സ്നേഹക്കൂട് 16

Views : 10822

”ഒ.കെ… ഒ.കെ… ങ്ങേ… ദാ വരണൂ അമ്മെ… അമ്മ വിളിക്കണൂന്ന് തോന്നുന്നു… ഞാന്‍ അങ്ങ്ട് പോക്വാ…”

കൈ കൊടുക്കാന്‍ ചെന്ന ലിസയെ അവഗണിച്ച് നന്ദിത വിളിക്കാത്ത അമ്മയെ തേടി അടുക്കളയിലേക്ക് വേഗം നടന്നു…

അടുക്കളയില്‍ അമ്മയും മാമിമാരും വാല്യക്കാരും ചേര്‍ന്ന് തകൃതിയായി പണിനടത്തുകയാണ്…

”ആ… നന്ദു വന്ന്വാ.. നിന്നെ അനിയനും ഗീതയും തിരക്കിയിരുന്നൂട്ടോ…”
നന്ദിതയുടെ നാലാമത്തെ മാമി സുനന്ദ അവളെ കണ്ടതും പറഞ്ഞു…

”കണ്ടിട്ടിപ്പോ എന്തിനാ… കാണാന്‍ നിറവുളള ഒന്നിനെ കൂടെ കൊണ്ടു വന്നിട്ടുണ്ടല്ലോ…” അവള്‍ മൂക്കിന് കീഴെ പിറുപിറുത്തു…

മനസ്സില്‍ തിക്കി വന്ന സങ്കടം ഉളളി പൊളിച്ച് അവള്‍ കരഞ്ഞു തീര്‍ത്തു…

”ഉളളി പൊളിച്ചാല്‍ ഇത്രേം കണ്ണീരു വരുവോടീ നന്ദൂ…” രണ്ടാമത്തെ മാമിയായ ഭാമ അവളുടെ കണ്ണില്‍ നിന്നും വരുന്ന കണ്ണുനീരിന്‍റെ തോത് അളന്ന് ചോദിച്ചു…

”ഇത് ഇത്തിരി നീരൊളള ഉളളിയാ മാമി… അതാ ഇത്ര കണ്ണീര്…”

”നീ അപ്രത്ത് പിളളാരോടൊപ്പം പോയി വെടി പറഞ്ഞിരിക്ക്.. ഇനി ഞാന്‍ കരഞ്ഞോളാം…” നന്ദിതയില്‍ നിന്നും ഉളളി പാത്രം വാങ്ങി ഭാമ പറഞ്ഞു…

”മനസ്സമാധാനത്തോടെ ഇത്തിരി കരയാനും ആരും സമ്മതിക്കില്ല…”
പിറുപിറുത്ത് കൊണ്ട് നന്ദിത അടുക്കള വിട്ടു…

പൂമുഖത്ത് ചെന്നപ്പോള്‍ ആ തറവാട്ടിലെ കൊച്ചുമക്കള്‍ ഗ്രൂപ്പും അവരുടെ കുട്ടിസംഘങ്ങളും കളിതമാശകളില്‍ മുഴുകിയിരിക്കുന്നു…

അവരോടൊപ്പം അഭിയേട്ടനുമുണ്ട്…
അഭിയേട്ടനടുത്ത് ലിസയെ കണ്ടതും വീണ്ടും നന്ദിതയുടെ മുഖത്ത് കാറും കോളും ഉരുണ്ട് കൂടി…

”എന്താടീ നന്ദു.. നിന്‍റെ കണ്ണ് കരഞ്ഞ് കലങ്ങിയിരിക്കുന്നത്…” വീണയുടെ ചോദ്യമാണ്…

അല്ലേലും ഇവള്‍ക്കെന്നെ കാണുമ്പോള്‍ ഇത്തിരി ചൊറിച്ചില്‍ കൂടുതലാണ്…

Recent Stories

The Author

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com