ആലീസ് 18

Views : 8222

ഒന്നുകിൽ എന്റെ ജീവൻ ഞാൻ ഡികെ യ്ക്ക് ബലി നൽകും
ഇല്ലെങ്കിൽ ഡികെയുടെ തല ഞാൻ എടുക്കും

മേശതുറന്നു പഴയ റിവോൾവർ പൊടിതട്ടിയെടുക്കുമ്പോൾ ആലീസിന്റെ മുഖത്ത് ലക്ഷ്യബോധം ഒന്നുമാത്രമാത്രമായിരുന്നു

പൊടിതട്ടിയെടുത്ത റിവോൾവർ തന്റെ ഷൂസിന്നിടയിൽ ഒളിപ്പിച്ച ആലീസ് മറ്റൊരു തോക്ക് തന്റെ അരയിലും കരുതി

സ്റ്റീഫനൊപ്പം തന്റെ ഭർത്താവിനെ രക്ഷിക്കുന്നതിനു ഡികെ ആവശ്യപ്പെട്ട പണവുമായി അവൻ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു

സ്റ്റീഫൻ നി എനിക്കൊപ്പം നിൽക്കണം അതായത് എന്റെ കൂടെത്തന്നെ യാത്രക്കിടയിൽ ആലീസ് പറഞ്ഞു

ഉം സ്റ്റീഫൻ ഒന്ന് മൂളി

എന്താ സ്റ്റീഫൻ നിനക്കെന്തു പറ്റി
നിനക്ക് എന്താ മരണത്തെ ഭയമുണ്ടോ ആലീസ് ചോദിച്ചു??

ഇല്ല ചേച്ചി എനിക്ക് മരിക്കുന്നതിൽ ഭയമില്ല പ്രതേകിച്ചു അച്ചായന് വേണ്ടിയാകുമ്പോൾ
ഇല്ല നമ്മൾ അവിടെ ജയിക്കും
നമ്മുടെ മടങ്ങിവരവിൽ അച്ചായൻ നമുക്കൊപ്പമുണ്ടാകും

അവന്റെ ശബ്ദത്തിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായ് ആലീസ് കണ്ടു

അവനിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയെ അവൻ അവനറിയാതെ തന്നെ ആലീസിനു മുന്നിൽ വരച്ചുകാട്ടി
അവൻ വല്ലാണ്ട് വിയർക്കുന്നുണ്ടായിരുന്നു അവന്റെ മുഖത്തെ പരുങ്ങലിൽ നിന്ന് ആലീസ് എല്ലാം മനസിലാക്കി

ഒന്നുകിൽ ഇന്നത്തോടെ അവന്റെ വിലപേശൽ തന്ത്രം നിൽക്കും അല്ലെങ്കിൽ നമ്മൾ ആലീസ് വാചാലമതിയായി ,,

പെട്ടെന്ന് തന്നെ അവൾ കൂട്ടിച്ചേർത്തു രണ്ടിലൊരാളെ ഇനി ജീവനോടെ ഉണ്ടാകു
ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൻ

എന്തോ വളരെപ്പെട്ടെന്നു തന്നെ വണ്ടി സൈഡിലേക്ക് മാറ്റി നിർത്തി

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com