യക്ഷയാമം (ഹൊറർ) – 19 25

Views : 9487

“ഹാ, ഗൗരിയോ. ന്താ കുട്ടീ..”

“ഒരു സംശയം”

“സംശയോ, ന്താ അത്.”

“ആവാഹിച്ചെടുത്ത് ബന്ധിച്ച ആത്മാവിനോട് സംസാരിക്കാൻ പറ്റോ..”

“ആരെയാ ആവാഹിച്ചത്. ?”
സംശയത്തോടെ അനി ചോദിച്ചു.

“ആരുല്ല, ഞാൻ ചോദിച്ചുന്നെ ഒള്ളു.

“ഉവ്വ്, പക്ഷെ ഒറ്റയടിക്ക് ചെന്നുചോദിക്കാൻ പറ്റില്ല. ബന്ധനത്തിന്റെ ശക്തി മന്ത്രത്തിലൂടെ കുറച്ചിട്ടുവേണം ചോദിക്കാൻ.
ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ ഒരു മാന്ത്രികനെ പറ്റി. അയാൾക്കറിയാം ഇങ്ങനെ സംസാരിക്കാൻ.”

“ഉവ്വോ ,”
ഗൗരി ആകാംക്ഷയോടെ ചോദിച്ചു.

“മ്, അതെ.”

“എന്നാ നിക്ക് അയാളെ ഒന്നുകാണണം അനിയേട്ടാ ”

ആൽത്തറയുടെ മുകളിൽ വച്ച അയാളുടെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു.

അവളുടെ സ്പർശനം അയാളുടെ ശരീരത്തിലെ രോമങ്ങൾക്കുള്ളിലൂടെ കുളിരുകോരാൻ തുടങ്ങി.
ഒരുനിമിഷം അനി കണ്ണുകളടച്ചുപിടിച്ചുകൊണ്ട് അവളുടെ സ്പർശനത്തെ ആസ്വദിച്ചു.

“നാളെ കഴിഞ്ഞ് അമാവാസി. അന്ന് രാവിലെ 9 മണിക്ക് ഇവിടെ വരണം. നമുക്ക് അദ്ദേഹത്തിന്റെ അടുത്തേക്കുപോകാം.”
മനസിൽ ലക്ഷ്യങ്ങൾ നിറവേറിയതിന്റെ സന്തോഷത്തിൽ അനി പറഞ്ഞു.

“ഒരുപാട് പോണോ, വൈകിയാൽ മനക്കല് തിരക്കും.”

“ഏയ്‌ , ഇവിടെ അടുത്ത് ചെറിയവനമുണ്ട്. നെല്ലിക്കുന്ന്. അവിടെയാണ്. അതാ ഞാൻ രാവിലെതന്നെ വരണം എന്നുപറഞ്ഞത്.
അങ്ങനെയാണെങ്കിൽ വൈകുന്നേരമാകുമ്പോഴേക്കും തിരിച്ചുവരാം.
പെട്ടന്നുചെന്നാൽ അദ്ദേഹത്തെ കാണാൻ പറ്റില്ല്യ, അതാണ്.”

Recent Stories

The Author

1 Comment

  1. Dear Bro,
    I have been waiting for the next parts and some times I thought you stopped writing..
    Interesting Story and waiting for next parts.. Don’t force us to wait for tooooo long…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com