ഒരൊന്നൊന്നര കെട്ട് 33

Views : 8739

അതാലോചിച്ചു നിക്കുമ്പോ അവള് വന്ന് കൈ തന്നിട്ട് ചോദിക്കുവാ

“ഹലോ!! ദീപു!!! ഐ ആം നിയ… ഇങ്ങിനെ കെട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല മാഷെ… ഒക്കെ അച്ഛന്റെ പ്ലാനാ… ആളൊരു പുലിയാ കേട്ടോ!!! പിന്നെ കേസ് എടുക്കാൻ ഞാനുണ്ടെന്നു വെച്ച് പുതിയ വല്ല കേസും ഉണ്ടാക്കിയാലുണ്ടല്ലോ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് മാഷെ ഞാൻ… കാലടിച്ചൊടിച്ചു വീട്ടിലിരുത്തും…. മനസ്സിലായല്ലോ!!! “…..

“ഉം!! മനസ്സിലായി… എല്ലാം മനസ്സിലായി… എന്നെ വീട്ടിലിരുത്താനുള്ള പരിപാടിയാണെന്ന്……”

” മക്കളെ എന്താ ഒരു സ്വകാര്യം പറച്ചില് … ”

“ഞാനൊരു ലോ പോയിന്റ് പറഞ്ഞു കൊടുക്കായിരുന്നു അച്ഛാ!!!!” അവളെന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ചിരിച്ചു…..

” ഉം…. ശരിക്കും അതെ അച്ഛാ….”

“ഇനിയൊക്കെ വീട്ടില് ചെന്നിട്ട് മതി “… അമ്മേടെ വക കിന്നാരം……

“അപ്പൊ എങ്ങിനാ മാഷെ!! വണ്ടി ഞാൻ എടുക്കണോ അതോ???”…….

“ഞാൻ എടുത്തോളാം…. വെറുതെ മോളുടെ കരാട്ടെ ഒക്കെ പുറത്തെടുക്കുന്നത് എന്തിനാ ലെ”……

“എന്നാ പിന്നെ ഫുൾ ടാങ്കടിച്ചേക്കാം ലെ…. നേരെ മണാലിക്ക് വിട്ടാലോ ഹണിമൂണിന്!!!!…. അവളെന്റെ കവിളിലൊരു നുള്ളു നുള്ളി ചോദിച്ചപ്പോ തോന്നി ഇനിയിപ്പോ അടങ്ങിയൊതുങ്ങി ജീവിച്ചാലെന്താ കൂട്ടിനൊരു അടിപൊളി ഭാര്യയുണ്ടല്ലോ…. ഇക്കണ്ട കളിയൊക്കെ കളിച്ചത് ഒരു പെണ്ണിനെ വളക്കാനാ….
ഇതിപ്പോ ഒന്നും ചെയ്യാതെ ഒരു സൂപ്പർ ഭാര്യെ കിട്ടി… അല്ലേലും ദൈവം കരുണയുള്ളവനാ…… അമ്മേടേം അച്ഛന്റേം കാറിനെ പിന്നിലാക്കി ഞങ്ങളങ്ങു കുതിച്ചു മണാലിയിലോട്ട്….. മൂക്കുകയറിടാൻ ഒരടിപൊളി പെണ്ണുണ്ടെങ്കി ജീവിതം ജിങ്കാലാല…..

Recent Stories

The Author

8 Comments

  1. Super!!!! Super!!!!!!

  2. സഖാവിന്റെ പ്രിയ സഖി

    ഈ കഥ ഇതിനുമുമ്പും ഞാൻ വായിച്ചിട്ടുണ്ട്. ഇതിപ്പോ ഇതെത്രാമത്തെ തവണയാണെന്ന് അറിയില്ല. അത്രയ്ക്ക് ഇഷ്ടം ആയി

  3. അടിപൊളി ഇത് കലക്കി

  4. Enthu cool aayittaa Bro write cheythe… Wow… Expect more..

  5. നല്ല കിടിലൻ കഥ. Short and sweet

  6. Kidukki bro, nalla kathaa

  7. Jai ചേട്ടാ ,ഞാൻ ഈ കമൻ്റോട് യോജിക്കുന്നു …..എനിക്കും പെരുത്തിഷ്ടായി …..super!!

  8. സിമ്പിൾ ആയിട്ട് ഒരു കിടിലൻ സ്റ്റോറി എനിക്ക് പെരുത്തിഷ്ടായി ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com