ഗീത !!! 35

Views : 3984

Author : ഹൃദ്യ രാകേഷ്

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍….
ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ..

“ക്യാ ബോല്‍തീ ഹേ തും ”

എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം…

എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍…

എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ…

വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് ഷീറ്റെന്നറിയാന്‍ വൈകി…

പാല്‍ ഗ്ലാസ്സുമായി മണിയറയിലെത്തിയപ്പോള്‍ അപരിചിതനെ കണ്ടൊച്ച വെച്ച നേരം ബലം പ്രയോഗിച്ച് ഇഞ്ചക്ഷന്‍ നല്‍കിയെന്നെ മയക്കി കാഴ്ച്ചവെയ്ക്കുകായിരുന്നയാള്‍ പണത്തിനായി…

ആ മയക്കത്തിന്‍റെ പിടിയില്‍ നിന്നുണരുമ്പോള്‍ തിരിച്ചറിയുകയായിരുന്നു സ്വന്തമായിരുന്നതെല്ലാം അന്യമായിരിക്കുന്നൂവെന്ന്..

എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മയക്കുമരുന്നിനടിമപ്പെടുത്തി ഒന്നുറക്കെ കരയാന്‍ പോലുമാകാതെ തള്ളി നീക്കിയ നാളുകള്‍…

പലസ്ഥലങ്ങളില്‍.. പല സമയത്ത്… പലരുടെ കൈകളിലൂടെ.. ഒടുവിലിവിടേയ്ക്ക്..

പച്ച പട്ടുടുത്ത്.. നെറ്റിയില്‍ ചുവന്ന പൊട്ടും ചുണ്ടത്ത് തേച്ച ചായവും മുന്നിലേയ്ക്ക് പിന്നിയിട്ട അരയോളമുള്ള മുടിയില്‍ ചൂടിയ വാടിത്തുടങ്ങിയ മുല്ലപ്പൂവുമായാണ് അംബികാമ്മയെ ആദ്യം കാണുന്നത്.. അന്നും ഇന്നും ആ മുഖത്ത് ഗൗരവം തന്നെ..

കസ്തൂരി തൈലത്തിന്‍റെയും മുല്ലപ്പൂവിന്‍റെയും ഗന്ധം പടര്‍ത്തിയ ഇടനാഴിയിലൂടെ അവരെ അനുഗമിയ്ക്കുമ്പോള്‍ ഇരുവശത്തേയും അടഞ്ഞ കതകുകള്‍ക്കപ്പുറം കേട്ട അവ്യക്തമായ… പാതിയില്‍ മുറിഞ്ഞ സംഭാഷണങ്ങള്‍…

ചില മുറികളുടെ വാതില്‍ക്കല്‍ വിയര്‍പ്പില്‍ കുളിച്ച് പുറത്തേയ്ക്കിറങ്ങിയ പുരുഷന്മാരെ യാത്രയയക്കുന്ന സ്ത്രീകള്‍..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com