ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് 29

Views : 10102

നിറം കുറവുണ്ടവൾക്ക്,
കറുപ്പെന്നു പറഞ്ഞൂടാ, ഇരു നിറമാണ്,

ഞാനവളെ തന്നെ സസൂക്ഷമം നോക്കവേ അവളെന്നോടു പറഞ്ഞു എന്റെ കഴിഞ്ഞ പതിനാറ് ആലോചനകളും മുടിങ്ങിയത് കെട്ടാൻ പോകുന്ന പെണ്ണിന് നിറം കുറവായതിന്റെ പേരിലാണ്….!

സ്വന്തം നിറം പോലെ പാലപ്പത്തിന്റെ നിറം ഒന്നും പ്രതീക്ഷിച്ചു അങ്ങോട്ടു വന്നിട്ട് ഒരു കാര്യവുമില്ല,

പെണ്ണിനാണേൽ നാടൻ ചിക്കൻ കറിയുടെ നിറമാണ്, അവിടെ ചെന്നാൽ ഒരു ചായ കിട്ടും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല….!

ഇനി അതല്ല പെണ്ണിനെ കാണാതെ പോയാൽ പറഞ്ഞു വിട്ടവരോട് എന്തു പറയും എന്നൊരു വേവലാധി ഉണ്ടെങ്കിൽ
ഞാൻ പോയതിനു പിന്നാലെ തന്നെ വന്നോള്ളൂട്ടോ……..!

അതും പറഞ്ഞവൾ മുന്നോട്ടു നടന്നു നീങ്ങി…,

ആ സമയം അവൾ പറഞ്ഞ പാലപ്പത്തിന്റെയും ചിക്കൻ കറിയുടെയും തമാശ ആസ്വദിക്കുകയായിരുന്നു ഞാൻ…..,

ഇതെല്ലാം നടന്നത് ഒരു പള്ളിക്കു മുന്നിലായതു കൊണ്ടും, അവൾക്കു പറയാനുള്ള കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞതു കൊണ്ടും,

എനിക്കെന്തോ അവളെ വല്ലാണ്ടങ്ങു പിടിച്ചു….!!!

തുടർന്നവളുടെ വീട്ടിലെത്തി പെണ്ണു കാണൽ കഴിഞ്ഞ ശേഷം അവളോടൊന്നു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അവൾക്കു തന്നെ അത്ഭുതം….”

തുടർന്നവൾക്കു മുന്നിലെത്തിയതും ഞാൻ പറഞ്ഞു.,

എനിക്ക് ചിക്കൻ കറിയുടെ
നിറമുള്ള പെണ്ണിനേക്കാൾ ഇഷ്ടം…….?

എന്നു പറഞ്ഞു ഞാൻ ഒന്നു നിർത്തിയതും,

അവൾ ഞാനിനി എന്താണു പറയാൻ പോകുന്നതെന്നറിയാൻ എന്നെ തന്നെ നോക്കി,

Recent Stories

The Author

5 Comments

  1. Super!!!!!

  2. ജിoമ്മൻ

    Wooooww.. സൂപ്പർ കഥ ഞൻ ഇപ്പോഴാണ് കണ്ടത്… ഇനിയും ഇങ്ങനെ ഉള്ള കഥകൾ പ്രദീക്ഷിക്കുന്നു… 👏👏👏

  3. superb story.must read it

  4. കിടുക്കി കുറെ ആൾക്കാർക്ക് ഒരു ചുട്ട മറുപടി നൽകി

  5. Good story…..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com