എനിക്കായ് പിറന്നവൾ – Last Part 31

Views : 9504

Enikkayi Piravnnaval Last Part by Praveena Krishna

“വിനുവേട്ടൻ അല്ലേ ഞാൻ അശ്വതിയുടെ കൂട്ടുകാരിയാണ്. അവൾക് പനി ആയിട്ട് സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ”

“അയ്യോ അവൾക് ഇപ്പോൾ എങ്ങനെ ഉണ്ട്”

“കുഴപ്പം ഒന്നുല്ല നാളെ ഡിസ്ചാർജ് ചെയ്യും എന്നാ അറിഞ്ഞത് ”

ഞാൻ നേരെ സിറ്റി ഹോസ്പിറ്റലിലെക്ക് പോയി. Avide അവളുടെ അടുത്ത് അമ്മയും അനിയത്തിയും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറിയില്ല.

കുറച്ച് കഴിഞ്ഞു അവളുടെ അമ്മ പുറത്തേക്കു പോയപ്പോൾ ഞാൻ അവള്ടെ അടുത്തേക്ക് പോയി.

എന്നെ കണ്ടതും ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു തെളിഞ്ഞ പ്രകാശം ഉണ്ടായിരുന്നു അവള്ടെ മുഖത്തു.

“അച്ചു ഇപ്പൊ എങ്ങനെയുണ്ട് ”

“കുഴപ്പമില്ല വിനുവേട്ടാ. നാളെ ഡിസ്ചാർജ് ആകും ”

“ഞാൻ ഇന്ന് വൈകിട്ട് പാലക്കാട്‌ പോകും എന്റെ ജോലി ശെരിയായി. ഇനി ഒരു മാസം കഴിഞ്ഞേ വരൂ ”

“ആഹാ ജോലി ഒക്കെ ആയോ. ഇനി അങ്ങ് പോയിക്കഴിഞ്ഞാൽ നമ്മളെ ഒക്കെ ഓർക്കുവോ??”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.

ചിരിക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ളിലെ വിഷമം എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

നമ്മുടെ മൗനം മുറിച്ചുകൊണ്ട് അവളുടെ അനിയത്തി സംസാരിച്ചു.

“ഞാൻ പോയി അമ്മയെ വിളിച്ചിട്ട് വരാം. ചേട്ടൻ ഇവിടെ കാണുമല്ലോ ”

ഞാൻ അതെ എന്ന് തലയാട്ടി.

“അച്ചു ”

“ആഹ് ”

“നിനക്ക് വിഷമം ഇല്ലേ ഞാൻ പോകുന്നതിൽ ”

Recent Stories

The Author

2 Comments

  1. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤

  2. That last line made this story perfect!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com