എനിക്കായ് പിറന്നവൾ – 1 34

Views : 5554

Enikkayi Piravnnaval Part 1 by Praveena Krishna

“ചേട്ടൻ സൂപ്പറാട്ടോ … ”

ബസിൽ നിന്നും ഒരു പെൺകുട്ടിയെ ശല്യം ചെയ്ത കാരണവർക്കിട്ട് ഞാൻ രണ്ടെണ്ണം പൊട്ടിക്കുന്നത് കണ്ടുകൊണ്ട് എന്റെ അടുത്ത് നിന്ന അവൾ പറഞ്ഞു.

അവളെ നോക്കിയൊന്നു ചിരിച്ചിട്ട് ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി.

“ചേട്ടാ ” എന്നൊരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്
ദേ അവൾ

“എന്താ ”

“എന്റെ പേര് അശ്വതി. ഫ്രണ്ട്സ് അച്ചു എന്നു വിളിക്കും. ഇവിടെ ഗേൾസ് ഹൈ സ്കൂളിൽ പ്ലസ് ടുവിനു പഠിക്കുന്നു. ചേട്ടന്റെ പേരെന്താ ??”

“എന്റെ പേര് വിനീത്. ഫ്രണ്ട്സ് വിനു എന്ന് വിളിക്കും ”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചേട്ടന്റെ വീട് എവിടാ ??”

അവൾ നിർത്താതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി. ഇടയ്ക്ക് എപ്പോഴോ സ്കൂളിൽ കയറാൻ നേരം ആയി എന്ന് പറഞ്ഞു അവൾ പോയി.

രാത്രി ഏറെ കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ പറ്റിയില്ല . അടുത്ത ദിവസവും ഞാൻ ആ ബസിൽ തന്നെ കേറി. പക്ഷെ അവളെ അതിൽ കണ്ടില്ല. വൈകുന്നേരം സ്കൂൾ വിടുന്ന സമയം ഞാൻ അവളുടെ സ്കൂളിന്റെ അവിടെ ഉള്ള ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നു.

ഒരുപാട് നേരം നിന്നിട്ടും അവളെ കാണാഞ്ഞിട്ട് അടുത്ത വന്ന ബസിൽ ഞാൻ കേറി. ബസ് എടുക്കാൻ തുടങ്ങിയപ്പോൾ പുറത്തു നിന്നൊരു വിളി കേട്ടു.

“വണ്ടി എടുക്കല്ലേ ആള് കേറാനുണ്ട്. ”

നല്ല പരിചയം ഉള്ള ശബ്ദം. ഞാൻ പുറത്തേക്കു നോക്കി. അതാ അച്ചു ഓടി വന്നു ബസിൽ കേറുന്നു. സ്ത്രീകളുടെ സീറ്റ്‌ ഫിൽ ആയതുകൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു.

“ഇന്നെന്താ രാവിലെ കണ്ടില്ലല്ലോ ? എന്നും ആ ബസിൽ അല്ലേ വരുന്നത് ?? എന്താ ഇത്രയും ലേറ്റ് ആയെ ??”
എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ഒരുമിച്ചു എന്റെ മനസ്സിൽ വന്നു . എന്തെങ്കിലും ഒന്ന് ചോദിക്കുന്നതിനു മുന്നേ അവൾ സംസാരിച്ചു തുടങ്ങി.

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    അശ്വതി അച്ചു. കേൾക്കുമ്പോഴേ ഒരു ഫേക്ക് മണം.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com