ആലീസ് 18

Views : 8261

അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് ജെയിംസിന്

അതൊരുപക്ഷേ എന്നെക്കാൾ കൂടുതൽ അതെല്ലാം ആലീസിനു അറിയാമല്ലോ സ്റ്റീഫൻ കൂട്ടിച്ചേർത്തു

അതെ അറിയാം

പക്ഷെ അദ്ദേഹത്തെ എപ്പോളും അലട്ടുന്ന ഒന്നായിരുന്നു ഡികെ എന്ന ഒരു പേര്

പക്ഷെ അതാര് എന്നുമാത്രം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല

ഈ ഡികെ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു

ആരാണ് ഈ ഡികെ ??
ആലീസ് ചോദിച്ചു

എന്നോടും ഈ ഡികെ യെപ്പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും അതാര് എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല സ്റ്റീഫൻ കൂട്ടിച്ചേർത്തു

അതാരായാലും ഞാൻ കണ്ടെത്തും ,
എന്റെ അപ്പന്റെ ജേഷ്ടന്റെ മകനായിട്ടു കൂടി എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ ഈ ലോകത്തിൽ വേറെ ആരുമില്ല

ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ജെയിംസിനെ അവൻ എന്തിന് പിന്തുടരുന്നു
അതെനിക്ക് കണ്ടെത്തിയേ മതിയാകു !!

ജെയിംസിനെ ജോലിസ്ഥലത്തെ തന്നെ ഒരു ഓഫിസറിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായത് മൂലം പിരിച്ചു വിട്ടതാണെന്നു പറയുന്നുണ്ട്
എന്നാലും ഞാനത് വിശ്വസിക്കില്ല
ജെയിംസ് അത്തരമൊരു ആളല്ല എനിക്കറിയാം അവനെ !!
സ്റ്റീഫൻ കൂട്ടിച്ചേർത്തു

പക്ഷെ ഒരിക്കൽ ഒരു സ്ത്രീ ഈ വീട്ടിൽ നിന്ന് കരഞ്ഞിറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com