ആലീസ് 18

Views : 8261

ലേഖിൻ അഭി മേ ഗാവ് വാല ഹേ
തുംലോക് ഉദർ ജാ
അപ്ന റൂം ഉദർ ധാ സൗമ്യനായി അയാൾ പറഞ്ഞു

രണ്ടാളും സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് കയറി ജനാലകൾ തുറന്നു കിടന്നിരുന്നു എങ്കിലും ആ പ്രദേശത്തൊന്നും മറ്റ് മനുഷ്യസഞ്ചാരമുള്ളതായി അവർക്കു തോന്നിയില്ല
മുറിയിലാകെ ചിലന്തിവല നിറഞ്ഞിരുന്നു
മുമ്പെങ്ങും അവിടേക്കു മനുഷ്യരാരും കടന്നുവന്നിട്ടില്ല എന്ന് തോന്നിപ്പിക്കും വിധം ഭയാനകമായിരുന്നു അവിടം

ഭയത്തെ അതിജീവിക്കുവാനായി അവൾ പറഞ്ഞു തുടങ്ങി
നമ്മള് കാരണം ഒരാളുടെ ഉറക്കം കളഞ്ഞു നമ്മളോ മറ്റോ ആയിരുന്നു എങ്കിൽ ഇപ്പോൾ കൊലപാതകം നടന്നേനെ

ഇരുട്ടുപടർന്നിരുന്ന മുറിയിൽ
പൊടുന്നനെ പ്രകാശം പരന്നു
അപ്പോളേക്കും

സ്റ്റീഫന്റെ കയ്യിൽ ആലീസ് മുൻപ് നൽകിയ തോക്ക് ആലീസിനു നേരെ ഉയർത്തിയിരുന്നു

“”നിന്റെ ഭാവ പ്രകടനങ്ങളൊക്കെ ഉജ്വലം തന്നെ പക്ഷെ നി ഒന്നോർത്തോ ജെയിംസും എന്റെ ചോര തന്നാണ് അവനെ നീ വഞ്ചിക്കുകയായിരുന്നു മറ്റൊരുവനുമായി കിടക്ക പങ്കിടുന്ന നിന്നെ ഞാൻ അവൻ പല്ലുകൾ കടിച്ചുപൊട്ടിക്കുന്നത് ആലീസിനു കേൾക്കാമായിരുന്നു !!!!

നിനക്കെന്താ സ്റ്റീഫ തലയ്ക്കു ഭ്രാന്തു പിടിച്ചോ ?അതോ തമാശ കളിക്കുകയാണോ ?
തമാശയാണെങ്കിൽ അതിനുള്ള അവസരമല്ല ഇത് ,

ഇത് നമ്മുടെ ഇച്ചായന്റെ ജീവന്റെ കളിയാണ് ,ജയിംസിന്റെ ജീവനായുള്ള പോരാട്ടമാണിത്
ആലീസ് ഭവ്യത നടിച്ചു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com