ആലീസ് 18

Views : 8245

വേദനകൊണ്ടയാൾ പുളഞ്ഞു

അപ്പോളേക്കും തൊട്ടടുത്ത നിലയിലെ മുറിയിൽ കയ്യും ,കാലും കെട്ടിവരിഞ്ഞു ,വായും മൂടിക്കെട്ടിയനിലയിൽ കിടന്നിരുന്ന ജെയിംസുമായി
സ്റ്റീഫൻ അവിടെയെത്തി

സ്റ്റീഫനും ,ജെയിംസും കൂടി
അവനെ കീഴ്‌പ്പെടുത്തിയപ്പോഴേക്കും പോലീസ് അവിടെയെത്തിയിരുന്നു

താങ്ക്യൂ സ്റ്റീഫൻ ഒരു കുപ്രസിദ്ധ കൊലയാളിയെയാണ് നിങ്ങൾ കാരണം ഇന്ന് നമ്മൾ കീഴ്പ്പെടുത്തിയത്

ഇദ്ദേഹം ഒരു പ്രത്യേകതരം മാനസിക രോഗത്തിന് അടിമയാണ്
തമിഴ്‌നാട്ടിൽ നിന്നും ഇവിടെയെത്തി

ജന്മനാട്ടിൽ താറാവ് കൃഷി നടത്തി
അങ്ങനെ താറാവ് എന്നുള്ള ഇയാളുടെ ഇരട്ടപ്പേര്

ഡികെ എന്നായി മാറുകയായിരുന്നു

ഇത്തരമൊരു സാഹചര്യത്തിൽ ഇയാളുടെ ഭാര്യ കൊല്ലപ്പെട്ടത് നേരിൽ കണ്ട ഡിപ്രെഷൻ ആണ് ഇയാളെ ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചത്

മൂന്നോളം കൊലപാതകങ്ങൾ ഇവൻ നടത്തി
പക്ഷെ ഒന്നിനും തെളിവില്ലാതെ നിരപരാധികൾ ശിക്ഷിക്കപ്പെട്ടു

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞു ബന്ധുക്കളെ പ്രത്യേകിച്ചു ഭർത്താവിന്റെ അനുജനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൃത്യത്തിൽ എത്തുക എന്നുള്ളതാണ് ഇയാളുടെ തന്ത്രം

ബാക്കി ഞാൻ പറയാം സ്റ്റീഫൻ ഇടയ്ക്ക് കയറി
ഡികെ എന്ന പേരുമായി സ്റ്റേഷനിൽ ചെന്ന എനിക്ക് എന്റെ പഴയ സഹപാഠി
ബാലുവിനെയാണ് കാണുവാൻ കഴിഞ്ഞത്

സബ് ഇൻസ്‌പെക്ടർ ബാലു മഹേന്ദ്ര എന്ന എന്റെ പഴയ ബാലുവിനെ

ഇവനാണ് എനിക്ക് ഡികെയെ കുറിച്ചും

അവന്റെ കുറ്റകൃത്യ രീതികളും പറഞ്ഞു തന്നത് അതെല്ലാം
ഇവനെ കീഴ്പ്പെടുത്താൻ ഒരുപാട് സഹായിച്ചു

ഞാൻ ഇവന് ഫോൺ ചെയ്യുന്നതാണ് ചേച്ചി യാത്രക്കിടയിൽ കണ്ടത് ,

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com