അക്ഷരോദകം 69

Views : 15707

“നന്ദേട്ടാ ഊണുകഴിച്ചോ…”

കുട്ടിയമ്മയുടെ മധുരനാദം കാതിൽ മുഴങ്ങി…!
ഊണ് കഴിക്കാറായി എന്നത് ഞാൻ അപ്പോൾ ആണ് ഓർത്തത്!
വീണ്ടും കുട്ടിയമ്മ തുടർന്നു…

“നന്ദേട്ടാ മോളു നല്ലോണം പഠിക്കുന്നൊണ്ടോ നന്ദേട്ടനതു തിരക്കുന്നൊണ്ടോ..?
ഇന്നു നന്ദേട്ടൻ വീട്ടിലോട്ടു പോണം!
മോന്റേം മോടേം നടുക്കു കെടക്കണം…
ഇവിടെ വന്നേച്ചു പോയാമതി! ഞാനിന്നൊറ്റക്കു കെടന്നോളാം… കാലത്തവരേമായി അമ്പലത്തി പോവണം!
അമ്മ പറയുന്ന വഴിപാടുകൾ വഴക്കൊണ്ടാക്കാതെ ചെയ്തേക്കണം… പ്രായായോരുടെ വിശ്വാസങ്ങളല്ലേ സാധിച്ച് കൊടുത്തേക്കണം…. ഉമ്മ!”

ഫോൺ കട്ട് ആയി! ഞാൻ പകച്ച് ഫോണിലേയ്ക്ക് നോക്കി..

ഇത് എന്തൊരു സ്വഭാവം!
എന്റെ ഒരു വാക്ക് പോലും അവൾക്ക് കേൾക്കണ്ട!
നാളെയിപ്പം എന്ത് കോമാളിത്തരത്തിന് ആണോ ആവോ അമ്പലത്തിലേയ്ക്ക്!

ഊണും കഴിഞ്ഞ് വിശ്രമ ശേഷം അവശേഷിച്ച ജോലികളും തീർത്ത് ഇരിക്കുമ്പോൾ അമ്മ വിളിച്ചു….

“കുഞ്ഞൂട്ടാ… ഇന്നിങ്ങു പോരണം കാലത്തു പിള്ളാരുമായി അമ്പലത്തി പോണം”

അപ്പോൾ അമ്മേം മോളും കൂടി ഒത്ത് ഉള്ള കളിയാ!

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉണ്ട്!

അനിയൻ ദേവൻ അമ്മയോട് കയർക്കുന്നത് കേട്ടു….

“ഈമാല മേലിലീ വീട്ടി കണ്ടുപോയാ…. “

അപകടത്തിൽ കുട്ടിയമ്മയുടെ മുഖാകൃതി മാറി പോയതും വീട്ടിലെ ചുമരുകൾ ആകെ കുട്ടിയമ്മ കൈയ്യടക്കി…!

Recent Stories

The Author

സുനിൽ

6 Comments

  1. Superb writing bro…
    Idakk kunjoru confusion vannu enkilum onnude vayichappo setayi..!

  2. ഒരുപാട് ഇഷ്ടം ആയി….സുനിലേട്ടാ..

  3. കമന്റ് ഓപ്ഷൻ ഇല്ലേ?

  4. തികച്ചും ശാന്തം!
    ഇതുവഴി ഒക്കെ ആരെങ്കിലും വരവുപോക്ക് ഒക്കെ ഉണ്ടോ ആവോ!

    1. superb manassil thatti

    2. കുട്ടേട്ടൻസ്.... 💖💖

      സുനിൽ മോൻ എവിടെ പോയാലും ഞങ്ങളുടെ നെറ്റ്‌വർക്ക് നിങ്ങളെ പിൻതുടരുന്നു…. വിടില്ല ഞാൻ…. എന്റെ സ്വന്തം ലിജോ.. ഗാഥ ഇവരെ ഒക്കെ വീണ്ടും തിരിച്ചു കൊണ്ടു വരാതെ വിടില്ല ഞാൻ…. 💖💖💝💝

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com