ആലീസ് 18

Views : 8262

ചോദിച്ചപ്പോൾ ഡികെ പറഞ്ഞു വിട്ടതാണ് എന്ന് മാത്രം ഇച്ചായൻ പറഞ്ഞു
ഡികെ യുടെ ആളുകൾ എന്തിന് അദ്ദേഹത്തെ കാണണം ?

പക്ഷെ അതൊക്കെ കള്ളമാണ് ഇവിടെന്തോ ചുറ്റിക്കളി നടക്കുന്നുണ്ട് എന്നെനിക്കു ഇടക്കെങ്കിലും തോന്നാറുണ്ട് പക്ഷെ ജെയിംസിനോട് സംസാരിക്കുമ്പോൾ
അത്തരം വിഷമങ്ങളെല്ലാം മാറിയകലുന്നത് ഞാനറിയാറുണ്ട്

എന്റെ അപ്പന്റെ കോടികൾ വരുന്ന സ്വത്തു കൈക്കലാക്കാൻ ആണ് എന്നെ വിവാഹം കഴിച്ചതെന്ന് നാട്ടുകാർ എപ്പോളും പറയുമായിരുന്നു അന്ന് ഞാൻ അവരെയൊക്കെ എതിർത്തു നിന്നു
ഇപ്പോളും അതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
ആലീസ് മെല്ലെ എണീറ്റു തുടങ്ങിയപ്പോഴേക്കും ആ മുഖത്തൊരു ആശ്ചര്യ ഭാവം ഉണർന്നിരുന്നു

പൊടുന്നനെ തന്നെ ടെലിഫോൺ മണി മുഴങ്ങി
ടിർണിങ് ടിർണിങ്
ടിർണിങ് ടിർണിങ്

ഇച്ചായനാകും ഫോൺ വേഗം എടുക്കു സ്റ്റീഫൻ പറഞ്ഞു

ഫോണിന്റെ മറുതലക്കൽ ശബ്ദം ഉയർന്നിരുന്നു
മറുപടിയൊന്നും ഇങ്ങോട്ട് പറയണ്ട
ഞാൻ ഡികെ ആണ് ,നിങ്ങളുടെ ഭർത്താവ് എന്റെ കസ്റ്റഡിയിൽ ഉണ്ട് വിട്ടുനല്കണമെങ്കിൽ ഒരു കോടി രൂപ നൽകണം
പോലീസിൽ അറിയിക്കാനോ ,അതിബുദ്ധി കാണിക്കുവാനോ ശ്രമിച്ചാൽ
പിന്നെ നിങ്ങൾ ജെയിംസ് നെ ഒരിക്കലും കാണില്ല

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com