അനാർക്കലി -2 18

Views : 7284

ഭവാനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.അപ്പോ എന്നോട് സ്നേഹമുണ്ടല്ലേ….അവർ ചോദിച്ചു.
“അത് പിന്നെ കാണാണ്ടിരിക്കോ….
എന്നെക്കാൾ അവളെ നോക്കി വളർത്തിയത് ഭവാനിയമ്മയല്ലേ…” അവിടേക്ക് വന്ന
സുജാത പറഞ്ഞു.
ആഹാ…വന്നോ ചിറ്റ… ശ്രുതി ചിരിച്ചു കൊണ്ട് ചാടിയെണീറ്റു.
സുജാത അവളുടെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു…
എന്താ മോളേ താമസിച്ചത്? ഭവാനിയമ്മ അവരോട് ചോദിച്ചു.
“ഓ…. ഒന്നും പറയണ്ട ഭവാന്യമ്മേ…. ഇന്ന് കുറേ വിശേഷാൽ പൂജകൾ ഒക്കെ കാരണം നറേം ആളുകൾ ഉണ്ടായിരുന്നു.”
“പിന്നെ ആസ് യൂഷ്വൽ….ചിറ്റ ഭഗവാനോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോഴക്കും ഇത്രേം നേരായി….. ശ്രുതി ഇടയിൽ കയറി പറഞ്ഞു.
ഊം….മതി മതി നിന്റെ വാചകമടി…. കോളേജിൽ പോകാൻ റെഡിയാക്…. സുജാത പറഞ്ഞു.
ഓക്കേ….. ശ്രുതി കപ്പ് ഭവാനിയമ്മയ്ക്കു
കൊടുത്തിട്ട് അകത്തേക്ക് നടന്നു. അത് നോക്കി സുജാതയും ഭവാനിയമ്മയും പുഞ്ചിരിച്ചു.
ശ്രുതിക്ക് പത്ത് വയസുള്ളപ്പോഴാണ് ഒരു ആക്സിഡന്റിൽ അവരുടെ അച്ഛനും അമ്മയും മരിച്ചത്.. ശരത്തിനേക്കാൾ പതിനഞ്ച് വയസ്സ് ഇളയതാണ് ശ്രുതി.
അന്ന് മുതൽ ശ്രുതിക്ക് അച്ഛനും അമ്മയും എല്ലാം ശരത്താണ്. ഭവാനിയമ്മയും ശരത്തുമാണ് അവളെ വളർത്തിയത്.
അവരുടെ അമ്മയുടെ അനുജത്തി ആണ് സുജാത.. രണ്ടു പെൺമക്കളും വിവാഹിതരായതോടെ സുജാതയും ശ്രുതിക്കും ശരത്തിനും ഒപ്പമാണ് .

കോളേജിലേക്ക് പോകാനായി ശ്രുതി പുറത്തേക്ക് ഇറങ്ങി പിന്നാലെ ഭവാനിയമ്മയും.
“ശ്രുതി മോളേ…..ദ്ദാ… ഇത് കുടിച്ചിട്ട് പോ….”

Recent Stories

The Author

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com