സ്നേഹക്കൂട് 16

Views : 10822

അത് കണ്ട് കൊച്ച് നന്ദിതയുടെ കണ്ണ് നിറയുന്നു… അത് കണ്ടിട്ടാകാം കൊച്ച് അഭി പറയുന്നു:
“സാരമില്ല നന്ദൂട്ടി… ചെറുതായെ മുറിഞ്ഞുളളൂ…”

പറമ്പിലെ കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് അതിന്‍റെ ചാറ് കൊച്ച് നന്ദിത അവന്‍റെ മുറിവില്‍ ഒഴിക്കുമ്പോള്‍ വേദനയാല്‍ പുളയുന്ന കൊച്ചു അഭിയോട് അവള്‍ പറയുന്നു:
“സാരല്ല്യ അഭിയേട്ടാ… വേദന ഇന്ന് കൊണ്ട് മാറും..”

അപ്പോള്‍ കൊച്ച് അഭി നന്ദിതയെ നോക്കി പുഞ്ചിരിക്കുന്നു… സ്നേഹം കലര്‍ന്നൊരു പുഞ്ചിരി…

നന്ദിതയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി…

ഒരിളം കാറ്റ് അവളെ തഴുകി കടന്ന് പോയി…. അതിന് മാമ്പൂവിന്‍റെ സുഗന്ധമുണ്ടായിരുന്നു…

അതൊരു കാലമായിരുന്നില്ലേ…

നീണ്ട പതിനഞ്ച് കൊല്ലം…

അതിനുളളില്‍ എന്തെല്ലാം വിസ്മൃതിയിലാണ്ട് പോകാം…

”ഞാനാണ് പൊട്ടിപ്പെണ്ണ്… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലെ നിഷ്കളങ്കമായ ഒരു സ്നേഹവും അന്ന് തന്നെ കാണാന്‍ വരുമെന്ന് കൊച്ച് അഭിയേട്ടന്‍ പറഞ്ഞ വാക്കുകളും താലോലിച്ച് നീണ്ട പതിനഞ്ച് കൊല്ലം അഭിയേട്ടനെ കാത്തിരുന്ന ഞാനാണ് മണ്ടി… അറിവായ പ്രായത്തിന് ശേഷം ഇതിനിടയില്‍ എപ്പോഴെങ്കിലും അഭിയേട്ടനുമായി താന്‍ ഫോണിലെങ്കിലും സംസാരിച്ചിട്ടുണ്ടോ.. ഇല്ല… ഞാന്‍ ഒരിക്കലും അഭിയേട്ടന് ചേര്‍ന്ന ഒരു പെണ്ണല്ല.. പട്ടിക്കാട്ടുകാരി… ശ്ശെ താനെന്തൊക്കെയാ കാണിച്ച് കൂട്ടിയത്.. അവരെന്തെല്ലാം വിചാരിച്ച് കാണും.. മന്ദു…”

ആലോചിച്ച് നില്‍ക്കെ മെല്ലെ മെല്ലെ അവളുടെ മനസ്സിലെ ഭാരം അലിഞ്ഞില്ലാതെയായി… അഭിയോടുളള സ്വാര്‍ത്ഥമായ സ്നേഹവും…

ഒരു വളരെ നേര്‍ത്ത വിങ്ങല്‍ മാത്രം മനസ്സില്‍ അവശേഷിപ്പിച്ച് കണ്ണുനീര്‍ അമര്‍ത്തി തുടച്ച് അവള്‍ പഴയ നന്ദിതയായി തന്‍റെ തറവാടിന്‍റെ പൂമുഖം ലക്ഷ്യമാക്കി നടന്നു…

Recent Stories

The Author

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com