വസന്തം മറന്ന പൂക്കൾ 22

Views : 5310

വര്ഷങ്ങക്ക് മുന്പ് നീ ഓര്ക്കുന്നില്ലെ ദേവു,, ഈ മാവിന്ചുവട്ടില് വച്ച് നിന്റെ പ്രണയം നീ എന്നോട് പറഞ്ഞത്. വലീയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ വെറുതെ ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് ഒഴുകുകയായിരുന്നു ഞാന്. നിന്റെ ഇഷ്ടം എന്നില് പറഞ്ഞറിയിക്കാന് കഴിയാത്ത തലത്തില് ഒരുപാട് ഒരുപാട് സന്തോഷം നിറച്ചു. പക്ഷെ, അതിലൊക്കെയുപരിയായി നിന്റെ അച്ഛന്റെയും അമ്മയുടെയും മുഖമാണ് എന്റെ മനസ്സില് തെളിഞ്ഞു വന്നത്. അവരോട് എനിക്ക് അങ്ങനെയൊരു തെറ്റ് ചെയ്യാന് കഴിയുമായിരുന്നില്ല. വളരെ ചെറുപ്പത്തില് തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതത്തില് തനിച്ചായ എന്നോടുള്ള സ്നേഹവും വാത്സല്യവും അവരുടെ രണ്ടുപേരുടെയും മനസ്സില് ഒരുപാട് നിറഞ്ഞ് നില്ക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

അതുകൊണ്ട് ഒരുപാട് ആലോചിച്ചപ്പോള് ഞാന് കാരണം അവരുടെ രണ്ടുപേരുടെയും മനസ്സ് വിഷമിക്കാതിരിക്കാന് ഒരു ഒളിച്ചോട്ടമാണ് നല്ലതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് എന്റെ ചെറിയ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും മനസ്സിനുള്ളിലെ ഒരു ചെറിയ ചില്ലുകൂട്ടില് അടച്ചിട്ട്, ജനിച്ചു വളര്ന്ന എന്റെ പ്രിയപ്പെട്ട നാടും, വീടും, കൂട്ടുകാരെയുമൊക്കെവിട്ട് നിന്നോടുപോലും പറയാതെ ഞാന് യാത്രയായത്. നീ എന്താണ് ദേവു, മറ്റൊരു വിവാഹത്തിന് തയ്യാറാകാതിരുന്നത്? മറുപടിയെന്നപോലെ ദേവു സംസാരിച്ചു തുടങ്ങി. അന്ന് ചന്തു ചില്ലുകൂട്ടില് ഇട്ടടച്ചത് നിന്റെ, അല്ല അല്ല, നമ്മുടെ ജീവിതം തന്നെയായിരുന്നു. നീ പറഞ്ഞതൊന്നും ഞാന് അറിഞ്ഞിരുന്നില്ലല്ലോ.

നിനക്ക് എന്നോടെങ്കിലും മനസ്സിലുള്ളതൊക്കെ ഒന്നു പറയാമായിരുന്നില്ലേ? ഇത്രത്തോളം നന്മനിറഞ്ഞ നിന്റെ മനസ്സ് ആരും ഒരിക്കലും ഉപേക്ഷിക്കില്ല. അത് നീ മാത്രം മനസ്സിലാക്കിയില്ലല്ലോ. എനിക്ക് വിവാഹ ആലോചനകള് വന്നുതുടങ്ങിയ കാലത്ത്, ഞാന് തന്നെ നിന്റെ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. എനിക്ക് അച്ഛനോടും അമ്മയോടും എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റൊരു വിവാഹത്തിന് അവര് എന്നെ നിര്ബന്ധിച്ചുമില്ല. അച്ഛനും അമ്മയ്ക്കും ചന്തുവിനെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള് നിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായിട്ടായിരുന്നു വിധി കൂരമ്പുകള് എയ്തത്.

Recent Stories

The Author

_shas_

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com