അരുണിന്റെ ആത്മഹത്യ 13

Views : 2174

Aruninte Athmahathya

എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്..                

“ടാ ശരതേ…” പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി രോഹിതായിരുന്നു അത്…

 “നീ വൈകിയപ്പോൾ ഞാൻ കരുതി ഇനി വരവുണ്ടാവില്ലെന്ന്…”                      

“വരരുതെന്ന് കരുതിയതാ പിന്നെ നീ നിർബന്ധിച്ചോണ്ടാ….. അതു പോട്ടെ ബാക്കിയുള്ളോരൊക്കെ എവിടെ?…” “ഹാ.. അവരൊക്കെ അവിടെ ഹാളിലുണ്ട്.. നീ വാ നമുക്കങ്ങോട്ട് പോകാം…”

ഞങ്ങൾ രണ്ടു പേരും  ഹാളിലേക്ക് നടന്നു… അവിടെ ഞങ്ങളുടെ പഴയ കോളേജ് യൂണിയൻ സെക്രട്ടറി റിയാസ് സ്റ്റേജിൽ കയറി നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു…              

” നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷമുണ്ട്… ഇന്നത്തെ ഈ ഒത്തു ചേരലിൽ നമ്മുടെ ആ പഴയ കലാലയ ജീവിതം വീണ്ടും തിരിച്ചു വന്നതു പോലെ… പക്ഷേ.. നമ്മുടെ അരുൺ.. അവൻ ഇന്ന് നമ്മളോടൊപ്പം ഇല്ല… അവനെ ഓർത്ത് ഒരു പാട് സങ്കടമുണ്ട്.. എന്തിനവൻ ആത്മഹത്യ ചെയ്തു ഇന്നും ആർക്കും അറിയാത്തൊരു സത്യമാണ്… എനിക്ക് കൂടുതലൊന്നും പറയാനില്ല ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു… “റിയാസിന്റെ വാക്കുകൾ കേട്ട് എല്ലാവരുടേയും കണ്ണ് നിറയുന്നുണ്ടായിരുന്നു.. പക്ഷേ അതിനിടയിലും ഞാൻ അന്വേശിച്ചത് മറ്റൊരു മുഖമായിരുന്നു…  

” ടാ…  വാ.. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി.. നമുക്കും പോകാം.. “ഞാനും രോഹിതും ഭക്ഷണം കഴിക്കാൻ ചെന്നു..                  

ഭക്ഷണം കഴിച്ച് കഴ്ഞ്ഞ് ഞങ്ങൾ ഞങ്ങളുടെ ആ പഴയ ക്ലാസിലേക്ക് ചെന്നു… അവിടെ ഞാൻ കണ്ടു ഞാൻ അന്വേശിച്ച ആ മുഖം… അതേ അവൾ അശ്വതി… അവളെന്നെ നോക്കുന്നുണ്ടായിരുന്നു… അവൾക്കെന്നോട് എന്തൊക്കെയോ

Recent Stories

The Author

ജംഷി

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com