ഗൗരിയും ലോക കപ്പും 14

Views : 2124

Gowriyum Loka Cuppum by സുഹൈന വാഴക്കാട്

നഗരത്തിലെ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചറാണ് ഗൗരി .സ്‌കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ അത് ശ്രദ്ധിച്ചത് , ലോക കായിക മാമാങ്കമായ ലോകകപ്പ് ആരവങ്ങൾ ഫ്‌ളെക്‌സ് കളായും തോരണങ്ങളായും നഗര വീഥിയിൽ ഉയർന്നിരിക്കുന്നു . അവ ഓരോന്നും കാണുമ്പോഴും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അവൾക്ക് .കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി , കഴിഞ്ഞ ലോകകപ്പ് സമയത്താ വിധി എന്റെ ഭാഗ്യത്തെ തട്ടിയെടുത്തത് . ജീവിതയാത്രയിൽ ഒറ്റക്ക് തുഴയാൻ തുടങ്ങിയിട്ട് നാലു വർഷം പിന്നിട്ടിരിക്കുന്നു .എല്ലാം ഇന്നലെ എന്നപോലെ കൺ മുന്നിൽ തെളിഞ്ഞു വരുന്നു . ബ്രസീലിൽ അരങ്ങേറിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ മെസ്സി യുടെ ഹൃദയം തകർത്ത് ജർമനിയുടെ മാരിയോ ഗോഡ്‌സെ ഗോൾ അടിച്ചു 1. 0 ഇഷ്ട്ട ടീമായ ജർമ്മനി ലോകകപ്പിൽ മുത്തമിട്ടപ്പോൾ കൂട്ടുകാർക്ക് ഒപ്പം വിജയം ആഘോഷിച്ചതാ… പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആർത്തു വിളിച്ചും ആഘോഷം പൊടിപൊടിച്ചു കൂട്ടുകാർക്ക് ഒപ്പം ബൈക്കിൽ ചീറി പാഞ്ഞപ്പോൾ പിന്നിൽ പതിയിരുന്ന അപകടം വിഷ്ണു അറിഞ്ഞില്ല, അറിഞ്ഞില്ല. ലോറിയിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ എന്റെ വിഷ്ണു വിനെ ഞാൻ കാണുമ്പോഴേക്കും അവൻ ഈ ലോകത്ത് നിന്നും യാത്രയായിരുന്നു.
എന്റെ വയറ്റിൽ തുടിക്കുന്ന അവന്റെ രക്തത്തെ കാണാൻ കഴിയാതെ ഞങ്ങളെ തനിച്ചാക്കി പോയി… സ്വബോധം തിരിച്ചു കിട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരുപാട് നാൾ എടുത്തു . വിഷ്ണുവിന്റെ അമ്മയ്ക്ക് ഒപ്പം അവന്റെ ഓർമ്മകളുമായി കഴിച്ചു കൂട്ടി.. അച്ഛൻറെ തനി പകർപ്പായി അപ്പു വന്നതോടു കൂടിയാ വീണ്ടും ജീവിക്കാൻ തോന്നിത്തുടങ്ങിയത്… അപ്പുവിനെ അച്ഛമ്മന്റെ അടുത്താക്കി സ്കൂളിൽ പോവാൻ തുടങ്ങിയിട്ട് ഇപ്പൊ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു… വർഷങ്ങൾ എത്ര വേഗമാ പോയി മറയുന്നത്… വീണ്ടും ഒരു ലോക മാമാങ്കം അരങ്ങേറാൻ പോവുന്നു… വിഷ്ണു വിന്റെ ഓർമ്മകൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു…

” ടീച്ചർ ഇറങ്ങുന്നില്ലേ.. ”

” ആ. ”

ഓരോന്ന് ഓർത്തു സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞില്ല. ബസ്സിൽ നിന്ന് ഇറങ്ങി തൊട്ട് അടുത്തുള്ള കടയിൽ കയറി വീട്ടിലേക്കുള്ള അത്യാവശ്യം സാദനങ്ങൾ വാങ്ങി കൂട്ടത്തിൽ അപ്പുവിന് ഒരു പന്തും വാങ്ങി.. തട്ടി കളിക്കാൻ തുടങ്ങിയിട്ടേ ഉള്ളു അവൻ എന്നാലും അച്ഛനെ പോലെ തന്നെ ആണെന്ന് തോന്നുന്നു പന്ത് അവനും ഒത്തിരി ഇഷ്ട്ടാ…

” അമ്മമ്മാ…. അമ്മ ”

” മോൾ എത്തിയോ.. “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com