അനാർക്കലി -2 18

Views : 7290

ശരി…പോയ്ട്ടു വാ….
ശ്രുതി സ്കൂട്ടി സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടന്നു പോയി.
അത് ശരി….. ഇന്നും അവള് ഭവാനിയമ്മയെ
ചാക്കിലാക്കി അല്ലേ…. അങ്ങോട്ട് വന്ന സുജാത ചോദിച്ചു.
ൻറെ മോളല്ലേ അവള്…. ഞാനെങ്ങനെ വേണ്ടാന്നു പറയും? ഭവാനിയമ്മ പറഞ്ഞു.
ഊം…. അവൾക്ക് വീക്ക്നെസ് പോയിന്റ് അറിയാം… ഇന്നിനി എന്താണാവോ ഉണ്ടാക്കുക…. സുജാത ആത്മഗതം ചെയ്തു.

കാർ ഒന്നു കൂടി സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ട് അർജുൻ ഡോർ തുറന്നു പുറത്തിറങ്ങി.
മൊബൈൽ എടുത്ത് അവൻ നമ്പർ ഡയൽ ചെയ്തു.
“ആ….ഡാ …നീയെവിടാ… ഒന്നും പറയണ്ട
വണ്ടി വീണ്ടും പണിമുടക്കി…. ഞാൻ ആരോടേലും ലിഫ്റ്റ് ചോദിച്ച് അങ്ങെത്തിക്കോളാം… നീ ആരെയേലും വിട്ട് വണ്ടിയെടുപ്പിക്ക്.”അവൻ കോൾ കട്ട് ചെയ്ത് ചുറ്റും നോക്കി.ഒരു വണ്ടി പോലും
വരുന്നില്ല…..
ഛേ…..! അർജുൻ കാറിൽ ചാരി നിന്നു.
അൽപ്പനേരം കഴിഞ്ഞപ്പോൾ റോഡിന്റെ അങ്ങേയറ്റത്ത് ഒരു സ്കൂട്ടി പ്രത്യക്ഷപ്പെട്ടു.
അർജുൻ അങ്ങോട്ട് നോക്കി നിന്നു.സ്കൂട്ടി
അടുത്തെത്തും തോറും അർജുൻന്റെ കണ്ണുകൾ വിടർന്നു വന്നു.
“ഇളം നീല നിറത്തിലുള്ള ചുരിദാർ ധരിച്ച ഒരു പെൺകുട്ടി …. അവളുടെ മുടിയിഴകൾ
കാറ്റിൽ പറക്കുന്നു….. മുഖത്തേക്ക് മുടിയിഴകൾ പറന്നു വീഴുമ്പോൾ നക്ഷത്രക്കണ്ണുകൾ ചിമ്മിയടയുന്നു….

Recent Stories

The Author

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com