കമല്ലായിരുന്നു.
എനിക്ക് നടക്കാൻ കഴിഞ്ഞു തുടങ്ങി. പക്ഷേ അപ്പോഴേക്കും അവൾ എന്നിൽ നിന്നും നടന്നകന്നിരുന്നു.
കിർ ർ ർ ർ കോടതിയിൽ മണി മുഴങ്ങി ഉച്ചയ്ക്ക് ശേഷം കോടതി ആരംഭിക്കുകയാണ്. ജഡ്ജ് ചേമ്പറിലേക്ക് വന്നു സദസിനെ വണങ്ങി ഇരിപ്പുറപ്പിച്ചു. അജയനേയുമായി പോലീസുകാർ കോടതിക്കുള്ളിലേക്ക് കടന്നു നിന്നു.
നിയമത്തിനു മുന്നിൽ മുഖം തിരിഞ്ഞിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം ജഡ്ജി ഇരിക്കുന്നതിന് പിറകിലായി ഭിത്തിയിൽ തൂക്കിയിരിക്കുന്നു “സിസി 368/ 2009 അജയൻ ” ബഞ്ച് ക്ലർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ കേസ് വിളിച്ചു. അജയൻ പ്രതിക്കൂട്ടിലേക്ക് കയറി. അലുമിനിയം കൊണ്ട് തീർത്ത കൈവരിയിൽ പിടിച്ച് ജഡ്ജിയെ നോക്കി നിന്നു.
“ബഹുമാനപ്പെട്ട കോടതിയോട് സങ്കടം ബോധിപ്പിക്കാനുണ്ട്. ”
കോടതിയുടെ നിശബ്ദ്ദതയെ ഹനിച്ച് കൊണ്ട് അജയൻ ഉറക്കെ വിളിച്ചു പറഞ്ഞു. കേസ് ഫയൽ പരിശോധിക്കുകയായിരുന്ന ജഡ്ജി മുഖമുയർത്തി അയാളെ നോക്കി. തൊഴു കൈയ്യുമായി അജയൻ നിൽക്കുന്നു.
“എന്താണ് പറയു ” ജഡ്ജിയുടെ വാക്കുകൾ
“ഈ കേസ് പെട്ടന്നൊരു തീർപ്പുണ്ടാക്കി തരണം ,കഴിഞ്ഞ ആറുമാസമായി ഞാൻ ആഴ്ചയിൽ ഇവിടെ വന്നു പോകുന്നു.”
“വക്കീൽ ഉണ്ടോ ” ജഡ്ജിയുടെ ചോദ്യം വീണ്ടും “ഇല്ല ” സദസ്സിലേക്ക് നോക്കിയ ജഡ്ജി ,
” അഡ്വക്കേറ്റ് ബാബുരാജ് ” വക്കീലൻമാർക്കിടയിൽ നിന്നും പ്രായം ചെന്നൊരാൾ ചാടി എഴുന്നേറ്റു. ” എസ് യുവറോണർ ” ബാബുരാജ് നിങ്ങൾക്ക് അയാളുടെ കേസ് എടുക്കാൻ പറ്റുമോ. ജഡ്ജിയുടെ അപ്രതീക്ഷിത ചോദ്യം അയാൾ അജയനെ ഒന്നു നോക്കി. ഒരു നിമിഷം ചിന്തിച്ചിട്ടയാൾ പറഞ്ഞു. ” തയ്യാറാണ് യുവറോണർ” ” എനിക്കീ കേസൊന്നു പഠിക്കണം. ”

Recent Stories

The Author

kadhakal.com

7 Comments

  1. Ithine backi koodi venam

  2. അടിപൊളി കഥ ഇഷ്ടപ്പെട്ടു….😍😍😍😍😍 ഇതിന്റെ ബാക്കി കൂടി ഉണ്ടായിരുന്നെങ്കില് നന്നായിരുന്നു

  3. സുദർശനൻ

    കഥ ഇഷ്ടമായി.

  4. Kidu Storyt thakarthuu machaa…..

  5. കാഥോൽകചൻ

    Pwoli

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com