അജ്ഞാതന്‍റെ കത്ത് 7 23

Views : 10845

അജ്ഞാതന്‍റെ കത്ത് 7

Ajnathante kathu Part 7 bY അഭ്യുദയകാംക്ഷി | Previous Parts

 

ആ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി പത്രങ്ങളിൽ ഇടയ്ക്കിടെ കണ്ടു മറന്ന ആ മുഖം.യെസ് സോഷ്യൽ വർക്കർ കിരൺജിത്ത്.
അപ്പോഴേക്കും പ്രശാന്ത് അയാളുടെ കൈകാലുകളുടെ കെട്ടഴിച്ചു മാറ്റിയിരുന്നു. ഒറ്റയാൻ പോരാട്ടങ്ങൾ ഇടയ്ക്ക് തെരുവിൽ പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. സദാ ജീൻസും അയഞ്ഞ ജുബയും നീട്ടി വളർത്തിയ താടിയും മുടിയും കറുത്ത ഫെയിമുള്ള വലിയ വട്ടകണ്ണടയും തോളിലെ നീണ്ട തുണി സഞ്ചിയും ഒരാർട്ടിസ്റ്റിനെ ഓർമ്മപ്പെടുത്തുമെങ്കിലും കിരൺജിത്തിന്റെ തീപ്പൊരി പ്രസംഗങ്ങൾ ഏതൊരാൾക്കും ചിന്തിക്കാനുള്ളവയാണ്.പലപ്പോഴുമാരാധന മൂത്ത് നോക്കി നിന്നിട്ടുണ്ട് ആ നാൽപത്തിരണ്ടുകാരനെ.

“വേദ വന്നത് നന്നായി ഇല്ലെങ്കിൽ നാളെ അവരെന്നേയും കൊന്നോനെ .”

കിരൺജിത്തിനെന്ന അറിയാമെന്നത് അത്ഭുതം തോന്നി. കിരൺജിത്ത് ഞങ്ങൾക്കൊപ്പം സ്റ്റോർറൂമിൽ നിന്നും പുറത്തു കടന്ന് മുറിലോക്ക് ചെയ്തു. എന്നിട്ട് ഞങ്ങളോട് പുറത്തു കടക്കാൻ ആഗ്യം കാണിച്ചു. മടിച്ചു നിന്ന എന്നോടായി.
” അവരിപ്പോ മുറി പൂട്ടാനായി വരും തൽക്കാലം മറഞ്ഞിരിക്കണം”

അനുസരിക്കയേ ഞങ്ങൾക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്തോ ചോദിക്കാനാഞ്ഞ അലോഷിയെ ചുണ്ടിൽ വിരല് ചേർത്ത് ശബ്ദിക്കരുതെന്ന് അരുൺജിത്ത് ആഗ്യം കാണിച്ചു.

ആരോ നടന്നു വരുന്ന ശബ്ദം. പൂട്ടിയിട്ട സ്റ്റോർ റൂമിന്റെ ലോക്കിൽ പിടിച്ചു നോക്കിയ വെള്ള വസ്ത്രക്കാരൻ എൽദോ ആണെന്നത് വ്യക്തമായി ഞാൻ കണ്ടു. മുറിയിലേക്ക് കറക്റ്റ് കാണത്തക്ക വിധത്തിൽ ഞാൻ നേരെ നിന്നു.

” ഇത് പൂട്ടിയിട്ടാണോ ചെറിയാൻ പോയത്.അതേതായാലും നന്നായി. ഇന്നും കൂടി നീയിതിനകത്ത് കിടക്ക് സാമൂഹ്യപ്രവർത്തക, നാളെ നിന്നെ വെറുതെ വിടാം അങ്ങ് പരലോകത്തേയ്ക്ക്. “

നാക്കു കുഴയുന്ന രീതിയിലുള്ള സംസാരം. തുടർന്ന് അകത്തെ മുറിയിലേക്ക് ഊളിയിട്ടു.
ഞാൻ ജനലിന്റെ മറപറ്റി ചുവരരികിലൂടെ മുന്നോട്ട് നീങ്ങി.ഒരു ബെഡ്റൂമിനടുത്താണ് എത്തിയത്. അതിന്റെ ഡോറിനടുത്തായി ഒരു സ്ത്രീ നിൽപുണ്ട് കർട്ടൻ മറഞ്ഞതിനാൽ മുഖം കാണുന്നില്ല.
കഴുത്തിൽ സർപ്പ മുഖമുള്ള ഒരു സ്വർണമാലയുണ്ട്. ഞൊറിഞ്ഞു കുത്താത്ത അലസമായ മഞ്ഞ ഷിഫോൺ സാരിയാണ് വേഷം. നീളൻമുടി ചുമലു വഴി മാറിലൂടെ വീണിരിക്കുന്നു.

“കാര്യങ്ങളെല്ലാം നമ്മൾ പറഞ്ഞത് പോലെ പോകട്ടെ. നാളെ ഈവനിംഗ് ഞാൻ വരാം.എൽദോ എന്നെയൊന്ന് അങ്കമാലിയിൽ വിടണം. നിന്റെ ഡ്രൈവർ എവിടെ?”

സ്ത്രീ സ്വരം

” അവൻ കാറിലുണ്ട്. എന്നെ വീട്ടിലിറക്കിയിട്ട് പോകാം നിങ്ങൾക്ക്.തോമസ് സാറപ്പോ എങ്ങനെയാ നിക്കുന്നോ അതോ ?”

എൽദോയുടെ ശബ്ദം.

“ഓഹ് ഇനിയിന്നെങ്ങുമില്ല. ഈ പരുവത്തിൽ ഞാൻ വണ്ടിയോടിച്ചാൽ നാളെയെന്നെ കുഴീലേക്ക് വെക്കാം. മാത്രവുമല്ല നാളെ വിഷം കൊണ്ടു പോവേണ്ടെ?”

എന്നിട്ടുറക്കെ ചിരിച്ചു.

“വിഷമെന്ന് പറഞ്ഞതിന്റെ വില കളയാതെ തോമസേ “

സ്ത്രീ സ്വരം.

Recent Stories

The Author

kadhakal.com

1 Comment

  1. ഇതിൻ്റെ ഭാക്കിയെപ്പോ വരും….?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com