ശവക്കല്ലറ – 1 22

Views : 4825

Author : Arun

നേരം വെളുത്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു രാത്രി വീണ മഞ്ഞുത്തുള്ളികൾ ഇപ്പോഴും ഇലകളിൽ ഉണ്ട്
ഗോമസ് അച്ചൻ പള്ളി മേടയുടെ പിൻഭാഗത്തു തീർത്ത നടപ്പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു
അച്ചോ……… അച്ചോ……

താഴെ ആരോ തന്നെ വിളിച്ചുകൊണ്ടു ഓടി വരുന്നപോലെ തോന്നി അച്ചന്

മേടയുടെ മുൻവശത്തേക്ക് ഓടി വന്ന കപ്യാർ റപ്പായി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു

ഈ വയസാം കാലത്ത് റപ്പായിക്ക് എന്നാത്തിന്റെ അസുഖമാ ഈശോയെ ഇങ്ങനെ ഓടിക്കേറാന്

റപ്പായി നീ എന്നാത്തിനാ ഇങ്ങനെ ഓടി വരുന്നേ

അത്…. അത് അച്ചോ

എന്നതാ റപ്പായി ഈ വെളുപ്പാംകാലത്ത് ഇങ്ങനെ പേടിച്ചു വിറക്കുന്നേ. അതിനു മാത്രം എന്നതാ ഉണ്ടായേ

അച്ചാ ഇന്നലെ സിമിത്തേരിയിൽ അടക്കിയ വിൻസെന്റിന്റെ മകൾ ഇല്ലേ സ്റ്റെഫി
ആ കൊച്ചിന്റെ കല്ലറ അത് വീണ്ടും തുറന്നു കിടക്കുന്നു

ശവപ്പെട്ടിയുടെ മുകളിലെ മൂടി തുറന്നു കിടക്കുകയാ

അതെങ്ങനെയാ സംഭവിച്ചേ ഈശോയെ

ഞാൻ വെളുപ്പിന് കല്ലറയിലെ പൂക്കൾ വാരി കളയാൻ ചെന്നപ്പോൾ ആണ് ഇത് കണ്ടത്

അച്ചൻ ഒന്നു വേഗം വാ

ഞാൻ ളോഹ ഇട്ടേച്ചും വരാം

നീ നടന്നോ

അച്ചോ അത് വേണോ നമുക്ക് ഒരുമിച്ചു പോയാൽ പോരെ

പേടിയാണേൽ അതങ്ങട് പറഞ്ഞാപ്പോരേ റപ്പായിയെ

മം നില്ക്കു വരാം ഇപ്പോൾ

Recent Stories

The Author

3 Comments

  1. വളരെ നല്ല തുടക്കം ഉടനെ അടുത്ത ഭാഗം പോരട്ടെ.

  2. മൈക്കിളാശാൻ

    സ്റ്റെഫി കൊച്ചിന് എന്ത് പറ്റിയെന്നറിയാൻ എനിക്കും നല്ല ആകാംഷയുണ്ട്.

  3. നല്ലൊരു ഹൊറർ ത്രില്ലർ ആവട്ടേ വേഗം അടുത്ത ഭാഗം പോരട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com