രക്തരക്ഷസ്സ് 18 14

രക്തരക്ഷസ്സ് 18
Raktharakshassu Part 18 bY അഖിലേഷ് പരമേശ്വർ

previous Parts

അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു.

സകല സിദ്ധിയും നഷ്ട്ടമായ ആ മകനെ നോക്കി അദ്ദേഹം നിന്നു.

രുദ്ര ശങ്കരൻ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ ഇല്ലത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിപ്പുര കയറി വരുന്ന അഭിമന്യുവിനെ ശങ്കര നാരായണ തന്ത്രികൾ കാണുന്നത്.

അഭിമന്യുവിന്റെ വരവ് മുൻ‌കൂട്ടി കണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

നമസ്കാരം തിരുമേനി.അഭി കൈ കൂപ്പി തൊഴുതു.

നമസ്കാരം.വരിക.നേരത്തെ വന്നിരുന്നതായി ഉണ്ണി പറഞ്ഞിരുന്നു.

ഊവ്വ്.അന്ന് അദ്ദേഹം അച്ഛൻ തിരുമേനി വരുമ്പോൾ ചിലത് പറയും എന്ന് പറഞ്ഞിരുന്നു.

മ്മ്മ്.ശ്രീപാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നാണ് അറിയേണ്ടത് ല്ല്യേ.നിർബന്ധം ആയതിനാൽ പറയാം.അകത്തേക്ക് പോന്നോളൂ.

ആജ്ഞാനുവർത്തിയെപ്പോലെ അഭിമന്യു തന്ത്രിയെ അനുഗമിച്ചു.

ഇല്ലത്തെ അറയില്ല വിരിച്ച പായയിൽ ഇരുവരും മുഖാമുഖം ഇരുന്നു.

അമ്മേ ദേവീ അനുഗ്രഹിക്കണേ.
തന്ത്രികൾ പ്രാർത്ഥനാ പൂർവ്വം കണ്ണടച്ചു.

വലിയൊരു ദുരന്ത കഥയുടെ ചുരുളുകൾ അഴിയാൻ പോകുന്നതിന്റെ മുന്നോടിയെന്നോണം അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു.

ഒരു ദീർഘ നിശ്വാസത്തോടെ തന്ത്രി പറഞ്ഞു തുടങ്ങി.അഭിമന്യു കാതോർത്തിരുന്നു.

വാര്യരുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് മീതെ മേനോനും കൂട്ടരും കഴുകൻ കണ്ണുകൾ പതിച്ചു തക്കം പാർത്തിരുന്നു.

മേനോന്റെ വിലക്ക് നിലനിൽക്കുമ്പോഴും സന്മനസ്സുള്ള ചിലർ ഒളിച്ചും പാത്തും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ദേവകിയമ്മ വാര്യരുടെ വീട്ടിലെത്തി.

ശ്രീപാർവ്വതീ.ഉച്ചത്തിലുള്ള വിളി കേട്ട് യശോദ അകത്തളത്തിലേക്ക് എത്തി.ആരാ ഈ രാത്രിയിൽ.അവർ വിളിച്ചു ചോദിച്ചു.

വാതിൽ തുറക്കാ,മംഗലത്ത് ദേവകിയാണ്.ദേവകിയമ്മയുടെ ആജ്ഞാസ്വരം കേട്ട യശോദ ഓടിച്ചെന്ന് വാതിൽ തുറന്നു.

2 Comments

Add a Comment
  1. Plz continue……

  2. അടുത്ത പാർട്ടും വേഗം വരട്ടെ

Leave a Reply to Lakshmi lachu Cancel reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: