വസന്തം മറന്ന പൂക്കൾ 22

Views : 5308

നിന്റെ കടങ്ങളെല്ലാം തീര്ക്കാന് ഈ പണം ഉപകരിക്കും. ബാക്കി പണവും നിനക്കും ശിവാനിക്കും മാത്രം അവകാശപ്പെട്ടതാണ്. ഞാന് പോകുന്നത് അവള്ക്ക് വിഷമമാണ്. അവള് കരയും. അതുകൊണ്ട് അവള് ഉണരുന്നതിന് മുന്പ് ഞാന് യാത്രതിരിക്കുകയാണ്. മറുത്തൊന്നും പറയാന് വികാരങ്ങളുടെ തീവ്രത ദേവുവിനെ അനുവദിച്ചില്ല. കഥയൊന്നുമറിയാതെ ഉറങ്ങുന്ന ശിവാനിയുടെ നെറുകയില് നിറകണ്ണുകളോടെ ചുംബിച്ച് ചന്തു മനസ്സു നിറയെ സങ്കടത്തോടെ ആ വീടിന്റെ പടികളിറങ്ങി. എവിടേക്ക് ആണ് ഈ യാത്ര? ദേവു ചോദിച്ചു. എങ്ങോട്ടാണ് യാത്രയെന്ന് എനിക്ക് അറിയില്ല. ഒരു കണക്കുകൂട്ടലും ഇല്ല. ആദ്യം, മൂന്ന് കടലുകളുടെ സംഗമസ്ഥാനമായ കന്യാകുമാരിയിലേക്ക്. ഇനിയുമൊരു പൗര്ണ്ണമി എന്റെ ജീവിതത്തില് ഉണ്ടായേക്കുമോ എന്ന് എനിക്ക് അറിയില്ല. എങ്കിലും ഞാന് യാത്ര തിരിക്കുന്നു. ഇനിയുമൊരു ജന്മമുണ്ടെങ്കില് കൊതിച്ച്, മോഹിച്ച് മാറ്റിവച്ച ജീവിതം നമുക്ക് ഒന്നുച്ച് ജീവിച്ചു തീര്ക്കാം. ഇത്രയും പറഞ്ഞ് ചന്തു നടന്നകലുന്നു. ജീവിച്ചിരിക്കുന്നവര്ക്ക് വാക്കരി നല്കിയിട്ട് മരണത്തിലേക്ക് നടന്നുക്കുന്നു അവന്. ആ കാഴ്ച, ദേവു നിറകണ്ണുകളോടെ നോക്കി നിന്നു. അപ്പോഴും ഉമ്മറത്ത് തൂക്കിയിട്ടിരുന്ന ചിമ്മിനിവിളക്ക് എല്ലാത്തിനും സാക്ഷിയെന്നപോലെ പുഞ്ചിരിച്ച് പ്രഭതൂകി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു,,,!”

Recent Stories

The Author

_shas_

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com